മുസ്ലീം ലീഗിന്റെ വിസ്മയങ്ങള്‍.... | 21 | @newsumpire
news umpire
0:00 / 0:00
മുസ്ലീം ലീഗിന്റെ വിസ്മയങ്ങള്‍.... | 21 | @newsumpire
21 558 просмотров · 5 мес. назад
news umpire
959 подписчиков
21 558 просмотров · 5 мес. назад
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മുതൽ മുസ്ലീം ലീഗ് നിരീക്ഷകരും വക്താക്കളും പിന്നെ അവരെ പിന്തുണയ്ക്കുന്ന അവരോടൊപ്പം നിൽക്കുന്ന സ്വതന്ത്ര മനസുള്ളവരുമെല്ലാം ഇപ്പോൾ ഓരോ ദിവസവും ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്.... കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇതുവരെ എണ്ണി തീർന്നിട്ടില്ല എന്ന്.. ആലങ്കാരികമായ ഒരു പ്രയോഗമാണ് അത് എന്നാലും അതിൽ അല്പം സത്യമുണ്ട്.. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഏതാണ്ട് എൺപത്തയ്യായിരത്തിന് മുകളിലാണ്.. അത് ഈ തിരഞ്ഞെടുപ്പിലെ ഒരു റിക്കാർഡ് ഭൂരിപക്ഷമാണ്....അത് മാത്രമല്ല തിരൂരങ്ങാടിയിൽ അറുപത്തി മൂവായിരത്തിന് മുകളിൽ.. കോട്ടയ്ക്കൽ അറുപത്തി രണ്ടായിരത്തിന് മുകളിൽ.. മഞ്ചേരി അമ്പത്തിയേഴായിരത്തിന് മുകളിൽ.. കൊണ്ടോട്ടി അമ്പത്താറായിരത്തിന് മുകളിൽ.. വള്ളിക്കുന്ന് അമ്പത്തോരായിരത്തിന് മുകളിൽ.. ലീഗിന്റെ ഭൂരിപക്ഷത്തിന്റെ കണക്ക് അങ്ങനെ കടലുപോലെ നെടുനീളത്തിൽ കിടക്കുകയാണ്..ഈ തിരഞ്ഞെടുപ്പിൽ ഒരുപക്ഷേ സതീശൻ പറഞ്ഞ വിസ്മയത്തേക്കാൾ വിസ്മയം സൃഷ്ടിച്ചത് മുസ്ലീം ലീഗ് ആണെന്ന് പറയാം.. പെരുന്തൽമണ്ണയിൽ കഴിഞ്ഞ തവണ ലീഗ് ജയിച്ചത് വെറും 38 വോട്ടിന് ആയിരുന്നു.. എന്നാൽ ഇത്തവണ വിജയം മൂപ്പത്തീരായിരത്തിലധികം വോട്ടിന്.. പേരാമ്പ്ര, തിരുവമ്പാടി എന്നിവിടങ്ങളിൽ അയ്യായിരത്തിനും ആറായിരത്തിനും ആണ് ജയിച്ചത് എന്നത് ബോധപൂർവ്വം നമുക്കങ്ങ് മറന്നാൽ ലീഗ് ഒരു മുട്ടൻ വിസ്മയമാണ്..
#newsumpire
#keralaelection
#keralanews
#news
വീഡിയോകൾക്കു താഴെ വരുന്ന കമൻ്റുകളുമായി ന്യൂസ് അമ്പയർ ചാനലിന് ഒരു ബന്ധവുമില്ല. അപകീർത്തികരവും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അശ്ളീല പരാമർശങ്ങളും ഐ.ടി. ആക്ട് പ്രകാരം കുറ്റകരമാണ്.
FOLLOW ME ON :-
FACEBOOK : / news4umpire
WEBSITE : https://www.msvinod.com/
INSTAGRAM : / vinod_talkies
WHATSAPP : 9846890855
MAIN CHANNEL : / @vinodtalkies