785: സ്ത്രീകൾക്കായി ഉള്ള ഒരു ഹെൽത്ത് ടിപ്പ്..മെന്‍സ്ട്രല്‍ കപ്പ് (Menstrual Cup) അറിയേണ്ടതെല്ലാം
Dr Danish Salim's Dr D Better Life
0:00 / 0:00
785: സ്ത്രീകൾക്കായി ഉള്ള ഒരു ഹെൽത്ത് ടിപ്പ്..മെന്‍സ്ട്രല്‍ കപ്പ് (Menstrual Cup) അറിയേണ്ടതെല്ലാം
64 962 просмотра · 5 л. назад
Dr Danish Salim's Dr D Better Life
1,79 млн подписчиков
64 962 просмотра · 5 л. назад
🎯സ്ത്രീകൾക്കായി ഉള്ള ഒരു ഹെൽത്ത് ടിപ്പ്
❓മെന്‍സ്ട്രല്‍ കപ്പ് (Menstrual Cup):
എന്തും പുതിയതായി വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഭയാശങ്കകൾ മെൻസ്ട്രൽ കപ്പിന്റെ വിഷയത്തിൽ സ്ത്രീകൾക്കുണ്ട്. ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീ അവളുടെ ജീവിതകാലത്ത് ഏകദേശം 10,000 ത്തിലധികം സാനിട്ടറി പാഡുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്.അവിടെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രസക്തമാവുന്നത്. പക്ഷേ സൗകര്യപ്രദവും സുരക്ഷിതവുമാണെന്ന് പറയാവുന്ന മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗത്തെ കുറിച്ചുളള അറിവില്ലായ്മ ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നു.ഇതു എങ്ങനെ ഉപയോഗിക്കണം, ഇതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് പലർക്കും അറിയില്ല.ഇതിനേ കുറിച്ച് വിശദീകരിക്കാം..
🔴എന്താണ് മെന്‍സ്ട്രല്‍ കപ്പ് ?
ആര്‍ത്തവരക്തം ശേഖരിക്കാന്‍ കഴിയുന്ന ചെറിയ കപ്പ് രൂപത്തിലുള്ള വളയ്ക്കാന്‍ കഴിയുന്ന ഉപകരണമാണിത്. മിനുസമായ സിലിക്കണ്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
🔴 എത്ര മണിക്കൂറുകള്‍ ഉപയോഗിക്കാം?
10-12 മണിക്കൂർ!! ബ്ലീഡിങ് അനുസരിച്ചു തീരുമാനിക്കാം. സാധാരണ ബ്ലീഡിങ് ആണെങ്കിൽ 12 മണിക്കൂറോളം തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതാണ് സൗകര്യം. പക്ഷെ പാഡുകള്‍ രക്തസ്രാവത്തിന്റെ തോത് അനുസരിച്ച് നാലുമുതല്‍ എട്ടുമണിക്കൂര്‍ വരെയേ ഉപയോഗിക്കാന്‍ കഴിയൂ.
🔴 എങ്ങനെയാണ് മെന്‍സ്ട്രല്‍ കപ്പ് ധരിക്കുന്നത് ?
മെന്‍സ്ട്രല്‍ കപ്പ് വയ്ക്കുന്നതിന് മുൻപ് കയ്യും യോനി ഭാഗവും വൃത്തിയായി കഴുകുക. കപ്പ് ചൂടുവെള്ളത്തില്‍ തിളപ്പിച്ച് അണുവിമുക്തി ഉറപ്പ് വരുത്തിയിട്ടു മാത്രമേ ഉപയോഗിക്കാവു.കാൽ അകത്തി വയ്ച്ചു
ഫോട്ടോയിൽ കാണുന്ന പോലെ 'C' എന്ന അക്ഷരം പോലെ കപ്പ് മടക്കി പിടിച്ചു കയറ്റണം. കയറി കഴിയുമ്പോൾ 'പോപ്പ്' എന്ന ശബ്ദം കേക്കാം.കപ്പ് അകത്തെത്തുമ്പോൾ തുറക്കുന്നതാണ് ഈ ശബ്ദത്തിനു കാരണം.ശബ്ദം കേക്കുകയാണെങ്കിൽ കപ്പ് വെച്ചത് ശരിയാണ്. ആദ്യമായി വയ്ക്കുന്നവർ ചെറിയ ബുദ്ധിമുട്ടു അനുഭവപ്പെട്ടെങ്കിലും 4-5 പ്രാവശ്യം ഉപയോഗിച്ച് കഴിയുമ്പോൾ വളരെ എളുപ്പമാണെന്ന് മിക്ക സ്ത്രീകളും പറയുന്നു.
🔴എങ്ങനെയാണ് ഈ കപ്പ് നീക്കം ചെയ്യുന്നത് ?
കപ്പിന്റെ താഴെയുള്ള തണ്ട് പോലെയുള്ള അഗ്രത്തില്‍ വലിച്ചതിനു ശേഷം കപ്പിന്റെ അറ്റത്തിൽ അമര്‍ത്തി. ഇത് പുറത്തെടുക്കാവുന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കപ്പ് വൃത്തിയാക്കി വയ്ക്കുക .
🔴മെന്‍സ്ട്രല്‍ കപ്പ് അളവ് എങ്ങനെ തിരഞ്ഞെടുക്കാം?
പല നിറത്തിലുളള മെന്‍സ്ട്രല്‍ കപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ലാര്‍ജ് ,മീഡിയം തുടങ്ങി അനുയോജ്യമായ അളവിലുളളത് തിരഞ്ഞെടുക്കാം. പ്രസവം കഴിഞ്ഞവർക്ക് മീഡിയം മുതലുള്ളവ ഉപയോഗിക്കാം.
പ്രസവത്തിനു മുമ്പ് ചെറിയ സൈസ് ഉപയോഗിക്കാനാകും.
🔴ഒരു മെന്‍സ്ട്രല്‍ കപ്പ് എത്ര പ്രാവശ്യം ഉപയോഗിക്കാം?
പത്തുവർഷം വരെ ഒരു കപ്പുകൾ ശുചിയാക്കി ഉപയോഗിക്കാനാകും!! ഉപയോഗശേഷം നശിപ്പിക്കാവുന്ന തരത്തിലുള്ള ഡിസ്പോസിബിള്‍ കപ്പുകള്‍ ഉണ്ടെങ്കിലും പുനരുപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് കൂടുതലുമുള്ളത്.നാലു മുതല്‍ 10 വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ആര്‍ത്തവകപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്.
🔴മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാൻ പാടില്ലാത്ത ആരെങ്കിലുമുണ്ടോ?
അങ്ങനെയില്ല!
-യോനിമുഖം ഭാഗികമായി മൂടി നിൽക്കുന്ന നേർത്ത സ്തരമാണ് കന്യാചർമം. സ്പോർട്സ്, യോഗ, ഡാൻസ് തുടങ്ങിയവ ചെയ്യുന്നവരിൽ ഇത് പൊട്ടാനുള്ള സാധ്യതയുണ്ട്. ഇത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോഴും സംഭവിച്ചേക്കാം.
-കോപ്പർടി ഉപയോഗിക്കുന്നവർ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ സഹായം തേടണം. മെൻസ്ട്രൽ കപ്പ് അകത്തേയ്ക്കു വയ്ക്കുമ്പോഴും പുറത്തേയ്ക്ക് എടുക്കുമ്പോഴും കോപ്പർ ടിയുടെ അഗ്രഭാഗത്തുള്ള നൂല് അതിൽ അകപ്പെടാതെ നോക്കണം. അങ്ങനെ സംഭവിച്ചാൽ കോപ്പർടിയുടെ സ്ഥാനം മാറും.
-മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്ന വളരെ ചുരുക്കം ആളുകളിൽ അലർജി ഉണ്ടാവാറുണ്ട്. ആദ്യമായി വയ്ക്കുമ്പോൾ ചൊറിച്ചൽ ഉണ്ടെങ്കിൽ ഡോക്ടറോട് ചോദിക്കുക.
🔴പാഡിനെ താരതമ്യം ചെയ്യുമ്പോൾ എന്താണ് കപ്പിന്റെ ഗുണങ്ങൾ ?
-കപ്പ് ധരിക്കാനും ഉരാനും വളരെ എളുപ്പമാണ് -ജോലിയിക്കിടയിൽ ലീക്കിങ് ഇല്ല
--രക്തംപുരണ്ട അടിവസ്ത്രങ്ങളില്ല
-ഇടയ്ക്കിടെ രക്തമായോ എന്ന് നോക്കേണ്ടതില്ല
--വിലകുറവ്
-വര്‍ഷങ്ങളോളം ഉപയോഗിക്കാം
--പരിസ്ഥിതി സൗഹൃദം
-പാഡുകൾ ഉപയോഗിക്കുമ്പോഴുള്ള ദുർഗന്ധവും ഇതിനില്ല
--കപ്പ് വച്ച് കുളിക്കാം നീന്താം
-രാത്രി മൊത്തം വയ്ക്കാം (10-12 hrs)
--പാഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന തുടയിടുക്കുകളിലെ ചര്‍മ്മപ്രശ്നങ്ങളും കപ്പുപയോഗിക്കുമ്പോള് ഒഴിവാക്കാനാവും
🔴🔴ഓര്‍ക്കുക: കപ്പിന്റെ ശരിയായ രീതിയിലുള്ള സ്റ്റെറിലൈസഷൻ അഥവാ അണുനശീകരണം ഉറപ്പാക്കുകയും ഒരേ കപ്പ് ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി ഒഴിവാക്കുകയും വേണം. ഒരു മെൻസ്ട്രുൽ കപ്പ് ഒരു വ്യക്തി മാത്രമേ ഉപയോഗിക്കാവൂ, അതും ചൂടുവെള്ളം ഉപയോഗിച്ച് ആണുനശീകരണം ചെയ്തതിനു ശേഷം മാത്രം.
⚠️കാലം മാറുമ്പോൾ സൗകര്യങ്ങൾ എന്തുകൊണ്ടും കൂടും. അത്തരം ഒരു മാറ്റമാണ് മെന്‍സ്ട്രല്‍ കപ്പ് . ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിൽ, ഗ്രാമീണ മേഖലകളിൽ പല സ്ത്രീകൾക്കും സാനിറ്ററി നാപ്കിനുകൾ ഇപ്പോഴും ലഭിക്കാത്ത സാഹചര്യത്തിൽ മെൻസ്ട്രുൽ കപ്പുകൾക്ക് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാനാകും. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കു.
A platform to share Genuine & Verified Health Tips to public..
(നേരായ ആരോഗ്യ വിവരങ്ങൾ)
#MenstrualCup #DrDBetterLife #MenstrualCupMalayalam
Dr Danish Salim,
HOD Emergency Department ,
PRS Hospital,Trivandrum, Kerala