Перейти к содержимому

വള്ളത്തോൾ നാരായണമേനോൻ രചിച്ച എൻ്റെ ഗുരുനാഥൻ#gandhiji

Malayalam Recitation

0:00 / 0:00

വള്ളത്തോൾ നാരായണമേനോൻ രചിച്ച എൻ്റെ ഗുരുനാഥൻ#gandhiji

401 просмотр · 2 нед. назад
Malayalam Recitation
174 подписчика
401 просмотр · 2 нед. назад
എന്റെ ഗുരുനാഥൻ - വള്ളത്തോൾ ലോകമേ തറവാട്, തനിക്കി ചെടികളും പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍ ത്യഗമെന്നതേ നേട്ടം,താഴ്മതാൻ അഭ്യുന്നതി, യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ താരകമണിമാല ചാർത്തിയാലതും കൊള്ളം കാറണിചെളി നീളെ പുരണ്ടാലതും കൊള്ളം ഇല്ലിഹ സംഗം ലേപമെന്നിവ,സമ സ്വച്ഛ- മല്ലയോ വിഹായസവണ്ണമെൻ ഗുരുനാഥൻ ദുർജ്ജന്തുവിഹീനമാം ദുർല്ലഭ തീര്ത്ഥഹ്രദം കജ്ജലോൽഗമമില്ലാത്തൊരു മംഗളദീപം പാമ്പുകൾ തീണ്ടിടാത്ത മാണിക്യമഹാനിധി, പാഴ് നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യൻ ശസ്ത്രമെന്നിയെ ധർമ്മസംഗരം നടത്തുന്നോൻ പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്ത്തുന്നോൻ ഔഷധമെന്യെ രോഗം ശമിപ്പിപ്പവൻ,ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയവവനെന്നാചര്യൻ ശാശ്വതമഹിംസയാണമ്മഹാത്മാവിൻ വ്രതം ശാന്തിയാണവിടേയെക്കു പരദേവത പണ്ടേ ഓതുമാറണ്ടുദ്ദേഹം"മഹിംസാ മണിച്ചട്ട- യേതുടവാളിൻ കൊടുവായ്ത്തല മടക്കാത്തു" ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും, ബുദ്ധന്റെയഹിംസയും,ശങ്കരാചര്യരുടെ ബുദ്ധിശക്തിയും,രന്തിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവു,മൊരാളില്‍‍ച്ചേര്‍‍ന്നൊത്തുകാണണമെങ്കില്‍ ചെല്ലുവിന്‍‍ ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍ അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍