ആശാൻറെ ജീവിതയാത്ര - കായിക്കര മുതൽ പല്ലനവരെ || Kumaranasan Jeevacharithram in Malayalam
Sajeevan Bhaskaran
0:00 / 0:00
ആശാൻറെ ജീവിതയാത്ര - കായിക്കര മുതൽ പല്ലനവരെ || Kumaranasan Jeevacharithram in Malayalam
2 684 просмотра · 3 г. назад
Sajeevan Bhaskaran
4,25 тыс. подписчиков
2 684 просмотра · 3 г. назад
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച "കുമാരനാശാന്റെ പദ്യകൃതികൾ" എന്ന പുസ്തകം ആമസോണിൽ കാണാൻ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://amzn.to/47W1QIZ
മഹാകവി കുമാരാനാശാന്റെ കവിതകളുടെ മറ്റൊരു സമാഹാരം കുറഞ്ഞ വിലയില്‍: https://amzn.to/3RG6vYT
ഈ വീഡിയോ നിർമ്മാണത്തിന് ഉപയോഗിച്ച മറ്റ് ഉൽപ്പന്നങ്ങളെ കുറിച്ച് കൂടുതലറിയാനും അവ വാങ്ങാനും, ചുവടെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
Sony Digital Vlog Camera ZV-1: https://amzn.to/46uMiKO
Boya ByM1 Microphone: https://amzn.to/3QV4ckf
ശ്രദ്ധിക്കുക, മുകളിൽ നൽകിയിരിക്കുന്ന എന്റെ അഫിലിയേറ്റ് ലിങ്കുകൾ വഴി നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് എനിക്ക് ചെറിയ ഒരു കമ്മീഷൻ ലഭിച്ചേക്കാം. ഈ കമ്മീഷൻ നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വിലയെ ബാധിക്കില്ല.
__________________________________________________________________________________________
മഹാകവി കുമാരനാശാന്റെ ഓർമ്മകളുമായി ബന്ധപ്പെട്ട പ്രധാന രണ്ടു വര്‍ഷങ്ങളാണ് 2023-ഉം 2024-ഉം.ആശാൻ ജനിച്ചിട്ട് 2023- ൽ 150 വർഷങ്ങൾ പൂർത്തിയായെങ്കിൽ 2024-ൽ മഹാകവിയുടെ ചരമശദാബ്ദിയാണ്. അരനൂറ്റാണ്ടുമാത്രം ജീവിച്ചുതീർത്ത ആശാൻറെ ജീവിതയാത്രക്കിടയിൽ സംഭവബഹുലമായ ഒരു യുഗം തന്നെ ഉദിച്ചസ്തമിച്ചു. 1873 ഏപ്രിൽമാസം പന്ത്രണ്ടാംതീയതി ചിറയിൻകീഴിനടുത്തുള്ള കായിക്കരയിൽ ജനിച്ച കുമാരനാശാൻ 1924 ജനുവരിമാസം പതിനേഴാംതീയതി വെളുപ്പിന് മൂന്നുമണിയോട് അടുപ്പിച്ചു പല്ലനയാറ്റിൽ ഉണ്ടായ റെഡീമർ ബോട്ടുദുരന്തത്തിൽ മരണമടയുമ്പോൾ ഒരു മഹാകവി എന്ന നിലയിൽ മാത്രമല്ല സമുദായ നേതാവ്,രാജ്യസ്നേഹി, ജനസമ്മതനായ ഒരു പൊതുകാര്യ പ്രസക്തൻ സർവ്വോപരി സ്നേഹസമ്പന്നനായ ഒരു ഉത്തമവ്യക്തി എന്നീ നിലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. കേവലം 51 വർഷത്തെ ഹ്രസ്വകാല ജീവിതത്തിനിടയിൽ ഇത്രയും കർമ്മരംഗങ്ങളിൽ ഒരുപോലെ ശോഭിച്ച മറ്റൊരു മഹദ്വ്യക്തിക്കു കേരളക്കര ഇതുവരെ ജന്മം നൽകിയിട്ടില്ല. അതിനാൽ കുമാരനാശാനെ ഒഴിവാക്കിക്കൊണ്ട് കേരളത്തിൻറെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ നവോത്ഥാന ചരിത്രം തയ്യാറാക്കാൻ കഴിയില്ല. അതുപോലെതന്നെ ആശാൻറെ സാഹിത്യ സംഭാവനകൾക്കു പ്രഥമസ്ഥാനം നൽകിക്കൊണ്ടല്ലാതെ മലയാളത്തിൻറെ ആധുനിക സാഹിത്യ ചരിത്ര നിർമ്മിതിയും സാദ്ധ്യമല്ല. ശ്രീനാരായണഗുരുവിൻറെ ചിന്നസ്വാമിയായി അറിയപ്പെട്ടിരുന്ന കുമാരനാശാൻറെ പതിനെട്ടാം വയസ്സിൽ ഗുരു അദ്ദേഹത്തിനു നലകിയ 'കുമാരാ, ഇനി ശൃംഗാരശ്ലോകങ്ങൾഎഴുതരുത് ' എന്ന ഉപദേശമാണ് നാമിന്നറിയുന്ന മഹാകവി കുമാരനാശാനെ സൃഷ്ടിച്ചത്.1903-ൽ SNDP യോഗം സ്ഥാപിതമാകുന്നതു മുതൽ 1919 വരെയുള്ള 16 വർഷക്കാലം ആ സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ആശാൻ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു. ഈ കാലഘട്ടം ഉൾപ്പെടെ ഏതാണ്ട് രണ്ടു പതിറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനമേ ആശാനുള്ളു.എങ്കിലും അതിനിടയിൽ സമുദായത്തിനകത്തും പുറത്തുമായി ധാരാളം ശത്രുക്കൾ ആശാനുണ്ടായി.ഈ വസ്തുതയും ആശാൻറെ മരണത്തിനിടയാക്കിയ ബോട്ടപകടവും തമ്മിൽ ബന്ധപ്പെടുത്തുന്നവർ ഉണ്ട്.എന്നാൽ വ്യക്തമായ യാതൊരുവിധ തെളിവും ഇതുവരെ ലഭ്യമല്ല. ജനിച്ചിട്ട് 150 വർഷങ്ങൾ പൂർത്തിയാവുകയും മരണത്തിന്റെ നൂറാം വാർഷികം കടന്നുവരികയും ചെയ്യുന്ന ഈ അവസരത്തിൽ മഹാകവിക്കുള്ള സ്മരണാഞ്ജലിയാണ് ഈ വീഡിയോ.
**Attributions**
Thumbnail image: By Shishirdasika - Own work, CC BY-SA 4.0, https://commons.wikimedia.org/w/index...