Перейти к содержимому

Thayambaka | പാരമ്പര്യവും പുതുമയും ഒരുമിച്ചു ചേർന്ന മേളവാദ്യ ഘോഷം 👌 #2023 #fusion #krishnakdm

Krishna Kdm

0:00 / 0:00

Thayambaka | പാരമ്പര്യവും പുതുമയും ഒരുമിച്ചു ചേർന്ന മേളവാദ്യ ഘോഷം 👌 #2023 #fusion #krishnakdm

2 898 просмотров · 3 г. назад
Krishna Kdm
72,7 тыс. подписчиков
2 898 просмотров · 3 г. назад
Panamanna Sasi & Anantha R. Krishnan മേളവാദ്യ ഘോഷം 2023 ചെണ്ട മൃദംഗ സമന്വയ തായമ്പക പനമണ്ണ ശശി & അനന്ത ആർ. കൃഷ്ണ മേളവാദ്യഘോഷം, രണ്ട് പ്രമുഖ കലാകാരന്മാർ. ചെണ്ടയിൽ വ്യക്തിമുദ്ര പതിപ്പിച്ച പനമണ്ണ ശശിയും മൃദംഗത്തിൽ അസാധാരണ പാടവം പുലർത്തുന്ന അനന്ത ആർ. കൃഷ്ണനും. വ്യക്തിഗത സർഗ്ഗാത്മകതയ്ക്കൊപ്പം തായമ്പകിലൂടെ രണ്ടു സവിശേഷ തുകൽ വാദ്യ സംഗീതോപകരണങ്ങളുടെ ചേർന്നുള്ള പ്രകടനവും ഒരുമിച്ച് ആസ്വദിക്കാം. തായമ്പക, മേളം, ഇടയ്ക്ക് വാദനം എന്നിവയിലും കഥകളിച്ചെണ്ടയിലും പ്രാവീണ്യം നേടിയ അതിപ്രശസ്തനായ കലാകാരനാണ് പനമണ്ണ ശശി, പാരമ്പര്യ രീതിയിൽ ചെണ്ടയിൽ പരിശീലനം നേടിയതിനു പുറമേ ഉസ്താദ് സക്കീർ ഹുസൈൻ, ട്രിച്ചി ഗണേഷ് എന്നിങ്ങനെയുള്ള വിഖ്യാത കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ചു കൊണ്ട് തുകൽ വാദ്യത്തിലെ സർഗ്ഗാത്മക സാദ്ധ്യതകൾ കണ്ടെത്തുന്നതിനുള്ള പുതുവഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂ ഹാംഷെയറിലെ (New Hampshire) ഡാർട്ട് മൗത്ത് കോളേജിൽ നിന്ന് പാശ്ചാത്യ സംഗീതവും ഫിലോസഫിയും എന്ന വിഷയത്തിൽ ബി.എ. ബിരുദം നേടിയ കലാകാരനാണ് അനന്ത ആർ.കൃഷ്ണ കാലിഫോർണിയയിലെ മിൽസ് കോളേജിൽ നിന്ന് ഇലക്ട്രോണിക്ക് മ്യൂസിക്കും പെർക്കഷനും എന്ന വിഷയത്തിൽ മാസ്റ്റേഴ്സ് ഓഫ് ഫൈൻ ആർട്സ് ബിരുദാനന്തര ബിരുദവും നേടി. ഇൻട്രാക് റെക്കോർഡ്സ്, ഇക്കോ മ്യൂസിക് എന്നിവയിലും ആള്ക്കോർഡ് സിലും പഠനം നടത്തി ഇപ്പോൾ ചെന്നൈ എ.ആർ.റഹ് മാന്റെ കെ.എം. മ്യൂസിക് കൺസർവേറ്ററിയിൽ പെർഷൻ ഫാക്കൽട്ടിയിൽ പ്രവർത്തിക്കുന്നു. അവതരണത്തെക്കുറിച്ച് ലഘുവിവരണം ഇരട്ടത്തായമ്പകയിൽ പ്രധാനപ്പെട്ട രണ്ട് ചെണ്ടകലാകാരന്മാരാണുണ്ടാവുക. ആദ്യത്തെയാളുടെ വാദനത്തിനെ അടിസ്ഥാനമാക്കി അതേ താളക്രമത്തെ ആശ്രയിച്ച് രണ്ടാമത്തെയാളും കൊട്ടുന്നു. അതേസമയം മേളവാദ്യ ഘോഷത്തിൽ ആവർത്തനം പരമാവധി ഒഴിവാക്കുകയും വ്യക്തിഗത കഴിവുകൾ പരമാവധി പുറത്തെടുക്കുകയുമാണ് ചെയ്യുക. സർഗ്ഗാത്മകതയുടെ വിസ്ഫോടന ശേഷി തുറന്നു വിടുന്നതാണ് നമ്മൾ കാണുക. ചെണ്ടയും മൃദംഗവും ചേർന്ന് തായമ്പകയിൽ നിന്നു വ്യത്യസ്ഥമായി നിയതമല്ലാത്ത വഴികൾ വെട്ടിത്തുറക്കുകയാണ് ഈ നാദധാരയിൽ, എന്നാൽ അടിസ്ഥാനപരമായി ഇത് തായമ്പകയായി നില്ക്കുകയും ചെയ്യുന്നു. Most Popular Videos 👇 ജല്ലിക്കെട്ട്    • Foul | ഫൗൾ കരേക്കാട് നടന്ന പോത്ത് പൂട്ടിൽ ...   തായമ്പകയുടെ പൂരം    • തായമ്പകയുടെ പൂരം 🔥 മനിശ്ശേരി കിള്ളിക്കാവിൽ...   ഉത്സവത്തിന് വന്ന ആന ഇടഞ്ഞപ്പോൾ    • Elephant Attack | നിറമാല മഹോത്സവത്തിനിടെ അ...   പൂരത്തല്ല്    • Pooram Fight | പൂരതല്ല്, പൊരിഞ്ഞ അടി 😇 #po...   തെക്കിൻ്റെ തേവർ തൃക്കടവൂർ ശിവരാജു    • തിരുവിതാംകൂറിന്റെ തിരുമുറ്റത്ത് നിന്ന് ഒരു...