KL11 Offroaders Malabar River Festival Fun Drive in Kodancherry
Kodancherry News
0:00 / 0:00
KL11 Offroaders Malabar River Festival Fun Drive in Kodancherry
177 просмотров · 3 мес. назад
Kodancherry News
4,31 тыс. подписчиков
177 просмотров · 3 мес. назад
വീഡിയോ - കോടഞ്ചേരിയിൽ ആവേശം നിറച്ച മലബാർ റിവർ ഫെസ്റ്റിവൽ KL11 ഓഫ്റോഡ് ഫൺ റൈഡ്
പ്രസക്ത ഭാഗങ്ങളുടെ വീഡിയോ കോടഞ്ചേരി ന്യൂസ് ഫെസ്ബുക്, യൂട്യൂബ് എന്നിവ വഴി കാണാം :
Facebook: / 1195403089408464
YouTube: • KL11 Offroaders Malabar River Festival Fun...
കോടഞ്ചേരി: പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർഥം കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയ KL11 ഓഫ് റോഡ് ഫൺ റൈഡ് ആവേശമായി. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ചേർന്ന് മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്റ്റോക്ക്, മോഡിഫൈഡ്, ലേഡീസ്, ടൂ വീൽ ഡ്രൈവ് എന്നീ വിഭാഗങ്ങളിലാണ് KL11 ഓഫ്റോഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഫ് റോഡ് ഫൺ റൈഡ് അരങ്ങേറിയത്.
ചെളിയും വെള്ളവും നിറഞ്ഞ ട്രാക്കിലൂടെ വാഹനങ്ങളുടെ സാഹസിക കുതിപ്പ് കാണാൻ നിരവധി പേരാണ് എത്തിയത്.
കോടഞ്ചേരി പഞ്ചായത്തിന്റെയും കെഎൽ 11 ഓഫ് റോഡേഴ്സിന്റെയും കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ പാർക്കിന്റെയും നേതൃത്വത്തിൽ നടന്ന റൈഡിന്റെ ഫ്ലാഗ് ഓഫ് കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിൻസെന്റ് വടക്കേമുറിയിൽ, റിയാനസ് സുബൈർ, മിനി സണ്ണി, പഞ്ചായത്ത് അംഗങ്ങളായ ബേബി വളയത്തിൽ, ബാബു പട്ടരാട്, ജ്യോതി സന്തോഷ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോൾസൺ അറയ്ക്കൽ, ബെനിറ്റോ ചാക്കോ, ഷെല്ലി കുന്നേൽ, കെവിൻ കൈനടി, ജിന്റോ തോമസ്, ജിയോ മെൽവിൻ എന്നിവർ പ്രസംഗിച്ചു.
വിജയികൾ: ഓഫ് റോഡ് ഫൺ റൈഡ് സ്റ്റോക്ക് ക്ലാസ്-എം.പി.അജിത് & ബേസിൽ (ഒന്നാം സ്ഥാനം), റവുഫ് & സിനാൻ (രണ്ടാം സ്ഥാനം), വനിത വിഭാഗം-എസ്.പൂജ & റെനീഷ് (ഒന്നാം സ്ഥാനം). ടു വീൽ ഡ്രൈവ് -ആർ.കെ.റിയാസ് & റവൂഫ് (ഒന്നാം സ്ഥാനം).
വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ കോടഞ്ചേരി ന്യൂസ്, ഐ ക്ലീൻ കാർ സ്പാ എന്നിവർ സ്പോൺസർ ചെയ്തു.
പ്രസക്ത ഭാഗങ്ങൾ കോടഞ്ചേരി ന്യൂസ് ഫെസ്ബുക്, യൂട്യൂബ് എന്നിവ വഴി കാണാം :
Facebook: / 1195403089408464
YouTube: • KL11 Offroaders Malabar River Festival Fun...
https://kodancherry.com/web/2026/07/2...