Kadalayil Mana | കടലായിൽ മന | Kerala | മനയാത്രകൾ | Kerala Architecture | Illam | Heritage Buildings
Dr. K. S. Krishna Kumar
0:00 / 0:00
Kadalayil Mana | കടലായിൽ മന | Kerala | മനയാത്രകൾ | Kerala Architecture | Illam | Heritage Buildings
13 417 просмотров · 2 мес. назад
Dr. K. S. Krishna Kumar
4,36 тыс. подписчиков
13 417 просмотров · 2 мес. назад
മനയാത്രകൾ
ഡോ. കെ എസ് കൃഷ്ണകുമാർ
8606600800
കടലായിൽ മന
കാലം. കഥ. കാഴ്ച
#KadalayilMana
#KeralaHeritage
#KeralaHeritageArchitecture
#Nalukettu
#KeralaHistory
#HeritageDocumentary
#KeralaCulture
#Manayathrakal
#KeralaNalukettu
#KeralaTraditionalArchitecture
#ForgottenHeritage
#HeritageOfKerala
#KeralaVasthu
#CulturalHeritage
#PreserveOurHeritage
നിരാകരണക്കുറിപ്പ്
DISCLAIMER
കടലായിൽ മനയുടെ ചരിത്രവും വാസ്തുവിദ്യയും സാമൂഹിക–സാംസ്കാരിക പശ്ചാത്തലവും ഉൾപ്പെടെ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു ഡോക്യുമെന്ററിയുടെ പരിമിതമായ സമയപരിധിക്കുള്ളിൽ സമഗ്രമായി ഉൾക്കൊള്ളിക്കുക സാധ്യമല്ല. അതുകൊണ്ടുതന്നെ, ഈ ഡോക്യുമെന്ററിയിൽ മനയുടെ ദൃശ്യസൗന്ദര്യം, വാസ്തുശിൽപത്തിന്റെ സവിശേഷതകൾ, അവശേഷിക്കുന്ന അടയാളങ്ങൾ, സ്ഥലവുമായി ആത്മബന്ധം പുലർത്തുന്നവരുടെയും അഭ്യുദയകാംക്ഷികളുടെയും ഓർമ്മകളും അനുഭവങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കുന്നതിനാണ് പ്രധാനമായും പ്രാധാന്യം നൽകിയിരിക്കുന്നത്.
ഈ ഡോക്യുമെന്ററി ഒരു സമ്പൂർണ്ണ ചരിത്രരേഖയോ അക്കാദമിക പഠനമോ ഔദ്യോഗിക രേഖയോ എന്ന നിലയിൽ കാണേണ്ടതല്ല. ലഭ്യമായ രേഖകൾ, വ്യക്തികളിൽനിന്ന് ലഭിച്ച വിവരങ്ങൾ, നേരിട്ടുള്ള നിരീക്ഷണങ്ങൾ, സംഭാഷണങ്ങൾ, ഓർമ്മകൾ, പ്രാദേശിക അറിവുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിലെ വിവരങ്ങൾ സമാഹരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നത്.
കാലക്രമത്തിൽ കൈമാറിവന്ന വാമൊഴി വിവരങ്ങളിലും വ്യക്തികളുടെ ഓർമ്മകളിലും രേഖകളിലും ചില വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, ലഭിച്ചതും അവതരിപ്പിച്ചതുമായ വിവരങ്ങളിൽ അപൂർണ്ണതകളോ വസ്തുതാപരമായ പിശകുകളോ വ്യാഖ്യാനപരമായ വ്യത്യാസങ്ങളോ ഉണ്ടായേക്കാം. അത്തരം പിഴവുകൾ ആരെയും തെറ്റിദ്ധരിപ്പിക്കുകയോ ഏതെങ്കിലും വ്യക്തിയെയോ കുടുംബത്തെയോ സ്ഥാപനത്തെയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടെയുള്ളതല്ല.
ഈ ഡോക്യുമെന്ററിയുടെ പ്രധാന ലക്ഷ്യം കടലായിൽ മനയുടെ ഓർമ്മയും പൈതൃകവും ദൃശ്യങ്ങളും മനുഷ്യരുടെ അനുഭവങ്ങളും രേഖപ്പെടുത്തുകയും അടുത്ത തലമുറയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ്. ഇവിടെ അവതരിപ്പിക്കുന്ന വിവരങ്ങളെ കൂടുതൽ ആഴത്തിലുള്ള ചരിത്ര–വാസ്തുശാസ്ത്ര പഠനങ്ങൾക്കും പ്രാമാണിക രേഖകൾക്കും വിധേയമാക്കാവുന്നതാണ്.
കടലായിൽ മനയെക്കുറിച്ച് കൂടുതൽ കൃത്യമായ രേഖകളും വിവരങ്ങളും അറിയുന്നവർ അവ പങ്കുവെക്കുന്നത് ഈ പൈതൃകത്തിന്റെ കൂടുതൽ സമഗ്രമായ രേഖപ്പെടുത്തലിന് സഹായകരമായിരിക്കും.
ഈ ഡോക്യുമെന്ററി ഒരു അന്തിമ വിധിയല്ല; മറിച്ച്, മാഞ്ഞുപോകുന്ന ഒരു പൈതൃകത്തെ ഓർമ്മയിൽ സൂക്ഷിക്കാനുള്ള ഒരു ശ്രമമാണ്.
ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തിയതും അല്ലാത്തതുമായ അനുബന്ധ വിവരങ്ങൾ താഴെ നൽകുന്നു:
വടക്കേടത്ത് വൈലത്തൂർ കടലായിൽ മന എന്നാണ് മുഴുവൻ പേര്. ഇന്നത്തെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, താമരശ്ശേരി, വടകര ഭാഗങ്ങളും ബാലുശ്ശേരിയും ഉൾപ്പെടുന്ന നാട്ടുരാജ്യമായ കുറുമ്പ്രനാട്ടിൽ നിന്ന് കടലായിൽ നമ്പൂതിരിമാർ തൃശൂർ ജില്ലയിൽ താമസമാക്കി പത്ത് ശാഖകളായി വളർന്നു. വടക്കേടത്ത്, തെക്കേടത്ത്, കീഴോട്ടുകരെ, മേലോട്ടുകരെ, വീമ്പൂർ, മൂത്തേടത്ത്, ഇളയിടത്ത്, പെരുമ്പടപ്പ്, കാട്ടോട്ടുകരെ ഉള്ളനോട്ടുകരെ എന്നിവയിൽ വടക്കേടത്ത് വൈലത്തൂർ കടലായിൽ ആയിരുന്നു മൂലഗൃഹം എന്നു വിശ്വസിക്കുന്നു. പത്തു ശാഖകളിലുള്ളവർ താമസിക്കുന്ന സ്ഥലം കടലാശ്ശേരി എന്നറിയപ്പെട്ടിരുന്നു. കടലാശ്ശേരി എന്നതാകാം കടലായി, കടലായിൽ എന്നു മാറിയത്.
കീഴോട്ടുകരെ കടലായിൽ നമ്പൂതിരി കാഞ്ചീപുരത്തുപോയി കാമാക്ഷിയമ്മനെ സേവിച്ചു പ്രത്യക്ഷീകരിച്ചു കൊണ്ടുവന്ന ഭഗവതിയാണ് കടലായിൽ നമ്പൂതിരിമാരുടെ പരദേവതയായ പിഷാരിക്കൽ ഭഗവതി. പരദേവതയായ കാഞ്ചി കാമാക്ഷിയാണ് കടലായിൽ മനയിലെ പ്രതിഷ്ഠ.
പാലക്കാട് ജില്ലയിലും തിരുവിതാംകൂറിലും കടലായിൽ മനക്കാർക്ക് ഭൂസ്വത്തുണ്ടായിരുന്നു. മുറജപത്തിന് കടലായിലെ കാരണവർ തിരുവന്തപുരത്ത് പോയെന്നും അദ്ദേഹത്തിൻ്റെ മന്ത്രശക്തിയിൽ സംപ്രീതനായി മാർത്താണ്ഡ വർമ്മ മഹാരാജാവ് പതിനെട്ടുദേശ വഴികൾ കൽപിച്ചു നൽകിയത്രേ. കൊട്ടാരക്കര മുതൽ കുഴിത്തുറെ വരെ ഈ സ്വത്തുകളുണ്ടായിരുന്നു. കൊട്ടാരക്കര ആസ്ഥാനമാക്കിയാണ് ഇവയുടെ ഭരണം നടത്തിയിരുന്നത്.
നവോത്ഥാന പോരാട്ടങ്ങളിൽ നാടിനും നാട്ടുകാർക്കും ഒപ്പം നിന്ന കടലായി മന ഒരുകാലത്ത് പൊതുജന സേവനാർത്ഥം പഞ്ചായത്ത് ഓഫീസിനു വരെ ഇടം നൽകി. മനയുടെ തെക്കേ ഇറയത്താണ് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നതെന്നു കടലായി മനയിലെ പിന്മുറക്കാർ ഓർമ്മിക്കുന്നു. അന്നു വൈലത്തൂർ പഞ്ചായത്ത് ആയിരുന്നു. തിരഞ്ഞെടുപ്പ് സംവിധാനം വരുന്നതു വരെ
കടലായിൽ മനയിലെ അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ആയിരുന്നു വൈലത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ്. ഓഫീസ് ജോലിക്കാരനായി പഞ്ചായത്ത് അസിസ്റ്റൻ്റും ഉണ്ടായിരുന്നു. പിന്നീട് കടലായി മനയുടെ പടിഞ്ഞാറു വളപ്പിൽ പത്തു സെൻ്റ് സ്ഥലത്ത് കെട്ടിടം നിർമ്മിച്ചു നൽകി പഞ്ചായത്ത് ഓഫീസ് അതിലേക്കു മാറ്റി. കാലക്രമത്തിൽ വടക്കേക്കാട് പഞ്ചായത്ത് രൂപപ്പെട്ടപ്പോഴാണ് മനയുടെ മുറ്റത്തുനിന്നു പഞ്ചായത്ത് ഓഫീസ് പുതിയ ഇടത്തേക്ക് ചേക്കേറുന്നത്.
പ്രഗത്ഭമതികളുടെ നിറവാണ് കടലായി മനയുടെ ഓരോ തലമുറക്കാരിലും. അഷ്ടമൂർത്തി നമ്പൂതിരിപ്പാടിൻ്റെ മകൻ ശ്രീധരൻ നമ്പൂതിരിപ്പാട് ദൂരദർശൻ എഞ്ചിനിയറായിരുന്നു. അദ്ദേഹത്തിൻ്റെ അനുജൻ ഡോക്ടർ സുബ്രഹ്മണ്യൻ നമ്പൂതിരി മൃഗസംരക്ഷണ വകുപ്പ് ഡയക്ടറായിരുന്നു. കടലായിൽ മനയിലെ ലീല നമ്പൂതിരിപ്പാട് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു.