കുണ്ടറയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ബഷീർ ഇക്കായുടെ ജ്യൂസ് കട
Kundara Media
0:00 / 0:00
കുണ്ടറയിൽ 24 മണിക്കൂറും തുറന്നിരിക്കുന്ന ബഷീർ ഇക്കായുടെ ജ്യൂസ് കട
3 187 просмотров · 4 г. назад
Kundara Media
10,4 тыс. подписчиков
3 187 просмотров · 4 г. назад
#basheerikka #juicestall #kundara #mayonemedia
ഏതു പാതിരാത്രിയിലും കുണ്ടറയിലൂടെ പോകുന്നവർക്ക് ജ്യൂസ് അടിച്ചുതരുന്ന ബഷീർ ഇക്കായും 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു ജ്യൂസ് കടയും
കുണ്ടറ 8-8-2022: 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കൊല്ലം കൊട്ടിയം കുണ്ടറ കൊട്ടാരക്കര പ്രദേശങ്ങളിലെ ഏക ജ്യൂസ് സ്റ്റാൾ ആണ് കുണ്ടറ ഹോസ്പിറ്റൽ ജംഗ്ഷനിലെ ABK ജ്യൂസ് സ്റ്റാൾ.
കഴിഞ്ഞ 45 വർഷമായി രാത്രിയിൽ കുണ്ടറ വഴി യാത്ര ചെയ്യുന്ന എല്ലാവർക്കും ഒരാശ്വാസമാണ് ഈ ജ്യൂസ് കട. കുണ്ടറ പെരുമ്പുഴ സ്വദേശിയായ 75 വയസ്സുള്ള എ. ബഷീർക്കുട്ടിയാണ് ഈ കടയുടെ ഉടമ.
ബഷീർ ഇക്കായുടെ താമസവും ഈ കടയിൽ തന്നാണ്. രണ്ട് മാസത്തിലൊരിക്കലൊക്കെ വീട്ടിൽ പോകാറുള്ളു. ജീവനാണ് ഈ കടയെന്നാണ് ബഷീർ ഇക്കാ പറയുന്നത്.. പകൽ കടയിലെ അകത്തിട്ടിരിക്കുന്ന ഒരു മടക്കു കട്ടിലിൽ കിടന്നുറങ്ങും.
രാത്രിയിൽ നിർബന്ധമായും ബഷീർ ഇക്കാ തന്നെ എല്ലാവർക്കും ജ്യൂസ് അടിച്ചു കൊടുക്കണമെന്ന് ഇക്കായ്ക്ക് നിർബന്ധമാണ്.
കുണ്ടറ പ്രദേശങ്ങളിൽ ഉള്ളവർക്കും കുണ്ടറ വഴി യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസമാണ് ഈ ജ്യൂസ് കട.
ഇത്രയും നാൾ രാത്രി ഉറക്കമുളച്ചു ഒരുപാട് നേരം നിന്നു ജ്യൂസ് അടിക്കുന്നതുകൊണ്ട് കാലുവേദന കൂടുതൽ ആയിട്ടുണ്ട് എന്നതല്ലാതെ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നാണ് ബഷീർ ഇക്കാ പറയുന്നത്.
ഇനിയും ഒരുപാട് ആൾക്കാർക്ക് ജ്യൂസ് അടിച്ചു കൊടുക്കുവാൻ ബഷീർ ഇക്കായ്ക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
Follow us on Kundara MEDIA
Facebook - Youtube