Перейти к содержимому

Bharathamuniyoru Kalam Varachu | MBS | ONV

SwaraRaagaGanga

0:00 / 0:00

Bharathamuniyoru Kalam Varachu | MBS | ONV

6 108 просмотров · 3 г. назад
SwaraRaagaGanga
5,25 тыс. подписчиков
6 108 просмотров · 3 г. назад
MB Sreenivasan FEST: SwaraRaagaGanga pays homage to MB Sreenivasan on his 98th birth anniversary on 19th September, by presenting a quartet of film songs composed by him. MBS songs traversed across the hidden meaning of the lyrics, the context, the mood and the feel the film director wanted in them which created a mesmerizing effect. He used minimal orchestra and the tunes oozed simplicity akin to a “നാടൻ ശീൽ” quite often. SONG NO.2 Song credits: Singers: MP Nandakumar, Dr Parvathy Menon, Praseetha Varma, Deepak Varma Audio mixing and mastering: Deepak Varma Video editing: Ram Music Studios [ rsmusicstudios@gmail.com ] Karaoke: Vaikom Monsraj [ Ph: +917736276765 ] Description: Suja AN, Deepak Varma Original credits: Movie: Yavanika(1982) Lyrics: ONV Kurup Music: MB Sreenivasan Singers: KJ Yesudas, Selma George, Chorus കെ.ജി. ജോർജ് കഥയും തിരക്കഥയുമെഴുതി എസ്. എൽ. പുരം സദാനന്ദൻ സംഭാഷണം രചിച്ച് കെ.ജി. ജോർജ് തന്നെ സംവിധാനം ചെയ്ത് 1982 ൽ റിലീസായ ഒരു കുറ്റാന്വേഷണ സിനിമയാണ് യവനിക . മികച്ച കഥയ്ക്കും സംവിധായകനുമുള്ള ആ വർഷത്തെ സംസ്ഥാന അവാർഡു നേടിയ സിനിമ കൂടിയായിരുന്നു ഇത്. ഭരത് ഗോപി, തിലകൻ, മമ്മൂട്ടി, ജലജ , നെടുമുടി വേണു, ജഗതി ശ്രീകുമാർ , വേണു നാഗവള്ളി, അശോകൻ തുടങ്ങിയവരഭിനയിച്ച ഈ ചിത്രത്തിലെ ഒ.എൻ.വി. എം.ബി.എസ്. കൂട്ടുകെട്ടിൽ പിറന്ന മൂന്നു ഗാനങ്ങൾ സുപ്രസിദ്ധങ്ങളായിത്തീർന്നു. അതിൽത്തന്നെ സിനിമയുടേയും അതിന്റെ ഇതിവൃത്തമായ നാടകത്തിന്റേയും അവതരണ ഗാനമായിരുന്ന "ഭരതമുനിയൊരു കളം വരച്ചു " അത്യധികം ജനപ്രീതി നേടുകയുണ്ടായി. ഒരു നാടക ട്രൂപ്പിലെ തബലിസ്റ്റിനെ കാണാതാകുന്നതോടെ നാടക സമിതിയിലുണ്ടാകുന്ന പ്രശ്നങ്ങളും പോലീസ് അന്വേഷണത്തിനൊടുവിൽ കൊലപാതകമെന്നു തെളിയുന്നതും പ്രതിയെ പിടികൂടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ സംഭ്രമജനകമായ അന്തരീക്ഷത്തിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു ഈ ഗാനം . ഒരു മലയാളനാടകത്തിന്റെ അവതരണ ഗാനം എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ ഗാനത്തിന്റെ വരികളും ഈണവും ഒരുക്കിയിട്ടുള്ളത്. ഭരതമുനി എഴുതിയ നാട്യശാസ്ത്രമാണ് ഇന്ത്യൻ നാടകകലയുടെ ആദ്യത്തെ പ്രാമാണിക ഗ്രന്ഥം . ഭാസനും കാളിദാസനുമെല്ലാം ആ ഗ്രന്ഥത്തിലെ നിർവ്വചനങ്ങൾക്കും ലക്ഷണങ്ങൾക്കുമൊത്ത നാടകങ്ങൾ രചിച്ച പ്രതിഭാധനരും . ഈയൊരു ആശയമാണ് ഗാനത്തിന്റെ ആദ്യവരികളിൽ പ്രതിഫലിക്കുന്നത്. ആരോ എഴുതിത്തയ്യാറാക്കിയ നാടകമാണ് ഓരോ മനുഷ്യന്റേയും ജീവിതമെന്നും സ്വന്തം വേഷമേതെന്നു തീരുമാനിക്കാനോ തിരിച്ചറിയാനോ പോലും മനുഷ്യർക്കു കഴിയാറില്ലെന്നുമുള്ള വേദാന്തചിന്തയാണ് കവി ഗാനത്തിലൂടെ ഉയർത്തുന്നത്. മനുഷ്യർ കാലത്തിന്റെ വെറും കരുക്കളായി മാറുന്ന, പലപ്പോഴും കാണികളും കളിക്കാരും തന്നെയാകുന്ന, ജീവിതത്തിന്റെ പ്രവചനാതീതവും അപ്രതീക്ഷിതവുമായ ഗതിവിഗതികളെക്കുറിച്ചുള്ള ആകുലതകളും കവി പങ്കുവയ്ക്കുന്നു . കുറ്റവാസന തെല്ലുമില്ലാതിരുന്ന, നാടക നടിയായ ഒരു സാധുയുവതി സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കൊലപാതകിയായി മാറുന്ന, യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്ന ഈ കഥയ്ക്ക് , ഗാനത്തിലെ ഈ ആശയം നൽകുന്ന ഊർജ്ജം ചെറുതല്ല. "കറുപ്പും വെളുപ്പും " എന്ന പേരുള്ള നാടകമവതരിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. "കറുപ്പും വെളുപ്പും കരുക്കൾ നീക്കി കാലം കളിക്കുന്നു ........ " എന്ന് കവി എഴുതുമ്പോൾ ചതുരംഗത്തിലെ കറുപ്പും വെളുപ്പും നിറമുള്ള കരുക്കൾ മാത്രമല്ല, നാടകത്തിന്റെ പേരും സൂചിതമാകുന്നു. ശുദ്ധ കർണാടക സംഗീതത്തിലെ കേദാരഗൗള രാഗത്തിൽ "കദളീ വനങ്ങളിൽ പാടുന്ന" എന്ന് തുടങ്ങി അഠാണ രാഗം വഴി സഞ്ചരിച്ച് ബിലഹരി രാഗത്തിൽ ചെന്നു അവസാനിക്കുന്നു ആദ്യത്തെ ശ്ലോകം / വിരുത്തം. തുടർന്ന്, വയലിനുകളും പിയാനോയും ഡ്രംസും ഒക്കെ സമ്മേളിച്ച, ചടുലമായ ഒരു പാശ്ചാത്യ ശൈലിയിലേക്ക് ഗാനം മാറുന്നു. എം.ബി.എസ്. ഈ ഗാനത്തിലൂടെ ഇന്ത്യൻ കോറൽ സംഗീതം എന്ന, അന്നത്തെക്കാലത്ത് അത്ര സുപരിചിതമല്ലാതിരുന്ന ഒരു സംഗീതശാഖയാണ് അവതരിപ്പിക്കുന്നത്. പാശ്ചാത്യ സംഗീതത്തിൽ ഉള്ള "harmony", "counter", "seconds"എന്നീ ആശയങ്ങൾ ഭാരതീയ ശാസ്ത്രീയ - ഫോക് സംഗീതവുമായി മിശ്രണം ചെയ്യുന്ന ഒരു വ്യത്യസ്തമായ ശൈലിയാണത്. സംഘഗാനങ്ങളിൽ പലരുടെയും സ്വരം പല തരത്തിൽ പിരിച്ചു പല നോട്ടുകൾ കൃത്യമായ അളവുകളിൽ പാടുമ്പോൾ ഉപകരണങ്ങളുടെ ഉപയോഗം വളരെ കുറച്ചു മതി എന്നതാണിതിന്റെ പ്രത്യേകത. ഈ "harmony " തന്നെ BGM കേൾക്കുന്ന ഒരു പ്രതീതി ആസ്വാദകർക്ക് നൽകുന്നു. വെസ്റ്റേൺ മേജർ സ്കെയിൽ തന്നെയാണ് ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്നത് (കർണാടക സംഗീതത്തിലെ ധീരശങ്കരാഭരണം). എന്തായാലും മലയാളചലച്ചിത്രശാഖയ്ക്ക് ഒരു പുത്തൻ ഉണർവ്വ് നൽകുന്നതായിരുന്നു ഈ സിനിമയും ഈ ഗാനവും.