ഇ കെ മുഹമ്മദ് ദാരിമി ek Muhammad darimi Faizal manjeri
Faizal manjeri
0:00 / 0:00
ഇ കെ മുഹമ്മദ് ദാരിമി ek Muhammad darimi Faizal manjeri
2 596 просмотров · 2 г. назад
Faizal manjeri
2,85 тыс. подписчиков
2 596 просмотров · 2 г. назад
ഇ കെ മുഹമ്മദ് ദാരിമി ek Muhammad darimi Faizal manjeri
#ekMuhammaddarimi #maqamcharithram #Faizalmanjeri #Faisalmanjeri #ziyarahvlog #Malayalamvlog #travelvideos #entertainment
• കമാലുദ്ധീൻ ഉമറുൽ ഖാദിരി [റ] umarul qadiri ...
മഹാനായ ഇ കെ മുഹമ്മദ് ദാരിമി ഉസ്താദിനെ സിയാറത്ത് ചെയ്യാനാണ് ഇന്ന് ഉദ്ധേശിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പറമ്പിൽ ബസാറിലെ മഖാമിലാണ് മുഹമ്മദ് ദാരിമി ഉസ്താദ് അന്ത്യ വിശ്രമം കൊള്ളുന്നത്.
കാരന്തൂർ മർകസിൽ നിന്നും 4 - km മാത്രമാണ് പറമ്പിൽ ബസാറിലേക്കുള്ളത്.
ഞാൻ യാത്ര തുടർന്നു.
ദർസിൽ പഠിക്കുന്ന കാലത്ത് ഇ കെ മുഹമ്മദ് ദാരിമിയെ കുറിച്ച്
ഉസ്താദ് ശിഹാബുദ്ധീൻ ബുഖാരി തങ്ങളിൽ നിന്നും ഒരുപാട് കേട്ടിട്ടുണ്ട്.
ഒരിക്കൽ കുറ്റാളൂർ ദർസിൽ വന്ന് താമസിച്ചതും വിദ്ധ്യാർത്ഥികളായ ഞങ്ങൾക്ക് നസ്വീഹത്ത് നൽകിയതും ഓർക്കുന്നു.
ഇതാണ് മഖാം അങ്കണം.
പള്ളിയും മഖാമും മജ്ലിസും വിശാലമുറ്റവും ഉൾകൊള്ളുന്നതാണ് മഖാം അങ്കണം.
ഞാൻ മഖാമിനത്തേക്ക് പ്രവേശിച്ചു.
ഇതാണ് ഇ കെ മുഹമ്മദ് ദാരിമി ഉസ്താദിൻ്റെ മഖാം.
ഉപ്പയായ വലിയുള്ളാഹി കമാലുദ്ദീൻ ഉമറുൽ ഖാദിരി, ഉമ്മ മണ്ടാൾ ആമിന എന്ന മഹതി സഹോദരങ്ങളായ ഇ കെ ബാവ മുസ്ലിയാർ, ഇ കെ ഹുസൈൻ മുസ്ലിയാർ എന്നിവരുടെ ഖബറുകളാണ് കൂടാതെ മഖാമിലുള്ളത്.
പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും പ്രഭാഷകനുമായിരുന്നു ഇ.കെ മുഹമ്മദ് ദാരിമി അല്‍ ഖാദിരി.
മുഹമ്മദ് ദാരിമിയുടെ ഉപ്പ
പണ്ഡിതനും ഖാദിരിയ്യ ത്വരീഖത്തിന്റെ ഖലീഫയുമായിരുന്ന വലിയ്യുല്ലാഹി ഇ.കെ. ഉമറുല്‍ ഖാദിരിയെ കുറിച്ച് മുമ്പ് ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട്.
ഹിജ്റ 1371 ലാണ് ദാരിമി ഉസ്താദ് ജനിക്കുന്നത്.
വലിയുപ്പ കോയ കുട്ടി മുസ്ലിയാരിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം.
തുടർന്ന് വിവിധ ദർസുകളിൽ പഠിച്ചു.
ശേഷം നന്ദി ദാറുസലാമിൽ ഉപരിപഠനം നടത്തി ദാരിമിയായി.
ഇ.കെ. ഉസ്മാന് മുസ്ല്യാര്‍, ഇ.കെ. അബ്ദുല്ല മുസ്ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, വട്ടേക്കാട് മൂസ മുസ്ല്യാര്‍ എന്നിവരാണ് ഉസ്താദുമാർ.
തൃശ്ശൂർ ജില്ലയിലെ ഇടത്തുരുത്തി, കൊച്ചിയിലെ പള്ളുരുത്തി, നമ്പിയാമ്പുറം,തോട്ടത്തു
പടി എന്നിവിടങ്ങളിൽ ദർസ് നടത്തി.
ഖാദിരിയ്യ, രിഫാഇയ്യ, ശാദുലി, ബര്സാനിയ്യ തുടങ്ങിയ നിരവധി ത്വരീഖത്തുകളുടെ ഖലീഫയും ശൈഖുമായിരുന്നു ഇ കെ മുഹമ്മദ് ദാരിമി ഉസ്താദ്.
ചെറുപ്പം മുതലേ മഹാൻമാരുടെ തർബിയത്തിലും തിരുനോട്ടത്തിലും വളർന്ന ദാരിമി ഉസ്താദ് വളരെ ശംസുദ്ധമായ ജീവിതമാണ് നയിച്ചത്.
ഒരുപാട് കറാമത്തുകൾ കാണിച്ചിട്ടുണ്ട്.
പരിഹാരം തേടി തന്നിലേക്ക് എത്തുന്ന ആയിരങ്ങൾക്ക് ആത്മീയമായും ഭൗതികമായും സഹായങ്ങൾ നൽകി.
ഹിജ്റ വർഷം1456 ൽ ആണ് ദാരിമി ഉസ്താദ് വഫാത്താകുന്നത്.
മഹാൻമാരും മഹത്തുക്കളുമായ ഉമ്മ, ഉപ്പ, സഹോദരങ്ങൾ എന്നിവർക്കൊപ്പം ഈ മഖാമിൽ വിശ്രമിക്കുന്നു.
Faizal manjeri YouTube channel