പൊറോട്ടക്കും ചപ്പാത്തിക്കും ഒന്നൊന്നര ചിക്കൻ കറി | Kerala Style Chicken Curry
എന്റെ അടുക്കള - Adukkala
0:00 / 0:00
പൊറോട്ടക്കും ചപ്പാത്തിക്കും ഒന്നൊന്നര ചിക്കൻ കറി | Kerala Style Chicken Curry
11 326 просмотров · 3 года назад
എന്റെ അടുക്കള - Adukkala
241 тыс. подписчиков
11 326 просмотров · 3 года назад
ചിക്കൻ കറി
ചേരുവകൾ
ചിക്കൻ : 2 kg
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കടുക് : 1ടീസ്പൂൺ
വറ്റൽ മുളക് : 8/10 എണ്ണം
സവോള : 4 വലിയത്
പച്ചമുളക് : 6 എണ്ണം
മഞ്ഞൾപൊടി : ½ ടീസ്പൂൺ
ഉപ്പ് : 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ
കറിവേപ്പില : 2 തണ്ട്
മുളകുപൊടി : 3 ടേബിൾ സ്പൂൺ
വെള്ളം : ½ കപ്പ്
ചിക്കൻ മസാല : 2 ടേബിൾ സ്പൂൺ
കായപ്പൊടി : ½ ടീസ്പൂൺ
അണ്ടിപ്പരിപ്പ് : 100 gm
പാകം ചെയ്യുന്ന വിധ
ഒരു കടായി എടുത്ത് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.അതിലേക്ക് കടുക് പൊട്ടിക്കാൻ ഇട്ടുകൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ 8 /10 വറ്റില് മുളകിട്ട് കൊടുത്ത് ഇളക്കാം.അതിലേക്ക് നാലു വലിയ സവാള അരിഞ്ഞു ചേർത്തു കൊടുത്ത് 6 പച്ചമുളക് ചേർത്ത് കൊടുക്കാം.ഒന്നിളക്കിക്കൊടുത്ത് അര ടീസ്പൂൺ മഞ്ഞൾ പൊടിയൻ ചേർത്തു കൊടുക്കാം.ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കുക.ഇനി ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് മൂന്ന് തണ്ട് കറിവേപ്പിലയും ചേർക്കാം.മൂന്ന് ടേബിൾസ്പൂൺ മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇളക്കിയതിനു ശേഷം പച്ചമണം മാറുമ്പോൾ ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് തിളപ്പിക്കണം.ചിക്കന്റെ ഗ്രേവി റെഡിയായി വരുമ്പോൾ 2 കിലോ ചിക്കൻ അതിലേക്ക് ഇട്ടു കൊടുക്കാം.ചിക്കൻ ഇട്ടുകഴിഞ്ഞ് അതിലേക്ക് ചിക്കൻ മസാല രണ്ട് ടേബിൾ സ്പൂൺ ഇട്ടുകൊടുത്ത് അര ടീസ്പൂൺകായപ്പൊടിയും ചേർത്ത് ഇളക്കി അടച്ചു വയ്ക്കാം.അടച്ചുവെച്ച് വേവിച്ച ചിക്കൻ കറിയിലേക്ക് 100 ഗ്രാം അണ്ടിപ്പരിപ്പ് അരച്ചതും കൂടി ചേർത്ത് ഇളക്കി തിളപ്പിച്ച് എടുത്ത് ഫ്ലെയിം ഓഫ് ചെയ്യാം.