വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ (നമ) valakkulam abdull bari musliyar Faisal manjeri
Faizal manjeri
0:00 / 0:00
വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ (നമ) valakkulam abdull bari musliyar Faisal manjeri
535 просмотров · 1 г. назад
Faizal manjeri
2,85 тыс. подписчиков
535 просмотров · 1 г. назад
വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ (നമ) valakkulam abdull bari musliyar Faisal manjeri
#വാളക്കുളം_അബ്ദുൽ_ബാരി_മുസ്ലിയാർ_(നമ)_valakkulam_abdull_bari_musliyar_Faisal_manjeri #Faizal_manjeri #Faisal_manjeri #ziyarat_vlogs #Malayalam_videos #travel_vedios #maqam_shereef #entertainment #islamic_charithram #samastha #സുന്നി_വിദ്ധ്യാഭ്യാസ_ബോർഡ് #പുതുപ്പറമ്പ്
മൗലാനാ അബുല്‍ഹഖ്
മുഹമ്മദ് അബ്ദുല്‍ബാരി മുസ്ലിയാര് (നമ).
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക നേതാവും തലയെടുപ്പുള്ള പ്രമുഖ പണ്ഡിതനുമായിരുന്നു മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്ലിയാര് (നമ).
സൂഫി, ഗ്രന്ഥകാരന്, ചിന്തകന്‍, പത്രാധിപര്‍, ജീവകാരുണ്യ പ്രവര്ത്തകന്, സംഘാടകന്‍, വിദ്യാഭ്യാസ പ്രവര്ത്തകന്, മുഫ്തി, ബഹുഭാഷാ പണ്ഡിതന് തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാന പുരുഷന്മാരില് ശ്രദ്ധേയനാണ്.
19-ാം നൂറ്റാണ്ട് ജന്മം നല്കിയ ഉന്നത ശീര്ഷനായ ഈ പണ്ഡിതന് തലമുറകള്‍ക്ക് പാരമ്പര്യത്തിന്റെ വെളിച്ചം പകര്‍ന്ന ചരിത്രത്തിലെ അപൂര്‍വ്വ സാന്നിധ്യമാണ്.
മലപ്പുറം ജില്ലയിലെ വാളക്കുളത്ത് സൂഫീവര്യനായ കുളമ്പില്‍ ഖാജാ അഹമ്മദ് എന്ന കോയാമുട്ടി മുസ്ലിയാരുടെയും ഫാത്തിമ എന്നവരുടെയും മകനായി 1880/1298 ജുമാദുല്‍ ആഖിര്‍ 22-നാണ് ജനനം.
മാതാപിതാക്കളില്‍ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ഉപരിപഠനത്തിനായി നാദാപുരത്ത് അഹ്മദ് ശീറാസിയുടെ ദര്സില് ചേര്‍ന്നു.
ശേഷം തിരൂരങ്ങാടിയില്‍ കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. തലക്കടത്തൂര്‍ ദര്സില് വടക്കന്‍ മുഹമ്മദ് മുസ്ലിയാര്, പൊന്നാനിയില്‍ പുത്തന്‍വീട്ടില്‍ ചെറിയ അവറാന്‍കുട്ടി മുസ്ലിയാര് എന്നിവര്‍ക്കു കീഴിലും പഠിച്ചു.
മറ്റത്തൂര്‍ അഹ്മദ് മുസ്ലിയാര്, മൂര്‍ക്കനാട് ആലി മുസ്ലിയാര്, അറക്കൽ ഫരീദ് മുസ്ലിയാർ തുടങ്ങിയവരും ഗുരുനാഥന്മാരാണ്.
പൊന്നാനിയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹിജ്റ 1316-ലാണ് ഉപരിപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നത്.
ശാഹ് അബ്ദുല്‍ വഹാബ് ബാനി ഹസ്റത്ത്, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹസ്റത്ത്, അബ്ദുറഹീം ഹസ്റത്ത് എന്നിവര്‍ക്കു കീഴില്‍ അഞ്ചു വര്‍ഷം പഠിച്ചു.
ഹിജ്റ 1321-ലാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. മലബാറിലെ ആദ്യകാല ബാഖവി ബിരുദധാരികളിലൊരാളാണ് അബ്ദുല്‍ ബാരി മുസ്ലിയാര് (നമ).
കോഴിക്കോട് മദ്റസത്തുല്‍ ജിഫ്രിയ്യയിലാണ് ആദ്യമായി ദര്‍സ് ആരംഭിക്കുന്നത്.
പിന്നീട് അയ്യായ, താനാളൂര്‍, വളവന്നൂര്‍ പഴയ ജുമുഅത്ത് പള്ളി, കല്പകഞ്ചേരിക്കടുത്ത കാനാഞ്ചേരി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.
1910 മുതല്‍ പതിനൊന്ന് വര്‍ഷമാണ് കാനാഞ്ചേരിയിലെ സേവനം.
1921-നു ശേഷം നീണ്ട നാലുപതിറ്റാണ്ടുകാലം പുതുപ്പറമ്പിലായിരുന്നു ദര്‍സ്. സ്വദേശത്ത് സ്വന്തം ചിലവില്‍ മൗലവിയ്യ അറബിക് കോളേജും മസ്ജിദുല്‍ ബാരി എന്ന പള്ളിയും കുതുബ്ഖാനയും സ്ഥാപിച്ചു.
കോടൂര് നാടുംകുളങ്ങര മുഹമ്മദ് മുസ്ലിയാര്, പറപ്പൂര് തൊട്ടിയില്‍ രായിന്‍കുട്ടി മുസ്ലിയാര്, വാളക്കുളം അലിഹസന്കുട്ടി മുസ്ലിയാര്, വാളക്കുളം നരിമടക്കല്‍ മുഹമ്മദ് മുസ്ലിയാര്, ചെറള നെയ്യന് മുഹമ്മദ് മുസ്ലിയാര്, തോരപ്പ ഉണ്ണീന്‍ മുസ്ലിയാര്, കോട്ടൂര്‍ അലവിക്കുട്ടി മുസ്ലിയാര്, വാളക്കുളം കുഞ്ഞാമു മുസ്ലിയാര്, ചീരങ്ങന്‍ മുഹമ്മദ് മുസ്ലിയാര്, പറപ്പൂര് തീക്കുന്നന്‍ കുഞ്ഞലവി മുസ്ലിയാര്, ചങ്ങനക്കാട്ടില്‍ അഹ്മദ് മുസ്ലിയാര് തുടങ്ങിയവര്‍ ശിഷ്യന്മാരാണ്.
സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
1921 എപ്രില്‍ 2,3 തിയതികളില്‍ തമിഴ്നാട്ടിലെ ഈറോഡ് നടന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായ ഇന്ത്യന്‍ മജ്ലിസുല്‍ ഉലമാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഖിലാഫത്ത് നേതാക്കള്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായിരുന്നു.
ഇതിന്റെ കേരള ഘടകം രൂപീകരിക്കാനുള്ള നിര്‍ദ്ദേശം മലയാളികളായ സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ചെങ്കിലും കേരളത്തിലെ ഉന്നത പണ്ഡിത നേതാക്കളുടെ തീരുമാനത്തിന് വിടണമെന്നായിരുന്നു അബ്ദുല്‍ബാരി മുസ്ലിയാരുടെ അഭിപ്രായം.
മജ്ലിസുല്‍ ഉലമാ രൂപീകരണ രേഖയില്‍ ഒപ്പുവെക്കാന്‍ അദ്ദേഹം തയാറായില്ല.
പിന്നീട് കെ.എം മൗലവി പ്രസിഡണ്ടായി കേരള മജ്ലിസുല്‍ ഉലമാ രൂപീകരിക്കപ്പെട്ടെങ്കിലും മലബാര്‍ കലാപത്തോടെ നാമവശേഷമാവുകയായിരുന്നു.
മൗലാനാ അബ്ദുല്‍ബാരിയുടെ ദീര്‍ഘവീക്ഷണം ശരിവെക്കുന്നതായിരുന്നു പിന്നീടുള്ള ചലനങ്ങള്‍. നവീന പ്രസ്ഥാനങ്ങളുടെ കേരളീയ പതിപ്പായി ഇത് പരിവര്‍ത്തിപ്പിക്കപ്പെടുകയായിരുന്നു.
വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാരും കഴിഞ്ഞാല്‍ സമസ്തയുടെ സ്ഥാപക നേതാക്കളിലെ മൂന്നാമനായി അബ്ദുല്‍ ബാരി മുസ്ലിയാരെ കാണാം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരണ പദ്ധതിയുമായി വാളക്കുളത്ത് കോയാമുട്ടി മുസ്ലിയാരെ സന്ദര്‍ശിക്കാനെത്തിയ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ക്ക് ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു: ''പ്രായാധിക്യം കാരണം നിങ്ങളെപ്പോലെ ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കുകയില്ല. എന്റെ പ്രാര്‍ത്ഥനയും പിന്തുണയും എപ്പോഴും നിങ്ങള്‍ക്കുണ്ടാവും. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എന്റെ മുഹമ്മദിനെയും തരാം.''
അങ്ങനെയാണ് അബ്ദുല്‍ബാരി മുസ്ലിയാര് സമസ്തയുടെ ഭാഗമാവുന്നത്.
1926 ജൂണ്‍ 26-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ രൂപീകരിക്കപ്പെട്ട സമസ്തയുടെ വൈസ് പ്രസിഡണ്ടായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1945-ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ക്കു ശേഷം പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ മദ്റസയായ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്റസ അബ്ദുല്‍ ബാരി മുസ്ലിയാര് സ്ഥാപിച്ചതാണ്.
അറബി, ഇംഗ്ലീഷ്, ഉര്‍ദു, തമിഴ്, പാഴ്സി ഭാഷകള്‍ നന്നായി അറിയാമായിരുന്ന അദ്ദേഹം മലയാള ഭാഷാ പണ്ഡിതനുമായിരുന്നു.
Faizal manjeri YouTube channel