HARITHA NOOPURAM | MALAYALAM SONG | AI SONG | LYRICAL VIDEO
ഗാനതരംഗം
0:00 / 0:00
HARITHA NOOPURAM | MALAYALAM SONG | AI SONG | LYRICAL VIDEO
1 047 просмотров · 2 нед. назад
ഗാനതരംഗം
5 подписчиков
1 047 просмотров · 2 нед. назад
ഹരിതനൂപുരമണിഞ്ഞാടുമീ പ്രകൃതിതൻ മടിയിൽ... 🌿✨
പ്രകൃതിയുടെ സൗന്ദര്യവും നിശബ്ദ യാമങ്ങളുടെ കുളിർമയും വർണ്ണിക്കുന്ന മനോഹരമായ ഒരു മലയാളം പ്രകൃതിഗാനം. മഞ്ഞും നിലാവും പുണരുന്ന മലനിരകളുടെയും പുഴയുടെയും ലാവണ്യം ഈ വരികളിലൂടെ ആസ്വദിക്കൂ.
ഈ വരികൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായും ലൈക് ചെയ്യുക, ഷെയർ ചെയ്യുക, ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ!
വരികൾ ഇങ്ങനെയാണ്
ഹരിതനൂപുരമണിഞ്ഞാടുമീ പ്രകൃതിതൻ മടിയിൽ
ഹിമകണങ്ങൾ പൊഴിയുന്നൊരാ
നിശബ്ദ യാമങ്ങൾ..
മലരണിപൊയുക തൻ മൗനാനുരാഗത്തിൽ
മധുരമായ് വിരിയുന്നു
നറുമലർ മൊട്ടുകൾ..
പവനനൊഴുകുന്ന പവിഴ വീഥികളിൽ
പ്രകൃതി ഉണരുകയായി യാമങ്ങളിൽ
ഹരിതനൂപുരമണിഞ്ഞാടുമീ പ്രകൃതിതൻ മടിയിൽ
ഹിമകണങ്ങൾ പൊഴിയുന്നൊരാ
നിശബ്ദ യാമങ്ങൾ..
അലകളാൽ താളമിടും പുഴയുടെ പുളിനത്തിൽ
അനുപമമായൊരു വിസ്മയചിത്രം..
ഋതുക്കൾ കൈമാറും വർണ്ണപ്രഭയിൽ
രസാനുഭൂതിയായ് വിരിയുന്ന പൂക്കളിൽ..
നീലിമ പൂശിയ വിണ്ണിലെ ചായങ്ങൾ
നിത്യ മനോഹരമാം ശില്പങ്ങൾ..
ഹരിതനൂപുരമണിഞ്ഞാടുമീ പ്രകൃതിതൻ മടിയിൽ
ഹിമകണങ്ങൾ പൊഴിയുന്നൊരാ
നിശബ്ദ യാമങ്ങൾ..
നിഴലും നിലാവും പുണരും മലനിരകളിൽ
നിശതൻ നിശ്വാസ ഗന്ധിയാം ഗന്ധം..
കതിരൊളി സ്പർശിച്ച കുന്നിൻ ചെരിവുകൾ
കനകമയമായൊരീ കാനന ചന്തം..
പ്രപഞ്ച സംഗീതം പൊഴിയുന്നൊരീ നിമിഷം
മണ്ണും വിണ്ണും ഒന്നായ് ലയിക്കുമീ ലാവണ്യം..
ഹരിതനൂപുരമണിഞ്ഞാടുമീ പ്രകൃതിതൻ മടിയിൽ
ഹിമകണങ്ങൾ പൊഴിയുന്നൊരാ
നിശബ്ദ യാമങ്ങൾ
ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് SUNO യിലാണ്.
#malayalam
#malayalamaisong
#aisong
#malayalamlyricalvideos
#nature