നഴ്സിങ് ജോലി വിട്ട് ബസ് ഡ്രൈവറായി,അഖിലയുടെ ജീവിതം ടോപ്ഗിയറിൽ #busdriving #ladybuslover #kerala
keralastories
0:00 / 0:00
നഴ്സിങ് ജോലി വിട്ട് ബസ് ഡ്രൈവറായി,അഖിലയുടെ ജീവിതം ടോപ്ഗിയറിൽ #busdriving #ladybuslover #kerala
97 439 просмотров · 3 дн. назад
keralastories
6,81 тыс. подписчиков
97 439 просмотров · 3 дн. назад
മലമടക്കുകളിലെ വളവുകളും കയറ്റങ്ങളും താണ്ടി അനായാസം ബസ് ഓടിച്ച് മുന്നേറുകയാണ് ആലക്കോട് കാർത്തികപുരം സ്വദേശിനിയായ അഖില. കണ്ണൂരിലെ മലയോര മേഖലയിലൂടെ സർവീസ് നടത്തുന്ന മണക്കടവ്–കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് 'വോയേജറി'ന്റെ ഡ്രൈവർ സീറ്റിലാണ് അഖില.
ഒരുകാലത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നഴ്സായിരുന്നു അഖില. എന്നാൽ ഡ്രൈവിങ്ങിനോടുള്ള അടങ്ങാത്ത ഇഷ്ടം ഒടുവിൽ അവരെ ബസ് സ്റ്റിയറിങ്ങിന് പിന്നിലെത്തിച്ചു. നഴ്സിങ് ജോലി ഉപേക്ഷിച്ച് ബസ് ഡ്രൈവറായി മാറിയ അഖിലയ്ക്ക് കണ്ണൂർ മലയോര മേഖലയിലെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന വിശേഷണവുമുണ്ട്.
രാവിലെ ആറുമണി മുതൽ ആലക്കോട്–മണക്കടവ്–തളിപ്പറമ്പ്–കണ്ണൂർ റൂട്ടിൽ വോയേജറുമായി അഖിലയുടെ യാത്ര തുടങ്ങും. ഒരിക്കൽ താൻ നഴ്സായി ജോലി ചെയ്തിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ മുന്നിലൂടെ തന്നെയാണ് ഇപ്പോൾ ബസുമായി അഖില കടന്നുപോകുന്നത്. അതിലും കൗതുകകരമായ മറ്റൊരു കാര്യമുണ്ട്: ഒരിക്കൽ ആശുപത്രിയിൽ താൻ പരിചരിച്ചിരുന്ന രോഗികൾ പലരും ഇന്ന് അഖില ഓടിക്കുന്ന ബസിലെ യാത്രക്കാരാണ്! #buslife #busloverskerala #privatebus #touristbusloverskerala #touristbuskerala #keralaprivatebus #busdriving #busdriving #busdrivingexperience #busdrivingskills #privatebus #ladybuslover #keralalatestnews #inspiration #motivation #buslife #womenempowerment #womenempoweringwomen #kannurnews #nursing #nursingeducation #nursingjobs #marinelife #merchantnavy #alakode #taliparamba #privatebus #kerala #ladydriver #malabar #ladydrive #howtodrive #drivingskills #drivingtips #drivingtips #drivinglessons #priyadarshini #ksrtc #ksrtcbus #ksrtcdriver