പരസ്യ വിചാരണ തൗഹിദ് , രിസാലത്ത് വിസ്ഡം സഭാംഗത്തിന്റെ തിരിമറികൾ | #Focus media
Focus media
0:00 / 0:00
പരസ്യ വിചാരണ തൗഹിദ് , രിസാലത്ത് വിസ്ഡം സഭാംഗത്തിന്റെ തിരിമറികൾ | #Focus media
12 835 просмотров · Трансляция закончилась 3 года назад
Focus media
9,41 тыс. подписчиков
12 835 просмотров · Трансляция закончилась 3 года назад
വിസ്ഡം പ്രവർത്തകരോട് …
السلام عليكم و رحمة الله
തൗഹീദിന്റെയും ശിർക്കിന്റെയും വിഷയത്തിൽ വിസ്ഡം പണ്ഡിത സഭാംഗവും ഞാനുമായി ഒരു ചർച്ച നിലവിൽ നടന്നു വരുന്നു. "അനസ് മൗലവി വിചാരണ" ചെയ്യപ്പെടുന്നു എന്ന വിളംബരത്തോടെ വിസ്ഡം പണ്ഡിത സഭാംഗമാണ് ഇതിന് തുടക്കം കുറിച്ചത്. സന്തോഷത്തോടെയാണ് പരസ്യമായ വിചാരണക്ക് വിധേയമാകാൻ ഞാൻ ഒരുങ്ങിയിട്ടുള്ളത്. ഇതുവരെ നടന്ന വിചാരണകളിൽ നമ്പറിട്ട് എന്നോട് ചോദിച്ച മുഴുവൻ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു കഴിഞ്ഞു. മറുഭാഗത്തോട് തിരിച്ചു ചോദിച്ച 41 ചോദ്യങ്ങളിൽ 10 ചോദ്യങ്ങൾക്ക് മാത്രമാണ് മറുപടി പറയാൻ ശ്രമിച്ചത്. അതിൽ തന്നെ പലതിനും അറിയല്ല എന്ന മറുപടിയാണ് ലഭിച്ചത്.
മനുഷ്യരെ സംബന്ധിച്ചടത്തോളം അദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യർ നടത്തുന്ന സഹായതേട്ടത്തിൽ ശിർക്കല്ലാത്തതുമുണ്ട് എന്നതാണ് വിസ്ഡം സംഘടനയുടെ അടിസ്ഥാന വാദം. ഈ വാദത്തിന്റെ അരികുപറ്റി കഷ്ഫിന്റെ പേരുപറഞ്ഞ് കാഫിറാകുന്ന തരത്തിലുള്ള ചില മന്ത്രവാദ പ്രവർത്തനങ്ങൾ വിസ്ഡം പണ്ഡിതൻമാരിൽ നിന്നു തന്നെ സംഭവിച്ച തെളിവുകളും പുറത്തു വരികയുണ്ടായി. ഈ കാര്യങ്ങൾ കേവലം സംഘടന വിഷയങ്ങളായി കണ്ട് അവഗണിക്കരുത്. ഈമാനും കുഫ്റും തമ്മിൽ ഏറ്റുമുട്ടുന്ന അടിസ്ഥാന വിഷയമാണിത്. ആഖിറത്തിൽ നമ്മുടെ സ്വർഗപ്രവേശത്തെ ബാധിക്കുന്നതും നമ്മുടെ റബ്ബിന്റെ ലിഖാഇനെ തടയുന്നതുമായ ഒരു കാര്യത്തിന്റെ ഗൗരവം നാം ഉൾക്കൊണ്ടേ പറ്റു.
എന്റെ പ്രിയപ്പെട്ട വിസ്ഡം സഹോദരങ്ങളോട്….
നിങ്ങൾ എന്റെ ദുൻയാവിലെ സഹോദരങ്ങളാണ്. നാളെ ആഖിറത്തിലും റബ്ബ് അത് നിലനിർത്തി തരുമാറാകട്ടെ! ആമീൻ.
ഒരു ദുർബല ഹദീസും സൂറത്തുൽ അൻആമിലെ ഒരു വചനത്തിന്റെ ദുർവ്യാഖ്യാനവും ഞാനടക്കമുള്ള ഇസ്ലാഹി പ്രബോധകരുടെ ചില ക്ലിപ്പുകളും ദുരുപയോഗം ചെയ്തു കൊണ്ടാണ് വിസ്ഡം പ്രവർത്തകരും പ്രബോധകരും നാളിതുവരെ മുന്നോട്ട് പോയത്. ദീനിൽ ഒരു കാര്യം സ്ഥിരപ്പെടാൻ ഇതൊന്നും മതിയാവില്ലല്ലോ… ആയതിനാൽ ഇപ്പോൾ നടക്കുന്ന വിചാരണ നാളെ പരലോകത്തേക്കുള്ള സാക്ഷ്യമാണ്. ഇനി ഒഴിവുകഴിവില്ല. തീരുമാനം നിങ്ങളുടേതാണ്. മരണം അടുത്തുണ്ട്.
അല്ലാഹ്! ഞങ്ങൾ എത്തിച്ചിട്ടുണ്ട്.. നീയാണ് സാക്ഷി…
തൗഹീദാണ് ഇസ്ലാമിന്റെ ജീവൻ. അന്ത്യശ്വാസംവരെ തൗഹീദിന്റെ വെളിച്ചം അണഞ്ഞു പോകാതെ സംരക്ഷിക്കേണ്ടുന്ന ബാധ്യത നമുക്കുണ്ട്. വ്യക്തി വിരോധങ്ങളുടെ പേരിലോ സംഘടന പക്ഷപാതിത്വങ്ങൾ കാരണമായോ തൗഹീദിന്റെ പ്രഭ നഷ്ടപ്പെട്ടു പോകരുത്. സച്ചരിതരായ സലഫുകൾ തൗഹീദിന്റെ മാർഗത്തിൽ ജീവാർപ്പണം ചെയ്തവരാണെന്ന് നമുക്കറിയുന്നതാണല്ലോ. നോമ്പ് നിർബന്ധമാക്കപ്പെട്ട ഹിജ്റ 2 ലെ റമദാനിലാണ് ബദർ സംഭവിച്ചത്. അത് ശിർക്കിനെതിരെ തൗഹീദിന്റെ പോരാട്ടമായിരുന്നു. തൗഹീദിന്റെ മാർഗത്തിൽ ജീവാർപ്പണം ചെയ്തവരാണ് നമ്മുടെ മാതൃക. ദീനീ വിഷയങ്ങളിൽ ഏൽക്കേണ്ടി വരുന്ന പരിക്കുകളും ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നമുക്കുള്ള പ്രതിഫലങ്ങളാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ!
സ്നേഹപൂർവ്വം
അഹ്മദ് അനസ്
19/03/2023