കടലാസ് പൂക്കൾ ഇങ്ങനെ നട്ടാൽ, ഇല കാണാതെ പൂക്കൾ
Rughiya's world
0:00 / 0:00
കടലാസ് പൂക്കൾ ഇങ്ങനെ നട്ടാൽ, ഇല കാണാതെ പൂക്കൾ
302 797 просмотров · 8 мес. назад
Rughiya's world
212 тыс. подписчиков
302 797 просмотров · 8 мес. назад
ബോഗൺവില്ല / കടലാസ് പൂവ് (bougainvillea) കമ്പ് മുറിച്ച് കറ്റാർവാഴ (aloe vera) ജെല്ലിൽ മുക്കി വേര് പിടിപ്പിക്കുന്ന എളുപ്പവഴി.
ഹായ് കൂട്ടുകാരെ, വയനാട്ടിലെ റോഡരികിൽ പൂത്തുനിൽക്കുന്ന എന്റെ ബോഗൺവില്ല എങ്ങനെയാണ് കമ്പിൽ നിന്ന് ഉണ്ടാക്കിയത് എന്ന് നിങ്ങൾ കുറേ പേർ ചോദിച്ചിരുന്നു – കമ്പ് തിരഞ്ഞെടുക്കുന്നതും നടുന്നതും പരിചരണവും ഈ വീഡിയോയിൽ കാണാം.
🌱 കമ്പ് മുളപ്പിക്കാൻ ഏറ്റവും നല്ല സമയം പുതുമഴ തുടങ്ങുന്ന ജൂൺ–ജൂലൈ
🌱 തടിച്ച കമ്പ് വേണ്ട – പൂവിട്ടു കഴിഞ്ഞ ഭാഗത്തു നിന്ന് ഒരു പെൻസിലിന്റെ വണ്ണമുള്ള കമ്പ് പൊട്ടിച്ചെടുക്കുക, ഉണങ്ങിയ പൂക്കൾ കളയുക
🌱 അടിഭാഗം ഏതെന്ന് അറിയാൻ: മുള്ളിന്റെ താഴെയാണ് ഇല വരുന്നത്; ഇല ഇല്ലെങ്കിൽ മുള്ളിന് താഴെ ഒരു അടയാളം കാണാം
🌱 വേര് പിടിപ്പിക്കാൻ സാധാ മണ്ണ് മതി; കമ്പിന്റെ അടിഭാഗം ഫ്രഷ് കറ്റാർവാഴ ജെല്ലിൽ മുക്കി, 2–3 മുള്ള് മണ്ണിനടിയിൽ പോകുന്ന വിധം നടുക
🌱 വെള്ളത്തിൽ കറ്റാർവാഴ കഷ്ണങ്ങൾ ഇട്ട് അതിൽ കമ്പ് കുത്തി വെച്ചാലും കുറച്ചു ദിവസം കൊണ്ട് വേര് വരും
🌱 വേനലിൽ നടുമ്പോൾ മൂടി വെച്ച് തണലത്ത് വെക്കുക, വെയിലത്ത് വെക്കരുത്; തളിര് കണ്ടാൽ മാത്രം തുറക്കുക – തളിര് വരാൻ കുറേ ആഴ്ചകൾ എടുക്കും
🌱 വേരും ശാഖകളും വന്ന ശേഷം ഓരോന്നും വേറെ ചട്ടിയിലേക്ക് മാറ്റി അപ്പോൾ പോട്ടിങ് മിക്സ് ചേർക്കാം; മഴക്കാലത്ത് നിലത്തും നടാം
🌱 പൂവിടാൻ രാവിലെ മുതൽ വൈകുന്നേരം വരെ മുഴുവൻ വെയിൽ വേണം; ഞാൻ എന്റെ ചെടികൾ ദിവസവും നനയ്ക്കുന്നുണ്ട്, നന്നായി പൂക്കുന്നുമുണ്ട്
00:00 ആമുഖം
01:04 കമ്പ് നടാൻ നല്ല സമയം
03:04 കമ്പ് എങ്ങനെ മുറിച്ചെടുക്കാം
04:04 മുഴുവൻ വെയിൽ കിട്ടുന്ന സ്ഥലം
04:44 അടിഭാഗം തിരിച്ചറിയാനുള്ള സൂത്രം
06:25 കറ്റാർവാഴ ജെല്ലിൽ മുക്കി നടൽ
10:12 മൂടി വെച്ച് തണലിൽ സൂക്ഷിക്കൽ
11:01 നനയും മാറ്റി നടലും
12:23 എന്റെ പൂത്തുലഞ്ഞ ബോഗൺവില്ല
14:15 ദിവസവും നനയ്ക്കാമോ?
14:40 തോട്ടത്തിലെ മറ്റു പൂക്കളും പച്ചക്കറികളും
നിങ്ങൾക്ക് ബോഗൺവില്ലയിൽ ഏത് നിറമാണ് ഏറ്റവും ഇഷ്ടം? കമന്റിൽ പറയണേ. വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യണേ.
#കടലാസ്പൂവ് #bougainvillea #krishi