Перейти к содержимому

റംബുട്ടാൻ കുലകുത്തി കായ്ക്കാൻ പ്രൂണിങ്; പ്രൂണിങ് രീതികൾ, ഉപകരണങ്ങൾ

Karshakasree

0:00 / 0:00

റംബുട്ടാൻ കുലകുത്തി കായ്ക്കാൻ പ്രൂണിങ്; പ്രൂണിങ് രീതികൾ, ഉപകരണങ്ങൾ

54 736 просмотров · 2 г. назад
Karshakasree
118 тыс. подписчиков
54 736 просмотров · 2 г. назад
#rambutan #karshakasree പ്രൂണിങ് മുഖ്യം ഓരോ വിളവെടുപ്പിനു ശേഷവും പ്രൂൺ ചെയ്ത് ഒരുക്കിയെങ്കിൽ മാത്രമേ അടുത്ത വർഷം മികച്ച വിളവ് കാഴ്ചവയ്ക്കാൻ മരങ്ങൾക്കാവൂ എന്ന് രാജു സാർ. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ, തമ്മിൽ കൂട്ടിമുട്ടാതെ വെട്ടിയൊരുക്കണം. മരങ്ങൾ തമ്മിൽ 40 അടി അകലമാണ് ശുപാർശ ചെയ്യപ്പെടുന്നതെങ്കിലും 50 അടി അകലമെങ്കിലും വേണമെന്നാണ് രാജുസാറിന്റെ അഭിപ്രായം. ആദ്യ നാളുകളിൽ 25 അടി അകലത്തിൽ തൈകൾ നട്ടശേഷം മരങ്ങൾ കൂട്ടിമുട്ടുന്ന രീതിയിൽ എത്തുമ്പോൾ ഒന്നിടവിട്ടുള്ള മരങ്ങൾ വെട്ടിമാറ്റുന്ന രീതിയും സ്വീകരിക്കാം. കൂടുതൽ മരങ്ങളല്ല, നല്ല മരങ്ങളാണ് മികച്ച ഉൽപാദനം നൽകുക. മികച്ച ഇടയകലമുള്ള തോട്ടങ്ങളിൽ 10 വർഷമായ മരങ്ങളിൽനിന്ന് ശരാശരി 200 കിലോ പഴം ലഭിക്കും.