Перейти к содержимому

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പാകപ്പിഴകൾ സംഭവിക്കാതിരിക്കട്ടെ..!!

Health Updates

0:00 / 0:00

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പാകപ്പിഴകൾ സംഭവിക്കാതിരിക്കട്ടെ..!!

516 просмотров · 4 нед. назад
Health Updates
640 подписчиков
516 просмотров · 4 нед. назад
ഉയരത്തിൽ നിന്ന് വീഴുക കെട്ടിടം തകർക്കുക വാഹനാപകടം തുടങ്ങിയവ ഉണ്ടാകുമ്പോൾ ഒരാൾക്ക് നട്ടെല്ലിന് പരിക്കേൽക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗങ്ങളിൽ. അബോധാവസ്ഥയിലോ മദ്യലഹരിയിലും കഴുത്തിനോട് ചേർന്ന ശരീരഭാഗങ്ങളിൽ മാരകമായി മുറിവേൽക്കുന്നയാൾക്ക് നട്ടെല്ല് പൊട്ടിയതിന്റെ വേദന അറിയാനോ പ്രതികരിക്കാനോ കഴിയില്ല. അത്തരം ആളുകളെ ശരീരം ഒട്ടും ഉലയുഗയോ വളയുകയോ ചെയ്യാൻ അനുവദിക്കാതെ ഫ്ലാറ്റായി മലർത്തി കിടത്തി വേണം ആശുപത്രിയിൽ എത്തിക്കാൻ. ശരീരത്തിൻറെ കൂടെ കഴുത്തും സപ്പോർട്ട് ചെയ്ത് നേരെ വെക്കാൻ ശ്രദ്ധിക്കണം. പലകയോ മറ്റ് ഉലയാത്ത വസ്തുവോ വച്ച് അതിനു മുകളിൽ കിടത്താവുന്നതാണ്. ഇവ ലഭ്യമായി ഇല്ലെങ്കിൽ രക്ഷാപ്രവർത്തകരുടെ കൈകൾ കൊണ്ട് ശരീരവും കഴുത്തും താങ്ങി പിടിക്കേണ്ടതുണ്ട്. കാരണം ചില അവസരങ്ങളിൽ നട്ടെല്ല് പൊട്ടിയാലും സ്പൈനൽ കോഡിന് തകരാറ് സംഭവിക്കണമെന്നില്ല. ആശുപത്രിയിൽ എത്തിക്കുന്നതിൽ അശാസ്ത്രീയമായ രീതി അവലംബിച്ചാൽ അത്തരം ഒരു രോഗി ആജീവാനന്ദം വീൽ ചെയറിൽ ഇരുന്നു പോയേക്കാം. അത് പാടില്ല... നമ്മൾ ചെയ്യുന്ന നന്മ ആർക്കും ഉപദ്രവമായി കൂടാ.