തുലാമഴ
സംഗീതലയം
0:00 / 0:00
തുലാമഴ
201 просмотр · 6 дн. назад
സംഗീതലയം
501 подписчик
201 просмотр · 6 дн. назад
തുലാമഴ മുറ്റത്ത് പെയ്തുതോരുമ്പോൾ,
ഓലക്കുടിലൊന്ന് ഞാനോർത്തുപോകും
ചോർന്നൊലിയ്ക്കും മൺകൂരയ്ക്കുള്ളിൽ
ഓർമ്മകൾ കണ്ണീരായി പൊഴിഞ്ഞുവീഴും
മണ്ണെണ്ണ തീരും വിളക്കിന്റെ മുന്നിൽ
മങ്ങും വെളിച്ചത്തിൽ പഠിച്ച കാലം
വിശപ്പിൻ നോവിലും നെഞ്ചോടുപുസ്തകം
വിടരും പുലരിയ്ക്കായ് കാത്ത കാലം
അമ്മതൻ കാണാ കണ്ണീരിൻ മുന്നിൽ
ദുഃഖത്തിനർത്ഥങ്ങൾ അറിഞ്ഞ കാലം
അന്നത്തെ സ്നേഹം പകരം വെയ്ക്കാൻ
ആയിരം സൗഭാഗ്യം പോരെന്നോർക്കും
(വെള്ളിമൺ ഡെമാസ്റ്റൻ)