Перейти к содержимому

എനിക്ക് സമ്മതം തന്നെയാ ഉള്ളിലെ സങ്കടം കടിച്ചമർത്താൻ ശ്രമിക്കുന്നതിന് ചിരിയെ അവൾ കൂട്ട് പിടിച്ചു..

The Devil's Queen 🔥

0:00 / 0:00

എനിക്ക് സമ്മതം തന്നെയാ ഉള്ളിലെ സങ്കടം കടിച്ചമർത്താൻ ശ്രമിക്കുന്നതിന് ചിരിയെ അവൾ കൂട്ട് പിടിച്ചു..

1 695 просмотров · 6 ч назад
The Devil's Queen 🔥
7,42 тыс. подписчиков
1 695 просмотров · 6 ч назад
അവളുടെ മാനസികാവസ്ഥ നല്ലോണം മനസ്സിലാക്കി.... ചിത്തു അവളെ ബാത്‌റൂമിലേക്കെന്നും പറഞ്ഞ്  കൂട്ടിക്കൊണ്ടുപോയി.... ചി.. ചിത്തു.... ഇനി.... എന്താടി പെണ്ണേ.. നീ സുന്ദരിയായിട്ടുണ്ട്... എന്റെ സുന്ദരി ദാ ഇതുപോലെ എന്നും ചിരിച്ച മുഖവുമായി നിൽക്കണം.... ഇന്നലെ വരെ നടന്നതെല്ലാം കഴിഞ്ഞുപോയ അദ്ധ്യായംമാണ്... ഞാനും നീയും ഒരിക്കലും അതിനെക്കുറിച്ചിനി ചിന്തിക്കെ ചെയ്യരുത്... അവളുടെ കണ്ണീരിനെ തുടച്ചുമാറ്റി.... കവിളിനെ നീട്ടിപിടിച്ചു പുഞ്ചിരി പിടിപ്പിച്ചു വെച്ചു... ശേഷം ചിത്തു.... ഒന്നുകൂടി അവളുടെ മുഖത്തെ ചമയങ്ങൾക്ക് മാറ്റ് കൂട്ടികൊടുത്തു... നിങ്ങളെന്തെ പെട്ടെന്ന് ഇങ്ങോട്ട് പോന്നേ...? എന്തെങ്കിലും പ്രശ്നമുണ്ടോ..? സ്റ്റേജിൽ നിന്നും പെട്ടെന്ന് അകത്തേക്ക് കേറിപോകുന്നവരെ കണ്ട്  പിറകിലായി അവരെ പിന്തുടർന്ന്  വന്നതാണ് സുമിത്ര...... ഓ അത്... ഇവൾക്ക് ഒന്ന് ബാത്‌റൂമിൽ പോവണമെന്ന് പറഞ്ഞു അതാ... കൂടെ ഒന്നുകൂടി മേക്കപ്പ് ഒന്ന് സെറ്റ് ആക്കാന്ന് വിചാരിച്ചു... എന്ന നിങ്ങളത് കഴിഞ്ഞ് വന്നോളൂ ഞാൻ പോകട്ടെ.... അവര് പറയുന്നത് ഏതോ ലോകത്തെന്ന പോലെയിരിക്കുന്ന വൈഷ്ണവിയെ നോക്കിയാണ്... വൈശു മോളെ..... അവര് വിളിച്ചതും.... അവളാദ്യം ഒന്ന് ഞെട്ടിക്കൊണ്ട് സുമിത്രയേ നോക്കി... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ.... ഞാൻ.. ചോദിച്ചത്.. നിനക്കീ വിവാഹത്തിന് സമ്മതം തന്നെയല്ലേ..... അമ്മായിയുടെ പ്രതീക്ഷിക്കതയുള്ള പെട്ടുന്നുള്ള ചോദ്യം അവളിൽ ചെറിയൊരു പ്രതീക്ഷയുടെ വെളിച്ചം പടർത്തിയെങ്കിലും.. തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മുഖമോർക്കേ.... അത് താനേ അണഞ്ഞു..... എയ്.. എനി.. ക്ക് സമ്മതം തന്നെയാ... എന്ത്യേ അമ്മായി അങ്ങനെ ചോദിച്ചേ... ഉള്ളിലെ സങ്കടം കടിച്ചമർത്താൻ ശ്രമിക്കുന്നതിന് ചിരിയെന്ന മുഖം മൂടിയെ അവൾ കൂട്ട് പിടിച്ചു.... #malayalamstory #familystory #trendingstory #revengestory #familydrama #lovestories #malayalamkadhakal #theerthusstoryworld #devilsqueen