Перейти к содержимому

കളക്ടറേറ്റ് കവാടം വീടാക്കി..സ്വന്തം മണ്ണിനായുള്ള പോരാട്ടം

Chapter4

0:00 / 0:00

കളക്ടറേറ്റ് കവാടം വീടാക്കി..സ്വന്തം മണ്ണിനായുള്ള പോരാട്ടം

515 просмотров · 2 нед. назад
Chapter4
14,5 тыс. подписчиков
515 просмотров · 2 нед. назад
വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു ജീവിത കഥ പറയാം 1966 കാഞ്ഞിരപ്പള്ളി തമ്പലക്കാട് നിന്ന് ജോർജ് തന്റെ ഭാര്യ ഏലിക്കുട്ടിയോടൊപ്പം വയനാട് വെള്ളമുണ്ടക്കടുത്തു കോറോത്തു എത്തുന്നു .. കുറഞ്ഞ വിലക്ക് കൂടുതൽ ഭൂമി ലഭിക്കും എന്നറിഞ്ഞു തന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണവുമായാണ് ജോർജ് ചുരം കയറിയത് . വയനാടിന്റെ വളക്കൂറുള്ള മണ്ണിൽ അധ്വാനിച്ചു പൊന്നു വിളയിക്കാൻ എന്ന മോഹവുമായി 12 ഏക്കർ ഭൂമി വാങ്ങി പിന്നീട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ജോർജിനും കുടുംബത്തിനും എന്നാൽ ഇത് അധികകാലം നീണ്ടില്ല ... 1975 ൽ ജോർജ് വാങ്ങിയ 12 ഏക്കർ ഭൂമി നിക്ഷിപ്ത വനമാണെന്നു പറഞ്ഞു മാനന്തവാടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള സംഘം വീട്ടിൽ എത്തി ..ജോർജിന്റെ ഭൂമി പിടിച്ചെടുത്തു ... അതോടെ ആ കുടുംബത്തിന്റെ ദുരിത ജീവിതം ആരംഭിച്ചു പിന്നീട് നീണ്ട 29 വർഷം ജോർജ് നിയമയുദ്ധത്തിൽ ആയിരുന്നു . നീതിക്ക് വേണ്ടി അലയുന്നതിനിടെ തന്റെ യൗവനവും ജീവിതവും കൈവിട്ട് പോകുന്നത് ജോർജ് അറിഞ്ഞില്ല ജോർജിന്റെ കൈവശം ഉണ്ടായിരുന്ന ജന്മം തീറാധാരപ്രകാരം ഒരു ഭാഗത്തും വനമില്ല ... മാത്രമല്ല ചുറ്റും ഭൂമി വാങ്ങിയ ആർക്കും ഇത്തരത്തിൽ ബുദ്ധിമുട്ട് ഇല്ലതാനും പിന്നെ എങ്ങിനെ ജോർജിന്റെ 12 ഏക്കർ മാത്രം വനഭൂമി ആയി മാറി ... വർഷങ്ങൾ കടന്നു പോയി . ജോർജിന്റെ മകളെ ജെയിംസ് വിവാഹം കഴിച്ചു . ഭാര്യ വീട്ടിലെ കഷ്ടത കണ്ട് ജെയിംസ് സത്യം തേടി ഇറങ്ങി ...ജന്മംതീറു ആധാരം കൈവശം ഉണ്ടായിട്ടും ദുരിതം അനുഭവിക്കുന്ന ഭാര്യാ കുടുംബത്തിന്റെ പോരാട്ടം ജെയിംസ് ഏറ്റെടുത്തു ...കൃത്യമായ രേഖകളുടെ പിൻബലത്തോടെ നീതിക്കായി 2014 ൽ ജെയിംസ് വയനാട് കളക്ടറേറ്റിന് മുന്നിലേക്ക് സമരവുമായി എത്തി ... അന്ന് കലക്ടറേറ്റ് കവാടത്തിൽ ഇരുന്ന ജെയിംസിന് 12 വർഷം കഴിഞ്ഞും നീതി കാണാമറയത്താണ് ഭരണാധികാരികൾ മാറി മാറി വന്നു ...1 മണിക്കൂർ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നത്തിന് 4060 ദിവസം ആയി ഒരു പാവപ്പെട്ട മനുഷ്യൻ കളക്ടറേറ്റ് കവാടത്തിൽ കാത്തിരിക്കുകയാണ് പാവപ്പെട്ടവന് നീതി എന്നും അകലെ ആണെന്ന് നമ്മളെ ഓർമ്മിപ്പിക്കുക ആണ് ജെയിംസ് . ഇവിടം ഇങ്ങനെ ആണ് ....