MATHERAN TRIP | MATHERAN TOUR PLAN | MATHERAN HILL STATION | Matheran Malayalam
Nomadic traveller
0:00 / 0:00
MATHERAN TRIP | MATHERAN TOUR PLAN | MATHERAN HILL STATION | Matheran Malayalam
9 746 просмотров · 1 г. назад
Nomadic traveller
54,6 тыс. подписчиков
9 746 просмотров · 1 г. назад
മഥേരന്‍ എന്ന് ഒരിക്കലെങ്കിലും കേള്‍ക്കാത്ത സഞ്ചാരികളുണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്‍ സ്റ്റേഷന്‍ എന്ന വിശേഷണത്തേക്കാള്‍ അധികമായി മറ്റു പല പ്രത്യേകതകളും ഈ കുഞ്ഞന്‍ കുന്നിനു സ്വന്തമായുണ്ട്. എന്നും ആളും തിരക്കും ബഹളവും നിറഞ്ഞ, ഇടയ്ക്ക് ഒന്നു വിശ്രമിക്കുവാന്‍ പോലും മറന്നു പോകുന്ന രണ്ടു മഹാനഗരങ്ങള്‍ക്കിടയില്‍ ശാന്തതയുടെയും സമാധാനത്തിന്‍റെയും എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരുവാന്‍ പറ്റുന്ന വലിയ പച്ചപ്പിന്റെ ഒരു കുഞ്ഞന്‍ തുരുത്താണ് മതേരാന്‍.
മാഥേരാന്‍ എന്നാല്‍ ഫോറസ്റ്റ് ഓണ്‍ ദ ഫോര്‍ഹെഡ് എന്നാണത്രെ അര്‍ഥം.പശ്ചിമ ഘട്ടത്തില്‍ സമുദ്ര നിരപ്പില്‍ നിന്നും 800 മീറ്ററ്‍ അഥവാ 2,625 അടി ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്
ഏഷ്യയില്‍ തന്നെ വാഹനങ്ങള്‍ക്കു വിലക്കുള്ള ഏക ഹില്‍ സ്റ്റേഷനാണ് മതേരാന്‍. പ്രദേശത്തിന്റെ പ്രത്യേക പാരിസ്ഥിതിക ഘടനയും സ്വഭാവവും കണക്കിലെടുത്താണിത്. മഥേരാനിലെ ദസ്തുരി പോയന്റ് എന്ന സ്ഥലം വരെയാണ് ഇവിടെ വാഹനങ്ങൾ കൊണ്ടുവരുവാൻ കഴിയുക. ബാക്കിയുള്ള 2.5 കിലോമീറ്റർ ദൂരം നടന്നോ അല്ലെങ്കില്‍ മനുഷ്യർ കൈകൊണ്ട് വലിക്കുന്ന വണ്ടിയിലോ മുകളിലേക്ക് കയറാം. കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മാഥേരാനെ ഹരിത ഉദ്യാനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് അനുമതി നല്കാത്തത്.
മുംബൈക്കും പൂനെക്കും ഇടയിലാണ് മാതേരാൻ സ്ഥിതി ചെയ്യുന്നത്.. നാട്ടിൽ നിന്നാണ് വരുന്നതെങ്കിൽ നേരെ മുംബൈ ചത്രപതി ശിവാജി റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുക അല്ലെങ്കിൽ പൻവേലിലേക്ക് ടിക്കറ്റ് എടുക്കുക അവിടെ നിന്ന് നേരെ നെരാലിലേക് ടിക്കറ്റ് എടുക്കുക.. നെരാലിൽ നിന്ന് മഥേരാനിലേക്ക് ടോയ് ട്രെയിൻ ഉണ്ട് ചില സമയങ്ങളിൽ ഇത് സ്റ്റോപ്പ് ചെയ്യാറുണ്ട്.. അങ്ങനെയാണെങ്കിൽ ബസ്സിലോ ഷെയർ ടാക്സിയിലോ അമാൻ ലോഡ്ജ് എന്ന സ്ഥലത്തേക്ക് പോകാം അവിടെനിന്ന് കാൽനടയായോ കുതിരവണ്ടിയിലോ അല്ലെങ്കിൽ മനുഷ്യർ വലിക്കുന്ന വണ്ടിയിലോ മഥേരാനിലേക്ക് പോകാം.
Keywords :-
Matheran
Matheran hill station
Matheran hill station mansoon
matheran tourist places
Matheran trip
matheran Malayalam
matheran toy train
Matheran vlog
Matheran tour plan
Matheran tour plan Malayalam
how to plan matheran trip
Hashtags
#matheran #matheranhillstation #matheranvlog #matheranhills #matherantoytrain #matherantrip