Nalikerathinte Nattilenikkoru |Thurakaktha Vathil1970 |P. Bhaskaran |K. J. Yesudas |Central Talkies
0:00 / 0:00
Nalikerathinte Nattilenikkoru |Thurakaktha Vathil1970 |P. Bhaskaran |K. J. Yesudas |Central Talkies
15178
15178
#NalikerathinteNattilenikkoru #ThurakakthaVathil1970 #PBhaskaran #KJYesudas
#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Song: Nalikerathinte Nattilenikkoru
Lyrics :P. Bhaskaran
Singers : K. J. Yesudas
Music - K. Raghavan
Film : Thurakkatha Vathil
Year: 1970
Directed By : P. Bhaskaran
Story :K. T. Muhammad
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്...
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ
കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ
കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദന കവിളുള്ള
ചാട്ടുളി കണ്ണുള്ള പെണ്ണുണ്ട്
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്
വല്ല്യ പെരുന്നാള് വന്നപ്പോൾ അന്നൊരു
വെള്ളിനിലാവുള്ള രാത്രിയിൽ
വല്ല്യ പെരുന്നാള് വന്നപ്പോൾ അന്നൊരു
വെള്ളിനിലാവുള്ള രാത്രിയിൽ
കല്ലുവെട്ടാംകുഴിക്കക്കരെ
വെച്ചെന്നോടുള്ളുതുറന്നതിൻ ശേഷമേ...
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്
നീറുന്ന കണ്ണുമായ് നിന്നെ കിനാകണ്ട്
ദൂരത്ത് വാഴുന്നു ഞാനെന്നും
നീറുന്ന കണ്ണുമായ് നിന്നെ കിനാകണ്ട്
ദൂരത്ത് വാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്ത് നീയിന്നും
ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്ത് നീയിന്നും
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്...
നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്..
Welcome to CENTRAL TALKIES YouTube Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ