Перейти к содержимому

Chandalabikshuki-2 | Chinthavishtayaya Seetha | Kumaranashan Kavithakal | Malayalam Kavithakal

musiczonesongs

0:00 / 0:00

Chandalabikshuki-2 | Chinthavishtayaya Seetha | Kumaranashan Kavithakal | Malayalam Kavithakal

97 082 просмотра · 8 л. назад
musiczonesongs
756 тыс. подписчиков
97 082 просмотра · 8 л. назад
For More Songs Please Subscribe http://goo.gl/HNML8B Song : Dhoomathedum Than Paala... Poem : Chandalabikshuki Lyric : Kumaranashan Singer : Prof.V. Madhusoodanan Nair തൂമതേടും തൻ പാള കിണറ്റിലി- ട്ടോമൽ ക്കൈയാൽ കയറു വലിച്ചുടൻ കോമളാംഗി നീർ കോരി നിന്നീടിനാൾ ശ്രീമാനബ്ഭിക്ഷുവങ്ങു ചെന്നർത്ഥിച്ചാൻ; “ദാഹിക്കുന്നു ഭഗിനീ, കൃപാരസ- മോഹനം കുളിർ തണ്ണീരിതാശു നീ ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ- രാ മനോഹരിയമ്പരന്നോതിനാൾ:- “അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ? നീചനാരിതൻ കൈയാൽ ജലം വാങ്ങി യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ? കോപമേലരുതേ; ജലം തന്നാ‍ലും പാപമുണ്ടാ മിവളൊരു ചണ്ഡാലി; ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന ‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ് “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ! ഭീതിവേണ്ടാ; തരികതെനിക്കു നീ” എന്നുടനെ കരപുടം നീട്ടിനാൻ ചെന്നളിനമനോഹരം സുന്ദരൻ പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ; തന്വിയാണവൾ കല്ലല്ലിരുമ്പല്ല! കറ്റക്കാർക്കൂന്തൽ മൂടിത്തലവഴി മുറ്റുമാസ്യം മറഞ്ഞുകിടക്കുന്ന ചാരുസാരിയൊതുക്കിച്ചെറുചിരി ചേരും ചോരിവാ ചെറ്റു വിടർത്തവൾ പാരം വിസ്മയമാർന്നു വിസ്ഫാരിത താരയായ് ത്തെല്ലു നിന്നു മയ്ക്കണ്ണിയാൾ ചോരച്ചെന്തളിരഞ്ചുമരുണാംശു പൂരത്താൽ മേനി മൂടിപ്പുലർച്ചയിൽ വണ്ടിണ ചെന്നു മുട്ടി വിടർന്ന ചെ- ന്തണ്ടലരല്ലി കാട്ടി നിൽക്കും പോലെ പിന്നെക്കൈത്താർ വിറയ്ക്കയാൽ പാളയിൽ ചിന്നിനിന്നു തുളുമ്പി മനോജ്ഞമായ് മദ്ധ്യം പൊട്ടി നുറുങ്ങി വിലസുന്ന ശുദ്ധക്കണ്ണാടി കാന്തി ചിതറും നീർ ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ വാർത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവൾ പുണ്യശാലിനി, നീ പകർന്നീടുമീ തണ്ണീർതന്നുടെയോരോരോ തുള്ളിയും അന്തമറ്റ സുകൃതഹാരങ്ങൾ നി- ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;