Перейти к содержимому

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 50-ാം വാർഷികവും സുവർണ്ണ ജൂബിലി ആഘോഷങ്ങളും...

PHOTOS@jotech

0:00 / 0:00

ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 50-ാം വാർഷികവും സുവർണ്ണ ജൂബിലി ആഘോഷങ്ങളും...

28 просмотров · 11 ч назад
PHOTOS@jotech
559 подписчиков
28 просмотров · 11 ч назад
ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് വിളംബര ജാഥയോടെ തുടക്കം. കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 50-ാം വാർഷികവും സുവർണ്ണ ജൂബിലി ആഘോഷങ്ങളും വിളംബര ജാഥയോടെയും റാലിയോടെയും ആവേശകരമായി ആരംഭിച്ചു. പഞ്ചായത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (2026 നവംബർ 3, ചൊവ്വാഴ്ച) വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴിയിൽ വിളംബര ജാഥയും തുഫാൻ റാലിയും നടന്നു. വിവിധ ജനപ്രതിനിധികളുടെയും, കഞ്ഞിക്കുഴി പഞ്ചായത്തിൽ ഉള്ള വിവിധ സ്കൂളുകളിലെ കുട്ടികളുടെ റാലിയും, നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകരുടെയും നാട്ടുകാരുടെയും, നേതൃത്വത്തിൽ നടന്ന ജാഥ നാടിന്റെ ഉത്സവച്ഛായ വിളിച്ചോതുന്നതായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് കഞ്ഞിക്കുഴി ടൗണിൽ നടന്ന തുഫാൻ റാലിയുടെ ഉദ്ഘാടനം ഇടുക്കി എം.എൽ.എ. ശ്രീ. റോയി കെ. പൗലോസ് നിർവഹിച്ചു. തുടർന്ന് അപ്പൂസ് ഹാളിൽ നടന്ന സുവർണ്ണ ജൂബിലി ഉദ്ഘാടന സമ്മേളനം ചീഫ് വിപ്പ് ശ്രീ. അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് തുഫാൻ റാലി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി സബ് ഡിവിഷൻ DYSP ശ്രീ. മോഹൻദാസ് കെ.ആർ. ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച ചടങ്ങിന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. നവംബർ 3 മുതൽ ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സുവർണ്ണ ജൂബിലി ആഘോഷിക്കുന്നത്.