ദൈവിക ദർശന മുൻ അറിയുപ്പുകളെ തള്ളി കളഞ്ഞാൽ❓If we reject the Jesus divine visions and premonitions❓
shathai EL
0:00 / 0:00
ദൈവിക ദർശന മുൻ അറിയുപ്പുകളെ തള്ളി കളഞ്ഞാൽ❓If we reject the Jesus divine visions and premonitions❓
4 871 просмотр · 1 г. назад
shathai EL
35,5 тыс. подписчиков
4 871 просмотр · 1 г. назад
#jesusvision
shiel App 👇
https://play.google.com/store/apps/de...
➡️bible കൃത്യമായി യേശു തൻ്റെ ദൈവത്വം വ്യക്തമാക്കി പറയുന്നുണ്ട്⬅️
🔍മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്’ ആണെന്ന് പറയുന്നു. യഹോവയാം ദൈവത്തിന് മാത്രം അവകാശ പെടാൻ കഴിയുന്ന കാര്യം (പുറപ്പാട് 20:10) യേശു അവകാശപെട്ടു കാരണം യേശു മഹാദൈവമാണ്
🔍മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്റെ ദൈവമാണെന്ന് യേശു തെളിയിക്കുന്നു.
🔍യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.
🔍മത്തായി.12:6-ല്‍ യേശുക്രിസ്തു താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്ന് അവകാശപ്പെടുന്നു.
🔍മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.
🔍യോഹ.14:13,14-ല്‍ തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്ന് യേശു പറയുന്നു.
🔍മത്തായി.18:20-ല്‍ തന്നെ അനുഗമിക്കുന്നവര്‍ തന്റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും താന്‍ ഉണ്ടെന്നു പറയുന്നു.
🔍യേശു താൻ ആദ്യനും അന്ത്യനും ആണ് എന്ന് അവകാശപ്പെട്ടു ( വെളിപാട് 1 17-18)
🔍മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് പറയുന്നു.
▶️എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ പുത്രനേയും ബഹുമാനിക്കേണ്ടാതാകുന്നു എന്നും യേശു പറഞ്ഞു:
“എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന് അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23)◀️
➡️ പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു⬅️.
🔍ജനിച്ചപ്പോള്‍ (മത്താ.2:11),
❤️തന്റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38)
❤️ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17),
❤️ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52).
❤️മാത്രമല്ല, യേശുവിന്റെ ശിഷ്യനായിരുന്ന തോമസ്, “എന്റെ കര്‍ത്താവും എന്റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).
☦️✝️🛐യേശു താന്‍ ആദ്യനും അന്ത്യനുമാണെന്നും. പാപങ്ങളെ മോചിപ്പിക്കാന്‍ അധികാരമുള്ളവനാണെന്നും അവകാശപ്പെട്ടു. താന്‍ വെളിച്ചവും, സത്യവും, അന്ത്യവിധികര്‍ത്താവും, പുനരുത്ഥാനവും ആണെന്ന് ഉദ്ഘോഷിച്ചു. ലോകസൃഷ്ടിക്ക് മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നു എന്നും ശബ്ബത്തിനും ദാവീദ് രാജാവിനും കര്‍ത്താവാണെന്നും താന്‍ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നും താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്നും പ്രഖ്യാപിച്ചു. തനിക്ക് പിതാവുമായി നിസ്തുല്യബന്ധമുണ്ടെന്നും താന്‍ പ്രാര്‍ത്ഥനക്ക് മറുപടി നല്കുന്നു എന്നും എല്ലായിടത്തും തന്നെ അനുഗമിക്കുന്നവരോട് കൂടെ താന്‍ ഉണ്ടെന്നും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തനിക്ക് സര്‍വ്വ അധികാരവുമുണ്ടെന്നും തന്റെ ശിഷ്യന്മാരോട് കൂടെ എല്ലാ നാളും താന്‍ ഉണ്ടെന്നും താന്‍ എല്ലാത്തിന്റേയും അവകാശിയാണെന്നും അവന് അവകാശപ്പെട്ടു! മാത്രമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ തന്നെയും ബഹുമാനിക്കേണ്ടതാണെന്നും യേശു പറഞ്ഞു!!
♦️ഒരു മനുഷനും തനിക്ക് പിതാവാം ദൈവത്തിന് മനുഷർ നൽകുന്ന അതേ ബഹുമാനവും /ആദരവും നൽകണം
എന്ന് പറയാൻ കഴിയില്ല കാരണം ഭൂമിയിലെ മനുഷർ സൃഷ്ടി മാത്രമാണ്♦️
👉എന്നാൽ യേശുവിന് പറയാൻ കഴിയും (John 5 22-23)
കാരണം
യേശു ആദ്യനും അന്ത്യനും (വെളിപാട് 1 17-18) ആയ നിത്യ ദൈവമാണ്