പ്രവിത്താനത്ത് സന്നദ്ധ രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസുകളും നടത്തി40-ഓളം പേർ രക്തദാനം ചെയ്തു
jotechstory
0:00 / 0:00
പ്രവിത്താനത്ത് സന്നദ്ധ രക്തദാന ക്യാമ്പും ബോധവൽക്കരണ ക്ലാസുകളും നടത്തി40-ഓളം പേർ രക്തദാനം ചെയ്തു
43 просмотра · 6 дн. назад
jotechstory
95 подписчиков
43 просмотра · 6 дн. назад
പ്രവിത്താനത്ത് സന്നദ്ധ രക്തദാന ക്യാമ്പും
ബോധവൽക്കരണ ക്ലാസുകളും നടത്തി
40-ഓളം പേർ രക്തദാനം ചെയ്തു
പ്രവിത്താനം: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസിൽ സന്നദ്ധ രക്തദാന ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും കാൻസർ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പാലാ മരിയൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. ആരോഗ്യ ബോധവൽക്കരണ ക്ലാസ് പാലാ മെഡിസിറ്റിയുടെ സഹകരണത്തോടെയും കാൻസർ ബോധവൽക്കരണ ക്ലാസ് ഡോ.പി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുമാണ് സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു. കാൻസർ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല നിർവഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഷിബു തെക്കേമറ്റം വിഷയാവതരണം നടത്തി. ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് രാജേഷ് ജോർജ് ജേക്കബ്, ബ്രാഞ്ച് മാനേജർ ബബിതാ ബാബു, ഡോ. വി.ഡി. മാമച്ചൻ, ഡോ. കെലിറ്റാ ജോർജ്, ജെയിസൺ പ്ലാക്കണ്ണി എന്നിവർ ആശംസകൾ നേർന്നു.
കാൻസർ ബോധവൽക്കരണ ക്ലാസിന് ഡോ. പി.കെ. ബാലകൃഷ്ണൻ നേതൃത്വം നൽകി. ക്യാമ്പിൽ 40-ഓളം പേർ സന്നദ്ധ രക്തദാനം നടത്തി.