Aattu | ആട്ട് | ആട്ടം
Versatile Valluvanadans
0:00 / 0:00
Aattu | ആട്ട് | ആട്ടം
1 984 просмотра · 1 г. назад
Versatile Valluvanadans
5,59 тыс. подписчиков
1 984 просмотра · 1 г. назад
#പ്രേതങ്ങളെവിളിച്ചുവരുത്തിഅന്നവുംനീരുംനൽകുന്നആട്ട്#
ആട്ട് എന്ന അനുഷ്ഠാനകർമം വള്ളുവനാട്ടിൽ കുംഭം - മീനം - മേടം മാസങ്ങളിൽ നടത്തുന്നു.
തറവാട്ടിലെ പരേതാത്മാക്കളെ വിളിച്ചു വരുത്തി അന്നവും നീരും പൂജയും നൽകി പ്രസാദിപ്പിക്കുക; അനുഗ്രഹം വാങ്ങുക എന്നതാണ് ഇതിൻ്റെ ഉദ്ദേശം.
പൂജ, കളംവര, തോറ്റം, തിരി ഉഴിച്ചിൽ,വെള്ളാട്ട്, പ്രേതം വിളി, ദൈവം ചാടൽ, കൽപ്പന, ഗുരുതി, കനൽചാട്ടം തുടങ്ങിയ പല ഘട്ടങ്ങൾ ഉണ്ട് ആട്ടിന്‍.
പാണൻ, ഐങ്കുടികമ്മാളർ, ( ആശാരി, മൂശാരി, തട്ടാൻ, കരുവാൻ, കല്ലാശാരി) തീയ്യ തുടങ്ങിയവരുടെ തറവാട്ടിലാണ് പ്രധാനമായും ആട്ട് നടത്താറ്.
'ഫോക് ലോറിന്റെ ഒരു പ്രധാന ധർമ്മമാണ് അടിച്ചമർത്തപ്പെട്ട വികാരങ്ങളെ സാധൂകരിക്കുക എന്നത്. ഇതെപ്പറ്റി ഫ്രോയ്ഡ്, യുംഗ് എന്നി മന:ശാസ്ത്രജ്ഞരുടെ പല പഠനങ്ങളുമുണ്ട്.
ഇത് തൂതക്കടുത്ത വീട്ടിക്കാട് നരിക്കുന്നത്ത് തറവാട്ടിലെ ആട്ട് ആണ്..