Перейти к содержимому

വീണപൂവ് - മലയാളകവിതയുടെ വസന്തതിലകം || Veenapoovu || Kumaranasan

Sajeevan Bhaskaran

0:00 / 0:00

വീണപൂവ് - മലയാളകവിതയുടെ വസന്തതിലകം || Veenapoovu || Kumaranasan

6 998 просмотров · 3 г. назад
Sajeevan Bhaskaran
4,25 тыс. подписчиков
6 998 просмотров · 3 г. назад
ഇക്കാലത്തും ആശാൻകവിതകൾക്ക് ആസ്വാദകർ ഒട്ടും കുറവല്ല. മലയാളകവികളിൽ എഴുത്തച്ഛനും കുഞ്ചൻനമ്പ്യാർക്കും അല്ലാതെ മറ്റാർക്കും ഈ മഹത്വം അവകാശപ്പെടാൻ കഴിയില്ല. മഹാകവി കുമരനാശാൻ സാഹിത്യലോകത്തു ശ്രദ്ധേയനാകുന്നത് 'വീണപൂവ്' രചിക്കുന്നതോടെയാണ്. കൊഴിഞ്ഞു വീണുപോയ ഒരു പൂവ് കവിയുടെ ചിന്തക്ക് വിഷയീഭവിച്ചപ്പോൾ വളരെ മനോഹരമായ ഒരു കാവ്യം കൈരളിക്കു ലഭിച്ചു. മാത്രമല്ല മലയാളത്തിലെ ആദ്യത്തെ കാല്പനിക കവിതയും പിറന്നു. എന്നാൽ മലയാളത്തിലെ ആദ്യത്തെ കാല്പനിക കവിത 'വീണപൂവ്' ആണെന്ന അഭിപ്രായത്തോടു വിയോജിക്കുന്നവരും ഉണ്ട്. അവരിലൊരാളാണ് ഡോക്ടർ കവിതാരാമൻ. കുമാരനാശാനിൽ നിന്നല്ല ശ്രീനാരായണഗുരുവിൽ നിന്നാണ് മലയാളകവിതയുടെ കാല്പനിക ഭാവുകത്വം ചർച്ച ചെയ്തു തുടങ്ങേണ്ടത് എന്ന് ഡോക്ടർ കവിതാരാമൻ 'ഉഴവുകാരനായ കവി' എന്ന പുസ്തകത്തിലെ 'കാല്പനികതയും നാരായണഗുരുവും' എന്ന അധ്യായത്തിൽ അഭിപ്രായപ്പെടുന്നു. 1907-ൽ ആണ് ആശാൻ 'വീണപൂവ്' രചിക്കുന്നത്. ജ്ഞാനപീഠ പുരസ്‌കാര ജേതാവുകൂടിയായ പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോക്ടർ ശിവരാമകാരന്ത് അഭിപ്രായപ്പെട്ടത് ഈ കൃതി നോബൽ സമ്മാനക്കമ്മറ്റിക്കാരുടെ ശ്രദ്ധയിൽ വന്നിരുന്നു എങ്കിൽ 1913-ൽ ടാഗോറിൻ്റെ 'ഗീതാഞ്ജലി'ക്ക് നോബൽസമ്മാനം ലഭിക്കുന്നതിനും മുൻപേതന്നെ നോബൽസമ്മാ നത്തിന് അർഹമാകുമായിരുന്നു എന്നാണ്. ശ്രീനാരായണഗുരുവിൻറെ ചികിത്സയുമായി ബന്ധപ്പെട്ടു പാലക്കാട്ടു റയിൽവേസ്റ്റേഷന് അടുത്തുള്ള ജൈനിമേട് എന്ന സ്ഥലത്തു താമസിക്കുമ്പോളാണ് ആശാൻ 'വീണപൂവ്' രചിക്കുന്നത്. കുമാരനാശാൻറെ കവിതകളെല്ലാം തത്വചിന്താപരങ്ങളാണ്. 'ശ്രീ ഭൂവിലസ്ഥിര'യാണെന്നും ജീവിതം തന്നെ ക്ഷണികമാണെന്നും കവി ഈ കൃതിയിലൂടെയും ഉദ്ബോധിപ്പിക്കുന്നു. ഇത് വ്യംഗ്യപ്രധാനമായ ഒരു കാവ്യം കൂടിയാണ്. ഒരു മനോഹര പുഷ്പത്തെ ഉൽകൃഷ്ട നിലയിലിരിക്കുന്ന ഒരു സുന്ദരിയായി സങ്കൽപിച്ച് ഒരു ഉത്തമ ജീവിതത്തെ തന്നെ എല്ലാ സംഭവങ്ങളോടെയും തന്മയത്വത്തോടെയും ചിത്രീകരിച്ചിരിക്കുന്നു ഈ കൃതിയിൽ. 41 ശ്ലോകങ്ങൾ ഉള്ള ഈ ഖണ്ഡകാവ്യം 'ഹാ' എന്ന ശബ്ദത്തിൽ ആരംഭിച്ചു 'കഷ്ടം' എന്ന ശബ്ദത്തിൽ അവസാനിക്കുന്നു. അതായത്, ഈ കാവ്യത്തിൻ്റെ ആദ്യത്തേയും അവസാനത്തേയും വാക്കുകൾ ചേർത്തു വായിച്ചാൽ 'ഹാ! കഷ്ടം!' എന്നു വരുന്നു. ലോകത്തിൽ എല്ലാവരുടേയും ഗതി ഇതുതന്നെയാണെന്നും കണ്ണീർ തൂകുന്നതുകൊണ്ട് ഒരർത്ഥവും ഇല്ലെന്നും ജീവിതം കേവലം സ്വപ്നം ആണെന്നും വീണുകിടക്കുന്ന ഈ പൂവിനെ ചൂണ്ടി ആശാൻ നമ്മോടു പറയുന്നു. ആശാൻറെ ഗുരുവും കാണപ്പെട്ട ദൈവവും ആയ ശ്രീനാരായണഗുരുവിൻറെ 'ആൽമോപദേശശതകം', 'അദ്വൈതദീപിക' , 'ജനനീനവരത്നമഞ്ജരി' തുടങ്ങിയ കൃതികളിലും ഈ ആശയം പ്രതിഫലിപ്പിക്കുന്ന വരികൾ ധാരാളമുണ്ട്. അതിനാൽ ഈ കൃതിയുടെ രചനയിലും ശ്രീനാരായണഗുരുവിൻറെ ദർശനം ആശാനെ സ്വാധീനിച്ചിട്ടുണ്ട് എന്നു കരുതിയാൽ തെറ്റില്ല. ……………………………………………………….. Images used in this video: 1. Vishwanatha Badikana (https://commons.wikimedia.org/wiki/Fi..., https://creativecommons.org/licenses/... 2 anonymous (https://commons.wikimedia.org/wiki/Fi..., „Asan with guru“, marked as public domain, more details on Wikimedia Commons: https://commons.wikimedia.org/wiki/Te... 3 Shishirdasika (https://commons.wikimedia.org/wiki/Fi..., https://creativecommons.org/licenses/... 4 ചെയ്തത് http://www.mathrubhumi.com/online/mal..., https://ml.wikipedia.org/w/index.php?... 5 ചെയ്തത് ഉറവിടം, Fair use, https://ml.wikipedia.org/w/index.php?... 6 Raja Ravi Varma artist QS:P170,Q333453 (https://commons.wikimedia.org/wiki/Fi..., „Kerala Varma Valiya Koil Thampuran Changanassery Lakshmipuram Palace“, marked as public domain, more details on Wikimedia Commons: https://commons.wikimedia.org/wiki/Te... 7 The original uploader was Aaroamal at English Wikipedia. (https://commons.wikimedia.org/wiki/Fi..., „Moorkoth Kumaran“, marked as public domain, more details on Wikimedia Commons: https://commons.wikimedia.org/wiki/Te... 8 KannanShanmugam,ShanmugamStudio,Kollam (https://commons.wikimedia.org/wiki/Fi..., https://creativecommons.org/licenses/... 9 http://3.bp.blogspot.com/-uXSMJkddmKc... 10 Anee jose at Malayalam Wikipedia (https://commons.wikimedia.org/wiki/Fi..., „ചങ്ങമ്പുഴയുടെ പ്രതിമ“, https://creativecommons.org/licenses/... 11 http://www.veethi.com/images/people/f... #kumaranasan #malayalamkavita #malayalamkavithakal