Перейти к содержимому

Stories in Uniform: സിനിമയിലെ ത്രില്ലും ത്രില്ലറും | Manorama Hortus 2025 (Day 3)

Manorama Hortus

0:00 / 0:00

Stories in Uniform: സിനിമയിലെ ത്രില്ലും ത്രില്ലറും | Manorama Hortus 2025 (Day 3)

2 381 просмотр · 11 мес. назад
Manorama Hortus
26,3 тыс. подписчиков
2 381 просмотр · 11 мес. назад
കേരളത്തിലെ ഏറ്റവും വലിയ കലാ-സാഹിത്യ- സാംസ്കാരികോത്സവം മനോരമ ഹോർത്തൂസ് 2025ന്റെ മൂന്നാംദിനത്തിൽ "Stories in Uniform: സിനിമയിലെ ത്രില്ലും ത്രില്ലറും" എന്ന വിഷയത്തിൽ ഷാഹി കബീർ, ബാഹുൽ രമേശ്, അബിൻ ജോസഫ്, സന്തോഷ് ജോൺ തൂവൽ എന്നിവർ സംസാരിക്കുന്നു. Manorama Hortus is a multidisciplinary festival of literature and the arts, bringing together writers, artists, thinkers, and audiences across borders. Spanning four days, the festival unfolds through conversations, readings, performances, exhibitions, workshops, and exchanges that cross the boundaries between disciplines. Rooted in the spirit of creative inquiry, the festival takes its name from Hortus Malabaricus, the 17th-century botanical compendium. Following its debut in Kozhikode (Kerala’s first UNESCO City of Literature), Hortus now comes to Kochi—a city shaped by water, trade, and cultural exchange. From November 27 to 30, 2025, the festival unfolded across public and familiar spaces near Vembanad Lake, featuring literature, talks and debates, stand-up comedy, crafts, culinary arts, theatre, music, dance, visual arts, photography, films, and a dedicated pavilion for children. About the Speakers: Shahi Kabir മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്, സംവിധായകൻ. 2018-ൽ പുറത്തിറങ്ങിയ 'ജോസഫ്' ആണ് തിരക്കഥ രചിച്ച ആദ്യ ചിത്രം. പോലീസ് നടപടിക്രമങ്ങളുടെ ആധികാരികവും യഥാർഥവുമായ ചിത്രീകരണത്തിലൂടെ അദ്ദേഹത്തിൻ്റെ സിനിമകൾ ആസ്വാദകരുടെ മനംകവർന്നു. തുടർന്ന് പുറത്തിറങ്ങിയ നായാട്ടിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ അവാർഡിന് അർഹനായി. 'ഇലവീഴാപൂഞ്ചിറ' നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ഓഫീസർ ഓൺ ഡ്യൂട്ടിയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. Bahul Ramesh ചലച്ചിത്ര ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്. തിരക്കഥയെഴുതിയ ആദ്യ ചിത്രമായ കിഷ്‌കിന്ധാകാണ്ഡത്തിലൂടെ ഇന്ത്യൻ സിനിമാ ഭൂപടത്തിൽ ഇടം നേടിയ എഴുത്തുകാരൻ. തുടർന്ന് രചന നിർവഹിച്ച കേരള ക്രൈം ഫയൽസ് രണ്ടു സീസണുകളും ഏറെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. Abin Joseph മലയാള മനോരമയിലും മാതൃഭൂമിയിലും മാധ്യമപ്രവർത്തകനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി,യുവപുരസ്‌കാർ, കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെൻ്റ്, ഉറൂബ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തിരക്കഥാരചന നിർവഹിച്ച ആദ്യ ചിത്രം 'നരിവേട്ട' ഏറെ ശ്രദ്ധേയമായി. Santhosh John Thooval മലയാള മനോരമയിൽ ജേണലിസ്റ്റ്. പത്രപ്രവർത്തനത്തിലെ പ്രമുഖ പുരസ്കാരമായ രാംനാഥ് ഗോയങ്കെ അവാർഡ് നേടിയിട്ടുണ്ട്. രാജസ്ഥാൻ പത്രികയുടെ കെ.സി.കുലിഷ് രാജ്യാന്തര മാധ്യമ പുരസ്കാരം അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയിൽനിന്ന് ഏറ്റുവാങ്ങി. സംസ്ഥാന സർക്കാർ മാധ്യമപുരസ്കാരവും നേടിയിട്ടുണ്ട്. യുഎസ് കോൺസുലേറ്റിൻ്റെ എഡ്വേർഡ് ആർ.മുറോ ഫെലോഷിൻ്റെ ഭാഗമായി അമേരിക്കയിലെ ദ് പോയിൻ്റർ, സിറാകൂസ് സർവകലാശാലകളിൽനിന്ന് ജേണലിസത്തിൽ പരിശീലനം നേടിയിട്ടുണ്ട്. 2016-ൽ ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഇലക്‌ഷൻ ന്യൂയോർക്കിൽനിന്നു റിപ്പോർട്ട് ചെയ്തു. ദുബായ് കോൺസുലേറ്റിൻ്റെ അതിഥിയായി ഗൾഫ് രാജ്യങ്ങളിലും മാധ്യമസംഘത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. സന്തോഷ് ജോൺ തൂവൽ എഴുതിയ ഫീച്ചർ ‘ ഐ ആം ഹാപ്പി, ഡോണ്ട് യു ബിലീവ്’ എന്ന തലക്കെട്ടിൽ കാലിക്കറ്റ് സർവകലാശാലയുടെ ഇംഗ്ലിഷ് പാഠപുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ മനോരമ കോട്ടയം യൂണിറ്റിൽ അസിസ്റ്റൻ്റ് എഡിറ്റർ. Visit website to know more: https://www.manoramahortus.com/ Follow HORTUS on Social Media: Instagram:   / manoramahortus   Facebook:   / manoramahortus   Threads: https://www.threads.com/@manoramahortus X (Twitter): https://x.com/ManoramaHortus #hortus #manoramahortus #hortus2025 #manorama #kochi #subhashpark #KeralaEvents #ArtAndLiterature #KochiEvent #ThePowerofWe #LiteratureFestival #Keralaartandliteraturefestival ​