Trivandrum Central to Punalur | തിരുവനന്തപുരം മുതൽ പുനലൂർ വരെ ഒരു ട്രെയിൻ യാത്ര | Rajkumar S
Rajkumar S
0:00 / 0:00
Trivandrum Central to Punalur | തിരുവനന്തപുരം മുതൽ പുനലൂർ വരെ ഒരു ട്രെയിൻ യാത്ര | Rajkumar S
1 489 просмотров · 4 дня назад
Rajkumar S
151 подписчик
1 489 просмотров · 4 дня назад
തിരുവനന്തപുരത്ത് നിന്നും പുനലൂരിലേക്കുള്ള
ഒരു മനോഹരമായ റെയിൽവേ യാത്ര🌿🚂
തമിഴ്നാട്ടിലെ മധുരയിൽ നിന്ന് തുടങ്ങി കേരളത്തിൻ്റെ ഹൈറേഞ്ച് പ്രകൃതിയിലേക്ക് നീളുന്ന 16729/Madurai - Punalur Express ട്രെയിനിലാണ് ഇത്തവണത്തെ യാത്രയ്ക്കായി തിരഞ്ഞെടുത്തത്.... തിങ്കളാഴ്ച രാവിലെ 6.25ന് (ലേറ്റ് ആയിരുന്നു അന്നേദിവസം) തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ച് അന്നേദിവസം രാവിലെ 10 മണിയോടെ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു... മൺസൂണിൻ്റെ മാടിയൊതുക്കിയ പച്ചപ്പും, മലനിരകളുടെ പശ്ചാത്തലത്തിലൂടെയുള്ള ആ പഴയ മീറ്റർ ഗേജ് പാതയുടെ ഓർമ്മകളുണർത്തുന്ന പുതിയ ബ്രോഡ് ഗേജ് യാത്രയും സമ്മാനിച്ചത് വേറിട്ടൊരു അനുഭവമാണ്... മീറ്റർ ഗേജ് പാത ആയിരുന്നപ്പോഴേ മനസ്സിലുദിച്ച ആഗ്രഹമായിരുന്നു ഇന്ന് പൂർത്തീകരിച്ചത്...
യാത്രയ്ക്ക് ശേഷം പുനലൂരിലെ ചരിത്രപ്രസിദ്ധമായ പുനലൂർ തൂക്കുപാലം (Punalur Hanging Bridge) കാണാൻ പുനലൂർ സ്റ്റേഷനിൽ നിന്നും (40 രൂപ) നേരെ ഓട്ടോപിടിച്ചെത്തിയെങ്കിലും, ചെറിയൊരു നിർഭാഗ്യം എന്നെ കാത്തിരുന്നു! കേരള സർക്കാരിൻ്റെ പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ഇത്തരം ചരിത്രസ്മാരകങ്ങൾക്കും സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ദിവസങ്ങളിൽ അവധിയായതിനാൽ അന്നേദിവസം പാലത്തിന് ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല... എങ്കിലും അതിൻ്റെ പുറംകാഴ്ചയും ആ ചരിത്രപ്രദേശത്തിൻ്റെ അന്തരീക്ഷവും കല്ലടയാറിൻ്റെ സൗന്ദര്യവും ഒപ്പിയെടുക്കാൻ കഴിഞ്ഞത് വലിയൊരു സന്തോഷമായി.... പലപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾ ശബരിമല ദർശനത്തിനായി യാത്രപോകുമ്പോൾ പുനലൂർ വഴിയാണ് പോകാറുള്ളത്, അപ്പോഴെല്ലാം കാറിനുള്ളിലിരുന്ന് ഈ മനോഹര ചരിത്ര നിർമ്മിതിയെ ഇമവെട്ടാതെ നോക്കിയിരുന്നിട്ടുണ്ട് പലവട്ടം... പാലാത്തിൻ്റെ കാഴ്ചകളും കല്ലടയാറിൻ്റെ സൗന്ദര്യവും ആവോളം നുകർന്നതിന് ശേഷം അതിന് അടുത്ത് തന്നെയുള്ള ഒരു കഫേയിൽ നിന്നും ഒരു ജൂസും സാൻ്റ്വിച്ചും കഴിച്ചാണ് അവിടെ നിന്നും തിരികെ പുനലൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് തിരിച്ചത്... തിരിച്ചുള്ള ഓട്ടോ യാത്രയ്ക്ക് 60 രൂപ ഈടാക്കി...
നമ്മുടെ നാട്ടിലൂടെയുള്ള ഇത്തരം ട്രെയിൻ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ വീഡിയോയും വിവരങ്ങളും തീർച്ചയായും ഉപകാരപ്പെടും എന്ന് കരുതുന്നു. യാത്രകൾ എന്നും പുതിയ അറിവുകളാണ് സമ്മാനിക്കുന്നത്!
പുനലൂർ തൂക്കുപാലം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പോകാൻ പ്രത്യേകം ശ്രദ്ധിക്കുക...
പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ഇത്തരം സ്ഥലങ്ങൾ തിങ്കളാഴ്ചകളിൽ പൊതുജനങ്ങൾക്കായി തുറക്കാറില്ല...
16729/Madurai - Punalur Express
രാജ്കുമാർ 🙏🥰
കോഫിക്കൂട്ടം @Manaveeyam Theruvidam
#കോഫിക്കൂട്ടം #solo #solotravel #solotraveller #thiruvananthapuram
#MaduraiPunalurExpress #PunalurHangingBridge #TrainJourneyKerala
#MalayalamTravelVlog #PunalurTravel #RailwayJourneyMalayalam
#KeralaTourism #PoojaHolidaysTrip #TravelTipsMalayalam