പൂതപ്പാട്ട് | കഥാരൂപം | ഇടശ്ശേരി ഗോവിന്ദൻ നായർ | അവതരണം - സജീവ് എസ് മക്കോദ
SAJEEVAM
0:00 / 0:00
പൂതപ്പാട്ട് | കഥാരൂപം | ഇടശ്ശേരി ഗോവിന്ദൻ നായർ | അവതരണം - സജീവ് എസ് മക്കോദ
8 497 просмотров · 3 г. назад
SAJEEVAM
1,33 тыс. подписчиков
8 497 просмотров · 3 г. назад
പൂതപ്പാട്ട് | ഇടശ്ശേരിയുടെ പ്രസിദ്ധമായ ഒരു കാവ്യശില്പമാണ് പൂതപ്പാട്ട്.
വള്ളുവനാട്ടിലെ ഒരു നാടോടി പുരാവൃത്തമാണത്. ഒരനുഷ്ഠാനത്തിന്റെ കഥ. പുരാവൃത്തങ്ങൾ കല്പനയുടെ ഒരു മഹാപ്രവാഹം തന്നെ നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്നു. ഒരു ജനതയുടെ സംസ്കാരം ആഴത്തിൽ വേരോടുന്നത് അങ്ങനെയാണ്. ‘നേരവും നിലയും’ വിട്ട് ജീവിക്കുന്നവരെ പേടിപ്പിക്കാനാണ് ഇത്തരം പുരാവൃത്തങ്ങൾ ഉപയോഗപ്പെടുന്നത്
കുഞ്ഞുണ്ണിയും നങ്ങേലി എന്ന അമ്മയും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെയും മാതൃത്വത്തിന്റെ ശക്തിയുടെയും കഥയാണ് പൂതപ്പാട്ട്. സാക്ഷാത്കാരം നിഷേധിക്കപ്പെട്ടവളാണ് ഈ കവിതയിലെ പൂതം. അവിശ്വസനീയമായ സങ്കല്പകഥയാണെന്നിരിക്കിലും മനസ്സ് ഈ പുരാവൃത്തത്തിന്റെ ശാലീനതയിൽ ലയിച്ചുചേരുന്നു. അവിടെ യുക്തിക്ക് സ്ഥാനമില്ല. ‘പൂതം’ എന്നാൽ വിശുദ്ധമായത് എന്നാണർഥം.
എങ്ങനെയാണ് പൂതം വിശുദ്ധമായത് എന്ന് നോക്കാം
മുഖവുര : 00:00
കഥയുടെ ആരംഭം : 01:13
നങ്ങേലിയമ്മയുടെ കഥ : 05:01
കേട്ടിട്ടില്ലേ തുടികൊട്ടും കലര്
ന്നോട്ടുചിലമ്പിന് കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്പ്പിച്ചളത്തോട, കഴുത്തില്‍
‘ക്കലപലെ’ പാടും പണ്ടങ്ങള്
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്കുഴല് മുട്ടോളം
ചോപ്പുകള് മീതേ ചാര്ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.
പൂർണമായ കവിത രൂപം കേൾക്കാൻ
• Poothappattu-by-Edasseri, rendered and mus...
ആലാപനം : ശ്രീ . വി കെ ശശിധരൻ