Перейти к содержимому

നല്ല വിശ്വാസിയും നല്ല പൗരനുമാകാനുള്ള പരിശീലനം കുടുംബങ്ങളിലാണ് നൽകേണ്ടത്. CENACOLO #family #trending

Darsan Media

0:00 / 0:00

നല്ല വിശ്വാസിയും നല്ല പൗരനുമാകാനുള്ള പരിശീലനം കുടുംബങ്ങളിലാണ് നൽകേണ്ടത്. CENACOLO #family #trending

278 просмотров · 3 месяца назад
Darsan Media
30,7 тыс. подписчиков
278 просмотров · 3 месяца назад
മതവിശ്വാസം തെറ്റിദ്ധരിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണം: മന്ത്രി റോജി ഇരിങ്ങാലക്കുട: മതവിശ്വാസത്തെ തെറ്റിദ്ധരിക്കുകയും ദുർവ്യാഖ്യാനം ചെയ്‌ത്‌ പ്രവർത്തിക്കു കയും ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. അവർ യഥാർഥത്തിലുള്ള മതവിശ്വാസികളല്ല; അവർ തങ്ങളുടെ മതത്തിനു തന്നെ ശത്രുക്കളായി മാറുകയാണ്. ഇരിങ്ങാലക്കുട രൂപത 2026 കുടുംബവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി 141 ഇടവകകളി ലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയുടെ അന്തഃസത്ത സ്നേഹമാണ്. കുടുംബങ്ങളിലും സമൂഹത്തിലും പരസ്‌പ രമുള്ള വിശ്വാസവും സഹിഷ്‌ണുതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മയുടെയും സ്നേഹത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മാതൃകകളായി ജീവിക്കാൻ ക്രൈസ്തവർക്ക് കൂടുതൽ ബാധ്യതയുണ്ട്. വിശ്വാസത്തിൽ അടിയുറച്ച് സ്നേഹത്തിൽ വളരുകയെന്ന കുടുംബ വർഷാചരണത്തിൻ്റെ ആപ്‌തവാക്യം തന്നെ ഇതാണ് ചൂണ്ടിക്കാട്ടുന്നത്. നല്ല വിശ്വാസിയും നല്ല പൗരനുമാകാനുള്ള പരിശീലനം കുടുംബങ്ങളിലാണ് നൽകേണ്ടത്. കേ രളത്തെ ഗുരുതരമായി ബാധിച്ചിട്ടുള്ള ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കാനും മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതീയുവാക്കൾക്ക് മാർഗദർശനം നൽകാനും യഥാർഥ വിശ്വാസ പരിശീലനത്തിനു കഴിയണമെന്നും മന്ത്രി പറഞ്ഞു.