Перейти к содержимому

ഇനി ഈ കുഞ്ഞുങ്ങൾ തെരുവിൽ കച്ചവടം ചെയ്യരുത്.. 🙏

Tony Achayans Gold Kottayam

0:00 / 0:00

ഇനി ഈ കുഞ്ഞുങ്ങൾ തെരുവിൽ കച്ചവടം ചെയ്യരുത്.. 🙏

378 039 просмотров · 2 года назад
Tony Achayans Gold Kottayam
451 тыс. подписчиков
378 039 просмотров · 2 года назад
വയ്യാത്ത മാതാപിതാക്കൾക്ക് വേണ്ടി വരുമാനം കണ്ടെത്താൻ സ്കൂളിൽ നിന്നും വന്ന് പലഹാരം വിറ്റ് പണം കണ്ടെത്തുന്ന രണ്ട് മിടുക്കരായ കുട്ടികൾ... അവരെ കാണാനാണ് ഞാൻ ഇന്ന് ഇവിടെ എത്തിയത്.. ഇന്നത്തെ തലമുറ മാതൃകയാക്കേണ്ട കുട്ടികളാണ് ഇവർ.. പലരും എനിക്ക് മെസ്സേജ് അയച്ചു തന്ന വിവരം അനുസരിച്ച് ഈ കുട്ടികളെ ഒന്ന് കാണണം എന്ന് മനസ്സിൽ ഒരുപാട് ദിവസമായി വിചാരിച്ചു.. പലരും വന്നു വീഡിയോ എടുത്തതു നിങ്ങളും കണ്ടിട്ടുണ്ടാവും എങ്കിലും ഈ കുട്ടികൾ തെരുവിൽ ഇരുന്ന് ഇപ്പോഴും വില്പന നടത്തുന്നു എന്നത് എനിക്ക് ആകെ മനസിന്‌ പ്രയാസം ഉണ്ടാക്കി.. അവർക്ക് വീട്ടിൽ തന്നെ ഒരു വരുമാന മാർഗം നൽകാൻ ഞാൻ തീരുമാനിച്ചത് അങ്ങനെയാണ്.. കുട്ടികളുടെ ഒപ്പം വീട്ടിൽ എത്തിയപ്പോൾ അവരുടെ അച്ഛന്റെ അഭിപ്രായപ്രകാരം അവർക്ക് കോഴി വളർത്തലിനോട് താല്പര്യം ഉണ്ടെന്ന് അറിഞ്ഞു.. അതിനായുള്ള സാമ്പത്തികം കണ്ടെത്താൻ സാധിക്കാത്തത് കൊണ്ടാണ് അത് ആരംഭിക്കാതെ ഇരുന്നതത്രെ.. അവരുടെ ആഗ്രഹപ്രകാരം 25കോഴികളെയും അതിന് വേണ്ടിയുള്ള കൂടും മറ്റു സൗകര്യങ്ങളും നൽകി.. നല്ല രീതിയിൽ ഇവർക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ, പഠനതോടൊപ്പം കഷ്ടപ്പെടാൻ കാണിച്ച ഈ കുട്ടികൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഇനിയും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തിചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 സ്വന്തം Tony Achayans Gold Kottayam