Neelamperoor Padayani 🔥🔥🔥 | നീലംപേരൂർ പടയണി 2025 🔥🔥🔥 | Full Video
Stories of Kottayam Bro
0:00 / 0:00
Neelamperoor Padayani 🔥🔥🔥 | നീലംപേരൂർ പടയണി 2025 🔥🔥🔥 | Full Video
1 415 просмотров · 4 мес. назад
Stories of Kottayam Bro
1,21 тыс. подписчиков
1 415 просмотров · 4 мес. назад
ചെണ്ടമേളത്തിന്റെ താളത്തിൽ വലിയന്നങ്ങളുടെ വരവോടെ ഒരു ഗ്രാമം ഉത്സവതിമിർപ്പിൽ ആറാടുന്ന കാഴ്ച്ച.🔥🔥🔥
നീലംപേരൂർ എന്ന ഒരു ഗ്രാമവും അവിടുത്തെ നാട്ടുകാരും അവരുടെ കൂട്ടുകാരും കുട്ടികളും മുതിർന്നവരും എല്ലാം ഒത്തൊരുമിച്ചു ഇലകളും വാഴപ്പോളയും മുളങ്കമ്പും ചെത്തിപ്പൂക്കളും ഒക്കെ കൊണ്ട് നിർമിക്കുന്ന അന്നങ്ങളും കോലങ്ങളും പുരാണ കഥാപത്രങ്ങളുടെ രൂപങ്ങളും ഒക്കെകൊണ്ട് മാനോഹരമായ ഒരു കാഴ്ച്ചയാണ് പടയണി നാളിൽ കണ്ടത്. കണ്ടും കേട്ടും അറിഞ്ഞെത്തിയ ആളുകൾക്ക് വ്യത്യസ്തമായൊരു കാഴ്ച അനുഭവറും സമ്മാനിക്കുന്ന ഒന്നായിരുന്നു പൂരം പടയണി. ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞുള്ള (അവിട്ടം മുതൽ ) 16 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് പൂരം നാളിലെ പൂരം പടയണിയോടെ അവസാനിക്കുന്നത് .
ഒരുവട്ടമെങ്കിലും നിങ്ങൾ കണ്ടിരിക്കേണ്ട കാഴ്ച്ചയാണിത് ,ഏറെ പ്രാധാന്യമുള്ള 10 വര്‍ഷങ്ങൾക്ക് ശേഷം നടക്കുന്ന രണ്ടുവലിയന്നങ്ങൾ ഒരുമിച്ചു എത്തുന്നു കാഴ്ചയും ഇത്തവണത്തെ പ്രേത്യേകതയായിരുന്നു . കോട്ടയത്ത് നിന്നും ഇത്രയും അടുത്ത് നടന്നൊരു കാഴ്ച്ച ആയിട്ടും ഒരുപാട് വൈകിപ്പോയി ഈ കാഴ്ച്ചകൾ കാണാൻ.
കോട്ടയതുനിന്നും ചങ്ങനാശ്ശേരി പോകുന്ന റൂട്ടിൽ ( MC റോഡ് ) കുറിച്ചി ഔട്ട്പോസ്റ്റിൽ നിന്നും വലത്തേക്ക് കാവാലം പോകുന്ന റൂട്ടിൽ 4km സഞ്ചരിച്ചാൽ കുട്ടനാട് താലൂക്കിലുള്ള നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ എത്താം. ആലപ്പുഴയിൽ ഉള്ളവർക്ക് കാവാലം വഴി ഇവിടെയെത്താം .
( ഇനി 2026 ലെ നീലംപേരൂർ പടയണിയുടെ തീയതി മാർക്ക് ചെയ്തു കാത്തിരിക്കുക ).