St. Marthasmooni Amma Song | വിശുദ്ധ മർത്തശ്മൂനി അമ്മയുടെ ഒരു ഗീതം | Roji Ponnachan | Lincy Boby
AKHIL ANDREWS
0:00 / 0:00
St. Marthasmooni Amma Song | വിശുദ്ധ മർത്തശ്മൂനി അമ്മയുടെ ഒരു ഗീതം | Roji Ponnachan | Lincy Boby
3 220 просмотров · 4 г. назад
AKHIL ANDREWS
8,86 тыс. подписчиков
3 220 просмотров · 4 г. назад
വിശുദ്ധ മർത്തശ്മൂനി അമ്മയുടെ ഒരു ഗീതം...!
Lyrics : Boby Rajan
Music : Romy Ponnachan
Vox : Roji Ponnachan & Lincy Boby
Keys : Alan Shajan
Mixing : Anoop Real Tone
ശുദ്ധിമതിയായ ശ്മൂനിഅമ്മയുടെയും അവരുടെ ഏഴു മക്കളുടെയും ഗുരുവായ മാർ ഏലിയാസാറിന്റെയും ഓർമ്മദിനം പരിശുദ്ധ സഭ ഭക്തിയാദരവോടെ കൊണ്ടാടുന്നു.. ⛪
(ഓഗസ്റ്റ് 1ന്)
ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച് സത്യവിശ്വാസത്തിനു വേണ്ടി രക്തസാക്ഷി മരണം വരിച്ച ധീര വിശുദ്ധരാണ് മർത്തശ്മൂനിയും (Morth Shmooni) അഥവാ വിശുദ്ധ ശ്മൂനി (Saint Shmooni) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസറും. വിശുദ്ധ ബൈബിളിൽ മക്കാബായരുടെ പുസ്തകത്തിൽ ഈ വിശുദ്ധരെകുറിച്ച് പ്രതിപാദിക്കുന്നു. മക്കാബായരുടെ പുസ്തകത്തിൽ ഈ വിശുദ്ധർക്ക് പ്രത്യേകമായി എന്തെങ്കിലും പേരു നൽകിയിട്ടില്ലെങ്കിലും, മാർത്ത ശ്മൂനിയമ്മ വിവിധ പാരമ്പര്യങ്ങൾ പ്രകാരം ഹന്ന, മിറിയം, സലോമോനിയ, ശ്മൂനി എന്നെല്ലാം അറിയപ്പെടുന്നുണ്ട്.
മർത്തശ്മൂനിയുടെ മക്കളുടെ പേരുകൾ അബിം, അന്റോണിയസ്, ഗറിയാസ്, എലെയാസർ, യൂസേബോനസ്, അലിമസ്, മാർസിലസ് എന്നിങ്ങനെയാണ്.
പല ക്രിസ്തീയ സഭകളും ഇവരെ വിശുദ്ധയായി വണങ്ങുന്നു.
ഗ്രീക്ക് സെലൂസിഡ് രാജാവായ അന്ത്യോഖസ് എപ്പിഫാനസ് ഇസ്രായേല്‍ ജനതയെ ആക്രമിക്കുകയും അടിമകളാക്കുകയും യരുശലേം ദേവാലയം നശിപ്പിക്കുകയും അവരുടെ ആരാധന സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്തു. രാജാവിനെ ഇസ്രായേല്യര്‍ ശക്തമായി എതിര്‍ത്തിരുന്നതിന്റെ ഭലമായി അനേകരെ രാജാവ് ക്രൂരമായി കൊന്നൊടുക്കി. അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു ഇവരുടെ പുരോഹിതനും ഗുരുവുമായിരുന്ന വന്ദ്യ വയോധികനായ മാര്‍ ഏലയസര്.
യഹൂദർക്ക് നിഷിദ്ധമായിരുന്ന പന്നിമാസം ഭക്ഷിക്കുവാൻ ഇവരെ നിർബന്ധിക്കുകയും അതിനു തയ്യാറാവാതിരുന്ന അവരെ പീഡനങ്ങൾ ഏൽപ്പിക്കുകയും മക്കളെ ഒരോരുത്തരെയും ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കുകയും ഇവരുടെ ഗുരുവായ മാര്‍ ഏലയസറിനെയും തങ്ങളുടെ സത്യദൈവ വിശ്വാസം ഉപേക്ഷിക്കുന്നതിനുവേണ്ടി ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി. തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ച വൃദ്ധനായ ഗുരുവിനെയും രാജഭടന്മാര് ക്രൂരമായി കൊല ചെയ്തു. അതേപോലെ മര്‍ത്തശ്മൂനിയെയും ഏഴു മക്കളെയും രാജകല്പനപ്രകാരം ബന്ധിക്കുകയും സത്യവിശ്വാസം ത്യജിക്കുന്നതിന് വിസമ്മതിച്ച ഏഴുമക്കളെയും മൂത്തതു മുതല്‍ ഇളയതു വരെയായി ഓരോരുത്തരെയും അതിനു ശേഷം അമ്മയെയും ക്രൂരമായി കൊല ചെയ്തു .
മക്കാബിയരുടെ നേതൃത്വത്തില്‍ അന്ത്യോഖസ് എപ്പിഫാനസ് രാജാവിനെതിരെ പോരാടിയ യഹൂദ ജനതയ്ക്ക്, സത്യവിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഈ അമ്മയും ഏഴുമക്കളും അവരുടെ ഗുരുവും വലിയ ഊര്‍ജ്ജവും പ്രചോദനവുമാണ് നല്‍കിയത്. യുദ്ധത്തില്‍ അവര്‍ വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്തു ആദിമ ക്രൈസ്തവര്‍ക്ക് പീഡകരെ അതിജീവിക്കുന്നതില്‍ പ്രചോദനമായിരുന്നതിനാലാവണം ആദിമ സഭ മര്‍ത്തശ്മൂനിയമ്മയെയും അവളുടെ വിശുദ്ധരായ ഏഴു മക്കളെയും അവരുടെ ഗുരുവായ മാര്‍ ഏലയസാറിനെയും വിശുദ്ധരായി ഗണിച്ച് അവരുടെ ഓര്‍മ്മ ഓഗസ്റ്റ് 1 ന് ആചരിച്ചു വന്നു.
വിശുദ്ധ മർത്തശ്മൂനി അമ്മയുടെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന ഇറാഖിൽ മൂസലിലെ കരഘോഷ് ദേവാലയത്തിൽ ഈ മാതാവും അവരുടെ ഏഴുമക്കളും ഗുരുവായ ഏലയാസറും പെരുന്നാൾ ദിവസം വിശുദ്ധ കുർബാന മദ്ധ്യേ ഭിത്തിയിൽ നിഴലായി പ്രത്യക്ഷപ്പെടുന്നത് എല്ലാവർഷവും കാണ്മാൻ സാധിച്ചിരുന്നുവെന്ന്, മലങ്കരയിൽ നിന്നുള്ള നിരവധി പിതാക്കൻമാർ സാക്ഷിക്കുകയും ഈ അത്ഭുതം നേരിട്ടറിയുകയും ചെയ്തിട്ടുള്ളതാണ്.
#tijujoseph
#sathyam
#taruni_sachdev
#tarunisachdev
#sreyajayadeep
#sreya_jayadeep
#sreyaannajoseph
#sreya_anna_joseph
#vellinakshathram
#paa