Перейти к содержимому

നമ്മൾ നേടിയതൊക്കെയും പോകും

Anil Chacko

0:00 / 0:00

നമ്മൾ നേടിയതൊക്കെയും പോകും

476 просмотров · 13 дней назад
Anil Chacko
4 подписчика
476 просмотров · 13 дней назад
നമ്മൾ നേടിയതൊക്കെയുംപോകും നമ്മൾ ഓടിയ വഴിയൊക്കെ മായും ജീവിതമെന്ന യാത്ര തീരുമ്പോൾ നമ്മളും മണ്ണായിമാറും.... ഒന്ന്കണ്ടാൽ മിണ്ടിയാലെന്താ .... ഒന്ന്പുഞ്ചിരിതൂകിയാലെന്താ.... ഒരുനല്ല വാക്ക്പറഞ്ഞാലെന്താ.... ഒരുകൈത്താങ്ങായിനിന്നാലെന്താ. നമ്മൾ നൽകിയ സ്നേഹം മാത്രം മണ്ണിൽ എന്നും ബാക്കിയാവും നമ്മൾ നൽകിയ സ്നേഹം മാത്രം മനസ്സുകളിൽ ജീവിച്ചിരിക്കും. കൂട്ടിവെച്ച പൊന്നും പണവുംകൂടെവരില്ലൊരുനാളിലും കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളുംകാലംവന്നാൽ കൈവിടും. പേരുംപെരുമയുംമാഞ്ഞുപോകും പദവികളെല്ലാംഒഴിഞ്ഞുപോകും ഹൃദയത്തിൽ കൊടുത്തൊരുസ്നേഹംമാത്രം കാലമെത്ര കഴിഞ്ഞാലുംമായില്ല. ഒന്ന്കണ്ടാൽ മിണ്ടിയാ ലെന്താ ഒന്ന്പുഞ്ചിരിതൂകിയാലെന്താ പിണക്കങ്ങളെല്ലാം മറന്നാ ലെന്താ ഒന്ന്ചേർത്തുപിടിച്ചാലെന്താ. നമ്മൾ നൽകിയ സ്നേഹംമാത്രം മണ്ണിൽ എന്നുംബാക്കിയാവും. ഇന്നലെപോയിതിരികെവരില്ല നാളെഎന്തെന്ന്ആരുംഅറിയില്ല ഇന്നുള്ള നിമിഷംനമ്മുടേതല്ലോ സ്നേഹത്തോടെപങ്കുവച്ചീടാം. കണ്ണീരുമായൊരാൾ വന്നാൽ കണ്ണീരൊപ്പാൻ കൈകൾ നീട്ടാം തളർന്നൊരാൾ വഴിയിൽ നിന്നാൽ താങ്ങായിനമുക്കൊന്ന്കൂടെനിൽക്കാം. പിണക്കമെന്തിൻ പരിഭവമെന്തിൻ പകയെന്തിനീകൊച്ചുജീവിതത്തിൽ ക്ഷമിക്കാൻ കഴിയുന്നൊരു ഹൃദയമുണ്ടെങ്കിൽ അതല്ലേമനുഷ്യന്റെഏറ്റവുംവലിയ ധനം... അകലെയായാലുംഓർമ്മകൾ ബാക്കികാലംപോയാലുംസ്നേഹംബാക്കി നമ്മൾ നടന്ന വഴികൾ മാഞ്ഞാലും നമ്മുടെനന്മകൾ ഇവിടെബാക്കി. ഒരുനാൾ യാത്ര തീരുമ്പോൾ കണ്ണുകളെല്ലാംഅടയുമ്പോൾ കൂടെകൊണ്ടുപോകാൻ ഒന്നുമില്ലാ.. കൊടുത്ത സ്നേഹമല്ലാതെ..... നമ്മൾ നേടിയതൊക്കെയുംപോകും നമ്മൾ ഓടിയ വഴിയൊക്കെമായും ജീവിതമെന്ന യാത്ര തീരുമ്പോൾ നമ്മളുംമണ്ണായിമാറും. ഒന്ന്കണ്ടാൽ മിണ്ടിയാലെന്താ ഒന്ന്പുഞ്ചിരിതൂകിയാലെന്താ സ്നേഹത്തോടെ ജീവിച്ചാലെന്താ സ്നേഹമായിഓർമ്മയായാലെന്താ.... നമ്മൾ പോയാലും നമ്മൾ നൽകിയ സ്നേഹംപോകില്ല നമ്മൾ മാഞ്ഞാലും നമ്മുടെഓർമ്മകൾ മായില്ല.