കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാകാൻ പുത്തൂർ ഒരുങ്ങുന്നു /Thrissur zoo/AJU'S WORLD
AJU'S WORLD - The Real Life Lab
0:00 / 0:00
കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാകാൻ പുത്തൂർ ഒരുങ്ങുന്നു /Thrissur zoo/AJU'S WORLD
113 083 просмотра · 3 года назад
AJU'S WORLD - The Real Life Lab
659 тыс. подписчиков
113 083 просмотра · 3 года назад
തൃശൂർ ജില്ലയിലെ പുത്തൂരിൽ 350 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ ചെലവിലാണ് സുവോളജിക്കല്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഓസ്ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന് കോ ഡിസൈന്‍ ചെയ്ത ഈ പാർക്കിൽ വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ തുറസ്സായി പ്രദര്ശിപ്പിക്കുവാന വാസസ്ഥലങ്ങളാണ് പുതിയ മൃഗശാലയുടെ പ്രധാന ആകര്‍ഷണീയത. ഇത്തരത്തില്‍ 23-ഓളം ഇടങ്ങള സുവോളജിക്കല്‍ പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇവയില്‍ മൂന്നെണ്ണം വിവിധയിനം പക്ഷികള്‍ക്കായിട്ടുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. കൂടാതെ വെറ്റിനറി ആശുപത്രി സമുച്ചയം, മൃഗങ്ങള
പാര്‍ക്കിനോടനുബന്ധിച്ച് സന്ദര്ക്കായി, മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദര്‍ശക ഗാലറികള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം, റിസപ്ഷന് ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍, സര്‍വ്വീസ് റോഡുകള്‍, ട്രാം റോഡുകള്‍, സന്ദര്‍ശക പാതകള്‍, ട്രാം സ്റ്റേഷനുകള്‍, കഫറ്റീരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സമുച്ചയം, ക്വാര്‍ട്ടേഴ്സുകള്‍, ടോയിലറ്റ് ബ്ലോക്കുകള്‍ എന്നിവയും സജ്ജമാക്കിക്കൊണ്ടിരിക്കുന്നു.
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്ന പുത്തൂരിലെ മൃഗശാല പീച്ചി ഡാമിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കേരള സാംസ്കാരിക വകുപ്പിന്റെ കീഴിലുണ്ടായിരുന്ന മൃഗശാല ഇപ്പോള്‍ കേരള വനം വന്യജീവി വകുപ്പാണ് നിയന്ത്രിക്കുന്നത്. വനം വന്യജീവി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ മൃഗശാലയാണിത്.