നാരായണീയം ദശകം2 ഭഗവദ്രൂപവർണ്ണനം/ശ്ലോകം 1&2 / Narayaniyam Dasaka 2 Sloka 1&2 /Supatha/DrSyammalayil
Supatha-: The Righteous path to self realization
0:00 / 0:00
നാരായണീയം ദശകം2 ഭഗവദ്രൂപവർണ്ണനം/ശ്ലോകം 1&2 / Narayaniyam Dasaka 2 Sloka 1&2 /Supatha/DrSyammalayil
46 268 просмотров · 5 л. назад
Supatha-: The Righteous path to self realization
71,9 тыс. подписчиков
46 268 просмотров · 5 л. назад
Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ Youtube ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 2
ഭഗവദ്രൂപവർണ്ണനം
വൃത്തം - ശാർദ്ദൂലവിക്രീഡിതം
ദശകം 2
പദച്ഛേദം
സൂര്യസ്പർദ്ധികിരീടം + ഊർദ്ധ്വതിലക പ്രോദ്ഭാസിഫാലാന്തരം
കാരുണ്യാകുലനേത്രം + ആർദ്രഹസിതോല്ലാസം
അന്വയം - സൂര്യസ്പർദ്ധികിരീടം ഊർദ്ധ്വതിലകപ്രോദ്ഭാസിഫാലാന്തരം
കാരുണ്യാകുലനേത്രം ആർദ്രഹസിതോല്ലാസം ഗണ്ഡോദ്യന്മക രാഭകുണ്ഡലയുഗം സുനാസാപുടം കണ്ഠോജ്വലത് കൗസ്തുഭം വനമാല്യ ഹാരപടലശ്രീവത്സദീപ്രം ത്വദ്രൂപം ഭജേ.
വാക്കുകളുടെ അർത്ഥം
സൂര്യസ്പർദ്ധികിരീടം - സൂര്യനോടു തുല്യമായ കിരീടം
ഊർദ്ധ്വതിലകപ്രോദ്ഭാസിഫാലാന്തരം - മേലോട്ടു തൊട്ടിരിക്കുന്ന ഗോപിക്കുറി കൊണ്ട് നല്ലവണ്ണം പ്രകാശിക്കുന്ന നെറ്റിത്തടം
ആർദ്രഹസിതോല്ലാസം - സ്നേഹം കൊണ്ട് ആർദ്രമായ പുഞ്ചിരിയാൽ മനോഹരം
ഗണ്ഡോദ്യന്മകരാഭകുണ്ഡലയുഗം - കവിളിൽ സ്പർശിക്കുന്ന മത്സ്യാകൃതിയുള്ള ശോഭിക്കുന്ന രണ്ടു കുണ്ഡലങ്ങൾ
സുനാസാപുടം - മനോഹരമായ മൂക്ക്
വനമാല്യഹാരപടലശ്രീവത്സദീപ്രം - വനമാലകൾകൊണ്ടും രത്നമാലകൾ കൊണ്ടും ശ്രീവത്സമെന്ന മറുകു കൊണ്ടും ശോഭിയ്ക്കുന്ന
ത്വദ്രൂപം - അങ്ങയുടെ രൂപം
ഭജേ - (ഞാൻ) ഭജിയ്ക്കുന്നു
2.2
പദച്ഛേദം
---പീതാംബരാലംബിനീം + ആലംബേ
തവ + ആർത്തിച്ഛിദം
അന്വയം - കേയൂരാംഗദകങ്കണോത്തമ മഹാരത്നാംഗുലീയാങ്കിതശ്രീമദ്ബാഹു ചതുഷ്കസംഗതഗദാശംഖാരിപങ്കേരു ഹാം കാഞ്ചനകാഞ്ചിലാഞ്ഛിതലസത് പീതാംബരാലംബിനീം വിമലാംബുജദ്യുതി പദാം ആർത്തിച്ഛിദം കാഞ്ചിത് തവ മൂർത്തിം ആലംബേ .
വാക്കുകളുടെ അർത്ഥം
കേയൂരം - തോൾവള
അംഗദം - കൈവള
കങ്കണം - കണങ്കൈവള
അങ്കിതം - അലങ്കരിക്കപ്പെട്ട
ബാഹുചതുഷ്കം - നാലു കൈകൾ
സംഗതം - കലർന്ന
അരി - ചക്രം
പങ്കേരുഹം - താമര
കാഞ്ചനകാഞ്ചിലാഞ്ഛിതലസത് - സ്വർണംകൊണ്ട് നിർമിച്ച അരഞ്ഞാണം കൊണ്ട് അലങ്കൃതമായ
പീതാംബരാലംബിനീം -
മഞ്ഞപ്പട്ടിനെ ആശ്രയിക്കുന്ന
വിമലാംബുജദ്യുതിപദാം - പരിശുദ്ധമായ താമരപോലെ ശോഭിക്കുന്ന പദങ്ങളോടുകൂടിയ
ആർത്തിച്ഛിദം - ദു:ഖത്തെ ഛേദിച്ചുകളയുന്ന
മൂർത്തിം - രൂപത്തെ
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210