Перейти к содержимому

കോളടിച്ച് പ്രവാസികള്‍, ബസ് നിരക്കില്‍ വിമാനയാത്ര, എയര്‍ കേരള ജൂണ്‍ മുതല്‍ | Air Kerala

Keralakaumudi News

0:00 / 0:00

കോളടിച്ച് പ്രവാസികള്‍, ബസ് നിരക്കില്‍ വിമാനയാത്ര, എയര്‍ കേരള ജൂണ്‍ മുതല്‍ | Air Kerala

1 463 просмотра · 1 г. назад
Keralakaumudi News
1,25 млн подписчиков
1 463 просмотра · 1 г. назад
മലയാളി സംരംഭകര്‍ വ്യോമയാന മേഖലയിലേക്ക് ചുവട് വയ്ക്കമ്പോള്‍ മലയാളികള്‍ക്ക് പ്രതീക്ഷകളേറെ. ആദ്യ ഘട്ടമായി ആഭ്യന്തര സര്‍വ്വീസില്‍ സാന്നിധ്യം അറിയിക്കുകയാണ് എയര്‍ കേരള വിമാന കമ്പനി. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത്, പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യത്തെ ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള ആഭ്യന്തര സര്‍വീസുകള്‍ക്ക് ശേഷം 2027ല്‍ രാജ്യാന്തര സര്‍വീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സര്‍വീസും, എയര്‍ കേരളയില്‍ മലയാളികള്‍ക്ക് പ്രതീക്ഷകളേറെയാണ്. 76 സീറ്റുകള്‍ ഉള്ള വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിനായി ഉപയോഗിക്കുക. എല്ലാം എക്കണോമി ക്ലാസുകള്‍ ആയിരിക്കും. അയര്‍ലന്‍ഡില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ എത്തിക്കാന്‍ കരാര്‍ ഒപ്പിട്ടു. ജൂണില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് തുടങ്ങാനാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് സംരംഭം വലിയ സാധ്യതകള്‍ തുറക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിരക്കിലും കരുതലുണ്ടാകമോ എന്നാണ് വലിയ ആകാംക്ഷ. Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #airkerala #airlinenews #keralanews