Kantha Mrudula | MBS | Kavalam Narayana Panicker
SwaraRaagaGanga
0:00 / 0:00
Kantha Mrudula | MBS | Kavalam Narayana Panicker
1 210 просмотров · 3 г. назад
SwaraRaagaGanga
5,25 тыс. подписчиков
1 210 просмотров · 3 г. назад
MB Sreenivasan FEST:
SwaraRaagaGanga pays homage to MB Sreenivasan on his 98th birth anniversary on 19th September, by presenting a quartet of film songs composed by him.
MBS songs traversed across the hidden meaning of the lyrics, the context, the mood and the feel the film director wanted in them which created a mesmerizing effect. He used minimal orchestra and the tunes oozed simplicity akin to a “നാടൻ ശീൽ” quite often.
SONG NO.4
Song credits:
Singer: Ranjini Varma
Audio mixing and mastering: Deepak Varma
Video editing: Ram Music Studios [ rsmusicstudios@gmail.com ]
Description: Suja AN
Original credits:
Movie: Venal(1981)
Lyrics: Kavalam Narayana Panicker
Music: MB Sreenivasan
Singers: S Janaki
1981 ൽ ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ റിലീസായ 'വേനൽ ' എന്ന സിനിമ താരതമ്യേന പുതുമയുള്ള ഒരു കഥയായിരുന്നു. സുകുമാരൻ, ജലജ , നെടുമുടി വേണു എന്നിവർ ഇതിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ , കെ. അയ്യപ്പപ്പണിക്കർ, കാവാലം നാരായണപ്പണിക്കർ എന്നിവർ ഗാനരചനയും എം.ബി.എസ്. സംഗീത സംവിധാനവും നിർവ്വഹിച്ചു. കാവാലം രചിച്ച് എം.ബി.എസ്. ഈണം നൽകി എസ് ജാനകി പാടിയ "കാന്തമൃദുല ......" എന്ന ഗാനം എന്തുകൊണ്ടും എം.ബി.എസ്.ന്റെ സ്മരണാഞ്ജലിക്ക് ഏറ്റവും യോജിച്ച ഗാനം തന്നെയാണ്.
നാടൻ ശീലുകളിൽ ഗാനരചന നടത്തുന്നതിൽ വിദഗ്ധനായിരുന്നു കാവാലം. കൂടാതെ, നമുക്കത്ര പരിചിതമല്ലാത്തതും സാധാരണ മറ്റു സിനിമാ ഗാനങ്ങളിൽ പ്രയോഗിച്ചു കാണാത്തതുമായ പദങ്ങളും അദ്ദേഹത്തിന്റെ രചനകളിൽ കാണാം. ഈ ഗാനത്തിലും അത്തരം ചില പ്രയോഗങ്ങൾ കാണാനാകും. ഓലക്കം (അഴക് ), നെറിയിടും (ഞെറിയിടും) , ചാരുത്വം (സൗന്ദര്യം) ...... എന്നിങ്ങനെ പോകുന്നു ആ വാക്കുകൾ. പുഴ, പൂക്കൾ, കിളികൾ തുടങ്ങി ഈ ഗാനത്തിലുപയുക്തമാക്കിയിട്ടുള്ള ബിംബങ്ങൾ , ഒരു നാട്ടിൻ പുറത്തിന്റെ ചിത്രം വരച്ചിടുന്നു.
ഒരു കൗമാരക്കാരിയുടെ മനസ്സിൽ ബന്ധുവും അയൽക്കാരനുമായ ചെറുപ്പക്കാരനോടു തോന്നുന്ന മോഹമാണ് ഈയൊരു ഗാനത്തിലൂടെ പ്രകാശിതമാകുന്നത്. ആദ്യ രണ്ടു വരികളിൽത്തന്നെയുണ്ട് , പ്രണയാനുഭവം ആ പെൺകുട്ടിയിൽ നിറയ്ക്കുന്ന ലഹരിയും നിറങ്ങളും . ഉത്സാഹത്തിമിർപ്പോടെ പുഴക്കരയിലൂടെ നടക്കുന്ന അവൾ തന്റെ ഹൃദയത്തിൽ തിരയിടുന്ന അനുരാഗം, പുഴയ്ക്ക് തീരത്തിനോടെന്നപോലെയാണെന്നു സങ്കൽപ്പിക്കുകയാണ്. തളിരുകൾ ചാഞ്ചാടുന്നതും തേനൂറും സ്വരത്തിൽ പൈങ്കിളി പാടുന്നതും അവൾക്ക് ആസ്വദിക്കാനാകുന്നത് , ആ അനുരാഗം അവൾക്കുള്ളിൽ തിരയിടുന്നതു കൊണ്ടാണെന്ന് പറയാതെ പറയുന്നു കവി. ഈ ഗാനത്തിന് എം.ബി.ശ്രീനിവാസൻ നൽകിയിട്ടുള്ള ഈണം ആ കൗമാരക്കാരിയുടെ ഉൾത്തുടിപ്പുകളെ മുഴുവൻ ഒപ്പിയെടുത്തു കൊണ്ടുള്ളതാണ്. നാണം കലർന്ന ഒരു മധുര സ്വരത്തിൽ, പതിഞ്ഞ ഈണത്തിൽ തുടങ്ങി മെല്ലെ ഉച്ചസ്ഥായിയിലേക്കുയർന്ന്, വീണ്ടും താഴ്ന്ന ശ്രുതിയിലേക്ക് ഒഴുകി നീങ്ങുന്ന ഈ ഗാനം ജാനകി പാടിയിരിക്കുന്നത് "തേഞ്ചോരും പൂഞ്ചൊല്ലിൽ പൈങ്കിളിമകൾ " പാടുന്ന അതേ മാധുര്യത്തോടെ തന്നെ..