Shudha Madbaha Njan | ശുദ്ധ മദ്ബഹാ ഞാൻ | പുരോഹിതന്റെ അന്ത്യയാത്ര ഗീതം| ft.Dipin Thengumpillil
Ballad🎶
0:00 / 0:00
Shudha Madbaha Njan | ശുദ്ധ മദ്ബഹാ ഞാൻ | പുരോഹിതന്റെ അന്ത്യയാത്ര ഗീതം| ft.Dipin Thengumpillil
15 508 просмотров · 4 г. назад
Ballad🎶
1,76 тыс. подписчиков
15 508 просмотров · 4 г. назад
Lyrics: Fr. Kuriakose Varghese
Vocals: Dipin Thengumpillil
Programming: Siyo C Saji
Mix and Mastering: Sangeeth V Mathews
Recording & Video Edits: RJ Creations
Other songs:
Karuna Niranjavane
• Karuna Niranjavane| കരുണ നിറഞ്ഞവനേ| Liturg...
Easow Thante Ushappal
• Easho Thante Ushappal| Shubaho| ശുബഹോ| Bal...
പുരോഹിതൻ ബലിപീഠത്തോട്
ശുദ്ധ മദ്ബഹാ ഞാൻ നിന്നെ പിരിഞ്ഞപ്പോൾ
ഉരിയാടാതെന്തേ നീ മൗനമായി
ഇതു എൻ അന്ത്യബലി ആണെന്നറിഞ്ഞില്ലേ
പിന്നെന്തിനെന്നെ നീ തോഷിപ്പിച്ചു
എൻ കൂദാശക്കെല്ലാം സാക്ഷിയായി നിന്നിട്ടും
സൂചന ഒന്നും നീ തന്നില്ലലോ
ബലിയർപ്പണത്തിനായി നിങ്കലെക്കില്ലിനി
യാത്ര ചോദിച്ചിതാ ഞാൻ പോകുന്നു
പുരോഹിതനോട് ബലിപീഠം
ഹേ പുരോഹിതാ നിൻ അന്ത്യ ബലിയിങ്കൽ
നിന്നു ഞാനബ്രാമിൻ ബലിപീഠം പോൽ
നീ എന്നോടായി യാത്ര ചോദിച്ചു പോയപ്പോൾ
സങ്കടത്താലെന്റെ കരളലിഞ്ഞു
നിൻ ചുടു കണ്ണീരും അന്ത്യ ചുംബനവും
ഹൃദയം അലിയിക്കും പോലായിരുന്നു
ആചാര്യ നീ വാങ്ങി പോമെന്നറിഞ്ഞതാൽ
വിലപിക്കുന്നു ഞാൻ അനാഥനെ പോൽ
കൂദാശയില്ല നിൻ ശുശ്രൂഷയില്ലിനി
ഖേദത്താൽ ഇന്ന് ഞാൻ മൗനമായി
പുരോഹിതനെ വിശ്വാസികൾ സ്മരിക്കുന്നത്
നിൻ വേര്പാടിങ്കൽ ഈ ശുദ്ധ ദേവാലയം
സങ്കട ഗീതങ്ങൾ പാടിടുന്നു
നീ പാടി കേട്ടതാം കീർത്തനങ്ങളെല്ലാം
അതുപോൽ ആരളാലപിക്കാനാകും
നീ നിന്നിട്ടുള്ള ഈ പ്രസംഗപീഠവും
നിൻ വിയോഗത്താൽ തമസ്സിലാണ്ടു
ഈ വൈദികൻ തന്റെ നിര്യണമിന്നിതാ
അഹരോൻ താന്താന്റെ പോൽ ആയിരുന്നു
നീ ഞങ്ങൾക്കായി തന്ന കൂദാശകൾക്കെല്ലാം
ദിവ്യ സൗരഭ്യമുണ്ടായിരുന്നു
മിശിഹാ തൻ പെട്ടകം സൂക്ഷിച്ചൊരാചാര്യൻ
തൻ ദൗത്യം തീർന്നിതാ പോയീടുന്നു
പുരോഹിതന് വേണ്ടി ദൈവത്തോട്
സത്കർമിയാകുമി ആചാര്യ ശ്രേഷ്ഠനെ
നരക തീയിൽ ഒരു നാൾ തള്ളിടല്ലേ
ശുദ്ധ മദ്ബഹയിൽ സ്പർശിച്ച പാദങ്ങൾ
അഗ്നി കനലിനു ഇരയാക്കല്ലേ
പരിശുദ്ധ ഗ്രന്ഥത്തിൽ സൂക്ഷിച്ചാ കണ്ണുകൾ
പുഴു ചിതലിവക്കു കൂടആകല്ലേ
നിൻ രക്ത ശരീരങ്ങൾ ആഘോഷിച്ചാ കൈകൾ
എരി തീ ചൂടാലെ ചുരുട്ടീക്കല്ലേ
കർത്താവെ നിന്നുടെ മഹിമ ദിവസത്തിൽ
ഈ പുരോഹിതനെ മോദിപ്പിക്ക
വിശ്വാസികൾ പുരോഹിതനോട്
ഭീതി ലേശം വേണ്ട ഈ സ്വർഗ്ഗ യാത്രയിൽ
നോമ്പും പ്രാർത്ഥനയും തുടരുന്നുണ്ട്
സൽകർമങ്ങൾ കൂടെ കൂട്ടായുണ്ടെപ്പോഴും
ദുഷ്ടാത്മാ സേനയെ പായിച്ചിടാൻ
മിശിഹാ മന്നന്റെയാ മഹിമ സന്നിധിയിൽ
മാലാഖമാർ വന്നു കൊണ്ടുപോകും
ഒരു നാളും നിൻ മുഖം കാണുകയില്ലിനി
നാഥൻ വീണ്ടും വരും നാൾകൾ വരെ
നാഥൻ ഗേഹേ പാർക്കും വിഗതർക്കൊപ്പം ചേരാൻ
ശ്രേഷ്‌ഠആചാര്യ ഇപ്പോൾ ശുഭമായി പോക
#funeralsongs #priestsfuneralsong #bishopsfuneralsongs