Перейти к содержимому

ജ്ഞാനദീപം ബ്രഹ്മശ്രീ. മാന്തൃൾ മഴൂർ കപാലി നമ്പൂതിരി | Njana Deepam Brahmasree Kapali Namboodiri

Sree Raghavapuram Sabhayogam

0:00 / 0:00

ജ്ഞാനദീപം ബ്രഹ്മശ്രീ. മാന്തൃൾ മഴൂർ കപാലി നമ്പൂതിരി | Njana Deepam Brahmasree Kapali Namboodiri

1 595 просмотров · 10 мес. назад
Sree Raghavapuram Sabhayogam
1,36 тыс. подписчиков
1 595 просмотров · 10 мес. назад
ശ്രീരാഘവപുരം സഭായോഗം | SREE RAGHAVAPURAM SABHA YOGAM പെരിഞ്ചെല്ലൂ൪ ഗ്രാമത്തിൽ പരിയാരം അംശം മുക്കുന്ന് ദേശം മാന്തൃൾ മഴൂരില്ലത്ത് ദാമോദരൻ നമ്പൂതിരിയുടേയും തിടിൽ പുളിയപ്പടമ്പിലെ മകൾ ആര്യാ അന്ത൪ജ്ജനത്തിൻ്റെയും പുത്രനായി കൊല്ലവ൪ഷം 1117 മിഥുനമാസം 17 ന് ചതയം നക്ഷത്രത്തിൽ ഭൂജാതനായി. ആംഗിംരസഗോത്രം പഞ്ചാര്ഷപ്രവരം. അച്ഛനിൽ നിന്നും കൃഷ്ണയജു൪വ്വേദം സാമ്പ്രദായികരീതിയിൽ ഭാഗികമായി അദ്ധ്യയനം ചെയ്തു. ഇരുവേശി പുടവരില്ലത്ത് മാധവൻ നമ്പൂതിരിപ്പാടിൽ നിന്നും സംസ്കൃതം പഠിച്ചു. 1962 മുതൽ 1969 വരെ ഭാരതീയജനസംഘത്തിൻ്റെ ഭാഗമായി രാഷ്ട്രസേവനം ചെയ്തു. ദൈവജ്ഞരത്നം പി. കെ. കൃഷ്ണൻ നായ൪ അവ൪കളിൽ നിന്നും ജ്യോതിശ്ശാസ്ത്രം യഥാവിധി അദ്ധ്യയനം ചെയ്ത് 1970 മുതൽ ജ്യോതിഷരംഗത്ത് പ്രവ൪ത്തിച്ചു തുടങ്ങി. ആദ്ധ്യാത്മികപ്രഭാഷണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. താൻ കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തിലുള്ള അവഗാഹം കൊണ്ടും ശ്രദ്ധ കൊണ്ടും ഉപാസനാബലം കൊണ്ടും സജ്ജനസമാരാദ്ധ്യനായ ബ്രഹ്മശ്രീ. മാന്തൃൾ മഴൂർ കപാലി നമ്പൂതിരിയെ അദ്ദേഹത്തിൻ്റെ ജ്ഞാനാർജ്ജനത്തിനായി നീക്കിവച്ച ധന്യജീവിതത്തെ ഉദ്ഘോഷിച്ചു കൊണ്ട് ശ്രീരാഘവപുരം സഭായോഗം ഇന്ന് കൊല്ലം 1201 ധനു 13 ന് (2025 ഡിസംബർ 28 ന്) സഭായോഗത്തിൻ്റെ 1232 മത് വാർഷികസഭാവേദിയിൽ വെച്ച് ശ്രേഷ്ഠമായ ജ്ഞാനദീപം പുരസ്കാരം നൽകി ആദരിക്കുന്നു. ഈ ആദരവിലൂടെ ശ്രീരാഘവപുരം സഭായോഗം പൂജ്യപൂജാപുണ്യവൃത്തിയുടെ ധന്യത കൈവരിക്കുകയാണ്. പെരും തൃക്കോവിലപ്പൻ്റെ അനുഗ്രഹത്താൽ അദ്ദേഹം ദീർഘായുസ്സായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.