Shore Temple: Mahabalipuram ! ഷോർ ടെമ്പിൾ മഹാബലിപുരം
RJ travel clicks
0:00 / 0:00
Shore Temple: Mahabalipuram ! ഷോർ ടെമ്പിൾ മഹാബലിപുരം
31 просмотр · 6 мес. назад
RJ travel clicks
3,71 тыс. подписчиков
31 просмотр · 6 мес. назад
Shore Temple: Mahabalipuram
UNESCO World Heritage Site
The Shore Temple is located in Mahabalipuram, Tamil Nadu, on the Coromandel Coast along the Bay of Bengal.
The Shore Temple, rising gracefully on the edge of the Bay of Bengal in Mahabalipuram, Tamil Nadu, is one of those places that leaves a lasting impression
Today, despite centuries of erosion, the Shore Temple stands as a UNESCO World Heritage Site, admired for its artistic brilliance and serene seaside location
• Entry Fees: ₹10 for Indians, ₹250 for foreign tourists, and free entry for kids under 15.
• Timings: Open daily from 6:00 AM to 6:00 PM.
• Dress Code: Modest clothing is recommended out of respect for this sacred site.
• Photography: Allowed, but please avoid climbing on monuments or using flash inside shrines.
Located 60km (37mi) off Chennai, Mahabalipuram (or as commonly called Mamallapuram) is revered as the temple city of South India. It has seen the footfall of thousands of tourists every year and is well connected to the rest of the major cities of the country by road, rail and air.
ഷോർ ടെമ്പിൾ മഹാബലിപുരം
കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം
കല്ലിൽ കൊത്തിയെടുത്ത കഥകളുമായി കാത്തിരിക്കുന്ന നാടാണ് മാമല്ലപുരമെന്ന മഹാബലിപുരം. കരിങ്കല്ലിൽ രൂപം കൊണ്ടിരിക്കുന്ന ശില്പങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി കടൽത്തീരത്തോട് ചേർന്നു കിടക്കുന്ന ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നാണ് ഷോർ ടെമ്പിൾ. കടലിലോട്ട് മുഖം നോക്കി നിൽക്കുന്ന തീരത്തെ ഈ ക്ഷേത്രം കരിങ്കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്നത്തെ വാസ്തുവിദ്യാ രീതികളെയെല്ലാം അമ്പരപ്പിച്ചു തലയുയർത്തി നില്ക്കുന്ന ഷോർ ടെമ്പിളിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം...
ബംഗാൾ ഉൾക്കടലിലേക്ക് ദർശനമായി നിൽക്കുന്ന രീതിയിലാണ് ഷോർ ടെമ്പിൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പുരാതനമായ ഈ കൽക്ഷേത്രം എഡി 700നും 728 നും ഇടയിലായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കല്ലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിർമ്മിതി കൂടിയാണ് ഇത്. നിർമ്മാണ രീതിയില്‍ ഇന്നുള്ളവരെ പോലും അമ്പരപ്പിക്കുന്ന ഒന്നെന്നും ഇതിനെ വിശേഷിപ്പിക്കാം.
തീരത്തോട് മുഖം തിരിച്ചു വെച്ചിരിക്കുന്നതിനാലാണ് ഇതിന് ഷോര്‍ (കടല്‍ തീരം) ടെമ്പിള്‍ എന്ന പേര് വന്നത്. നൂറ്റാണ്ടുകളിത്ര കടന്നു പോയിട്ടും ഇന്നും ഒരിളക്കവും തട്ടാതെ നിൽക്കുന്ന ഈ ക്ഷേത്രം യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണത്തിലെ വൈവിധ്യവും ഘടനാപരമായ ഭംഗിയുമാണ് യുനസ്കോയുടെ പട്ടികയിലേക്ക് ഷോർ ടെമ്പിളിനെ എത്തിച്ചത്.
ഏഴ് പഗോഡകൾ മാർക്കോ പോളോയ്ക്കും അദ്ദേഹത്തിനു ശേഷം ഇവിടെ എത്തിയ യൂറോപ്യൻ കച്ചവടക്കാർക്കുമൊക്കം ഇവിടം സെവൻ പഗോഡ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇത് തന്നെയാണ് ഷോർ ടെമ്പിൾ എന്നാണ് കരുതപ്പെടുന്നത്. നാവികർക്കുള്ള കരയിലെ അടയാളമായും ഈ ക്ഷേത്രത്തെ അവർ കരുതിയിരുന്നു. പിരമിഡുകളുടെ ആകൃതിയിൽ ഏഴ് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതിനാലാണ് ഇവിടം ഏഴ് പഗോഡകൾ എന്നറിയപ്പെട്ടിരുന്നത്. പിന്നീട് കാലം പോകെ മറ്റു ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയായിരുന്നു. അതിൽ നിലനിൽക്കുന്ന ഏക ക്ഷേത്രമാണ് ഷോർ ടെമ്പിൾ.
പല്ലവ രാജാക്കന്മാരിൽ തുടങ്ങി... ഷോർ ടെമ്പിളിന്റെ നിർമ്മാണം ആരംഭിക്കുന്നത് പല്ലവ രാജാക്കന്മാരുടെ ഭരണ കാലത്താണ്. നരസിംഹവർമ്മൻ രണ്ടാമനാണ് നിർമ്മാണം തുടങ്ങുന്നതെങ്കിലും പിന്നീട് ഇവിടം ചോളരാജാക്കന്മാരുടെ കീഴിലാവുകയായിരുന്നു. ക്ഷേത്രത്തിന്റെ കുറേ ഭാഗങ്ങൾ കൂട്ടിച്ചേർത്തതും നിർമ്മാണം പൂർത്തിയാക്കിയതും പിന്നീട് ചോളരാജാക്കന്മാരായിരുന്നു.
ശിവനും വിഷ്ണുവും ശിവനും വിഷ്ണുവിനുമായാണ് ഈ ക്ഷേത്രങ്ങള്ഡ സമർപ്പിച്ചിരിക്കുന്നത്. മൂന്ന് ക്ഷേത്രങ്ങളാണ് ഷോർ ടെമ്പിളിന്റെ ഭാഗമായുള്ളത്. അ തിൽ രണ്ടു ക്ഷേത്രങ്ങൾ ശിവനും മൂന്നാമത്തെ ക്ഷേത്രം വിഷ്ണുവിനുമായാണ് സമർപ്പിച്ചിരിക്കുന്നത്.