Перейти к содержимому

അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെയൊരു പുസ്തകം എഴുതാൻ സാധിക്കുകയുള്ളൂ -Ms Shabnam Noorjahan #debate

മനുഷ്യന്റെ ഉത്ഭവം (Manushyante Ulbhavam)

0:00 / 0:00

അങ്ങനെയുള്ള ഒരാൾക്ക് മാത്രമേ ഇങ്ങനെയൊരു പുസ്തകം എഴുതാൻ സാധിക്കുകയുള്ളൂ -Ms Shabnam Noorjahan #debate

46 975 просмотров · 1 г. назад
മനുഷ്യന്റെ ഉത്ഭവം (Manushyante Ulbhavam)
308 подписчиков
46 975 просмотров · 1 г. назад
"മനുഷ്യന്റെ ഉത്ഭവം" എന്ന ഗ്രന്ഥത്തെക്കുറിച്ച് ഫാറൂഖ് കോളേജ് റീഡേഴ്‌സ് ഫോറവും എൻ എസ്സ് എസ്സ് യൂണിറ്റും നടത്തിയ പുസ്തക ചർച്ചയിൽ Ms. Shabnam Noorjahan (Assistant Professor Zoology Dept, Farook College) സംസാരിക്കുന്നു. "എനിക്ക് രണ്ട് രീതിയിലാണ് ഈ പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ തോന്നിയത്. ഒന്നുകിൽ ഈ പുസ്തകം എഴുതിയിട്ടുള്ള ആൾ എനിക്ക് അറിയാവുന്ന അത്ര പോലും evolution നെക്കുറിച്ച് അറിയാത്ത ഒരാളാണ്., അല്ലെങ്കിൽ എനിക്കറിയാവുന്നതിലും എത്രയോ മുകളിൽ അറിയുന്ന ആളാണ്. ഈ പുസ്തകത്തിന്റെ അവസാനത്തെ വരിയും വായിച്ച് വയ്ക്കുമ്പോൾ ഞാൻ മനസ്സിലാക്കിയ വലിയൊരു സത്യം - ഇദ്ദേഹം Evolution നെക്കുറിച്ച് എന്നെക്കാൾ എത്രയോ മുകളിൽ അറിയുന്ന ഒരാൾ ആണ് എന്നാകുന്നു. നന്നായി പഠിച്ച ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു പുസ്തകം എഴുതാൻ സാധിക്കുകയുള്ളു. ശരിക്കും അറിയാവുന്ന ആളുകളെയാണ് നമ്മൾ പല വിഷയങ്ങളിലും കാണാതെ പോകു ന്നത്. നിങ്ങളൊക്കെയും ജീവിതത്തിൽ ഏതെങ്കിലുമൊക്കെ വിഷയങ്ങളിൽ ഇഷ്ടത്തോടെ മുന്നോട്ട് പോവുന്നവർ ആയിരിക്കും, ഇങ്ങനെയുള്ള ഇഷ്ടത്തോടെ സഞ്ചരിക്കുമ്പോഴും നമ്മൾക്ക് താല്പര്യമുള്ള വിഷയങ്ങളിൽ അഗ്രകണ്യന്മാരെ കാണാൻ കിട്ടുക എന്നതാണ് ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയം. എന്തിലാണോ നമ്മൾ interested ആവുന്നത്, അതിന്റെ തല തൊട്ടപ്പനെ കാണാൻ കിട്ടുക എന്നത് ഈ കാലഘട്ടത്തിലും, ഏതു കാലഘട്ടത്തിലും അത്യന്തം പ്രധാനമാണ്. അത് കൊണ്ട് തന്നെ ഇതിനോളം വലിയൊരാളെ ഇപ്പോൾ കാണാൻ കിട്ടില്ല എന്ന് എനിക്ക് തോന്നുന്നത് കൊണ്ടാണ് KEN പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നത്. ഈ കാലഘട്ടത്തിലെ വളരെ പ്രസക്തമായിട്ടുള്ള ഒരു ഗ്രന്ഥമാണിത് എന്നുള്ളതിന് യാതൊരു സംശയവുമില്ല." പ്രപഞ്ചത്തിന്റെ പൊരുൾ തേടിക്കൊണ്ടിരിക്കുന്ന ഒരു 'സൂഫി'യുടെ ധ്യാനാത്മക മനസ്സോടെ, ഈ പുസ്തകത്തിന്റെയും പൊരുൾ കണ്ടെത്താൻ കാണിച്ച കഠിന ശ്രമത്തിന് നന്ദി Ms. Shabnam.🙏🏼 ഗ്രന്ഥകാരന്റെ ഫേസ്ബുക്ക് ലേഖനങ്ങൾ വായിക്കുവാൻ ഈ ലിങ്കിൽ നോക്കാവുന്നതാണ് :   / 100086219573986   മനുഷ്യന്റെ ഉത്ഭവം വാങ്ങിക്കുവാൻ സന്ദർശിക്കൂ : Olive books: https://olivepublications.in/product/... Amazon Kindle version: https://www.amazon.in/dp/B0BJSJ5SHV?r... For details contact: +91 9778141567