നവരാത്രി ദിനം 8: മഹാഗൗരീ ദേവി | ദുർഗ്ഗാഷ്ടമിയുടെ ആത്മീയ രഹസ്യങ്ങൾ | Navratri Day 8 Mahagauri Devi
Chithariya Chinthakal
0:00 / 0:00
നവരാത്രി ദിനം 8: മഹാഗൗരീ ദേവി | ദുർഗ്ഗാഷ്ടമിയുടെ ആത്മീയ രഹസ്യങ്ങൾ | Navratri Day 8 Mahagauri Devi
4 597 просмотров · 4 дня назад
Chithariya Chinthakal
479 подписчиков
4 597 просмотров · 4 дня назад
നവരാത്രി സാധനയുടെ എട്ടാം നാളിൽ, അത്യന്തം പുണ്യമായ ദുർഗ്ഗാഷ്ടമി തിഥിയിൽ നാം ഉപാസിക്കുന്നത് പരമമായ പവിത്രതയുടെയും ആനന്ദത്തിന്റെയും പ്രതീകമായ സാക്ഷാൽ മഹാഗൗരീ ദേവിയെയാണ്. കഠിനമായ തപസ്സിലൂടെയും ആത്മീയ സാധനയിലൂടെയും മനസ്സിന്റെ കന്മഷങ്ങളെല്ലാം നീക്കി നിർമ്മല ശാന്തിയിലേക്ക് ഉണരാനുള്ള സന്ദേശമാണ് മഹാഗൗരി പകരുന്നത്.
✨ ഈ വീഡിയോയിൽ പ്രതിപാദിക്കുന്ന പ്രധാന കാര്യങ്ങൾ:
മഹാഗൗരി നാമത്തിന്റെ ആത്മീയ പൊരുൾ (ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറുടെ വീക്ഷണം)
ശിവഗംഗാ സ്നാനവും മാനസസരോവരത്തിലെ കൗശികീ ദേവിയുടെ ഉത്ഭവവും
ശ്വേതാംബരധര, വൃഷാരൂഢ, ചതുർഭുജങ്ങൾ, ശാംഭവി ഭാവം
ദേവീകവചത്തിലെ രക്ഷാകവചം (Divine Protective Aura)
പൂജാക്രമം, വിശേഷ നിറം (വെളുപ്പ് / മയിൽപ്പീലി പച്ച), തേങ്ങ നിവേദ്യം & കന്യാപൂജ
🔸 ധ്യാനശ്ലോകം:
"ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാൻമഹാദേവപ്രമോദദാ"
🔸 മൂലമന്ത്രം: ഓം ദേവീ മഹാഗൗര്യൈ നമഃ
ആശയവും ആഖ്യാനവും: സി. കെ. സുനിൽ കുമാർ, നൂപുരം.
#NavratriDay8 #MahaGauri #MahagauriDevi #Durgashtami #NavratriMalayalam #Navadurga #KanyaPooja #SpiritualMalayalam #Noopuram #DeviUpasana