Перейти к содержимому

എന്താനന്ദം എനിക്കെന്താനന്ദം | enthanaandam enikkenthaanandam | Zionsingers Vennikulam |

Zion singers

0:00 / 0:00

എന്താനന്ദം എനിക്കെന്താനന്ദം | enthanaandam enikkenthaanandam | Zionsingers Vennikulam |

84 063 просмотра · 5 л. назад
Zion singers
21,1 тыс. подписчиков
84 063 просмотра · 5 л. назад
എന്താനന്ദം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം ചിന്താതീതം അതു മനോഹരം എന്തു സന്തോഷമാം പുതുജീവിതം സന്താപമേറുമീലോകെ ഞാനാകിലും സാന്ത്വനം തരും ശുഭം 1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം വിശ്വാസ കാൽ ചുവടിലത്രേ തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും ഒന്നിനും മുട്ടില്ലാത്തവണ്ണം ആശയ്ക്കെതിരായ് ആശയോടെ വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;- 2 ആരുവെറുത്താലും ആരു ചെറുത്താലും കാര്യമില്ലെന്നുള്ളം ചൊല്ലുന്നു കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ കൂട്ടത്തോടെ വിട്ടുപോയെന്നാലും കൂട്ടായ് യേശു എനിക്കുള്ളതാൽ;- 3 ആരു സഹായിക്കും ആരു സംരക്ഷിക്കും എന്നുള്ള ഭീതി എനിക്കില്ല തീരെ ബലഹീനനായ് കിടന്നാലും ചാരും ഞാനേശുവിന്റെ മാർവ്വിൽ എത്തും സഹായമത്യത്ഭുതമാം വിധം തൊട്ടു സുഖപ്പ‍െടുത്തും;- 4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ ക്രിസ്തനെ വിട്ടു പോയീടുമോ സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ വ്യർത്ഥരായ് തീരുന്നതെന്തിനായ് കർത്തനാമേശുവോടൊത്തു നടക്കുകിൽ നിത്യാനന്ദം ലഭ്യമേ;-