Перейти к содержимому

മാനസ പൂം പൈതലേയുറങ്ങൂ | Manasa Poom Paithale | Krishna Tharattu Pattu | Kannan Vadakkancheri

സാന്ദ്ര ചന്ദനം

0:00 / 0:00

മാനസ പൂം പൈതലേയുറങ്ങൂ | Manasa Poom Paithale | Krishna Tharattu Pattu | Kannan Vadakkancheri

191 просмотр · 2 нед. назад
സാന്ദ്ര ചന്ദനം
33 подписчика
191 просмотр · 2 нед. назад
വരികൾ, ഈണം ; കണ്ണൻ വടക്കഞ്ചേരി. ആരിരാരോ ആരാരിരോ രാധികാ രമണാ ഉറങ്ങൂ മാധവാ മധുസൂദനാ നീയുറങ്ങൂ മാനസ പൂം പൈതലേയുറങ്ങൂ കണ്ണുകൾ പൂട്ടി നീ ചായുറങ്ങുമ്പോൾ വിണ്ണിൽ ദേവകൾ തൊഴുതു നിൽക്കും മണ്ണിൽ പിറന്നൊരു പുണ്യമേ നീയെൻ പെറ്റ വയറിൻ പൊരുളായ് ഉറങ്ങൂ ആരിരാരോ ആരാരിരോ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു നിൽക്കും ആ നെഞ്ചം കുളിർക്കുന്ന കാഴ്ച്ചയായ് കൊഞ്ചും മൊഴികളാൽ കാതുകൾക്കീണമായ് പിഞ്ചു പാദങ്ങളാൽ പിച്ചവെച്ചു കാളിയ മർദ്ദന നൃത്തം ആടുവാൻ നിൻ പാദയുഗങ്ങളിളക്കി ഉറങ്ങൂ ആരി രാരോ ആരാ രിരോ പരംബ്രഹ്മ സ്വരൂപമെന്നാകിലും കണ്മുന്നിൽ ആടുന്ന നിൻ മായകൾ കാൺകേ മനം കുളിരു തൂകവേ എൻ കണ്ണാ നീ അമ്മ തൻ മടിയിൽ മിഴികൾ പൂട്ടി ചായുറങ്ങൂ ആരിരാരോ ആരാരിരോ കാർവർണ്ണാ കണ്മണിയേ ഉറങ്ങൂ കാരിരുൾ മൂടിയ രാവിൽ നിന്നെ കുട്ടയിൽ ചുമന്നൊരു താതനെപ്പോൽ നീയെന്നെ ആഴും അഴലാഴിയിൽ നിന്നും ഏറ്റൂ ആരിരാരോ ആരാരിരോ ആരിരാരോ ആരാരിരോ രാധികാ രമണാ ഉറങ്ങൂ... ഉറങ്ങൂ... ഉറങ്ങൂ... ഉറങ്ങൂ... #manasapoompaithale #krishnatharattupattu #kannanvadakkancheri #guruvayoor #krishnabhajan #aariraro #unniKannan #malayalamlullaby #krishnasongs