41. അനന്തസ്നേഹത്തിന്റെ പ്രകാശം | Malayalam Christian Song | Pastor Binu Alexander George
Gospelforthenations
0:00 / 0:00
41. അനന്തസ്നേഹത്തിന്റെ പ്രകാശം | Malayalam Christian Song | Pastor Binu Alexander George
162 просмотра · 11 дней назад
Gospelforthenations
65 подписчиков
162 просмотра · 11 дней назад
അനന്തസ്നേഹത്തിന്റെ പ്രകാശം
(Ananthasnehathinte Prakasham)
Pastor Binu Alexander George
അളവറ്റ കൃപയേ അനന്ത സ്നേഹമേ
അനാദി വെളിച്ചമേ പ്രകാശമേ
അതിരില്ലാത്ത ദിവ്യസ്നേഹമേ
മാറാത്ത ദൈവസ്നേഹമേ
അനാദി വചനം മർത്യനായ് വന്നു
നമ്മുടെ മൺരൂപം താൻ ധരിച്ചു
മർത്യന്റെ വേദന താൻ ചുമന്നു
ഉത്ഥാനത്താലേ നമ്മെ ജീവിപ്പിച്ചു
അളവറ്റ കൃപയേ അനന്ത സ്നേഹമേ
അനാദി വെളിച്ചമേ പ്രകാശമേ
അതിരില്ലാത്ത ദിവ്യസ്നേഹമേ
മാറാത്ത ദൈവസ്നേഹമേ
തകർന്നവർക്കായ് ആശ്വാസം ഏകാൻ
ദൈവപുത്രനാം യേശുനാഥൻ
ക്രൂശിൽ സ്നേഹത്താൽ ജീവൻ വെടിഞ്ഞു
ദിവ്യകൃപയാലേ നമ്മെ വീണ്ടെടുത്തു
അളവറ്റ കൃപയേ അനന്ത സ്നേഹമേ
അനാദി വെളിച്ചമേ പ്രകാശമേ
അതിരില്ലാത്ത ദിവ്യസ്നേഹമേ
മാറാത്ത ദൈവസ്നേഹമേ
മരണത്താൽ താൻ മരണത്തെ ജയിച്ചു
പാതാളച്ചങ്ങല തകർത്തെറിഞ്ഞു
ഇരുളിൽ* നിന്ന് ഉയിർത്തെഴുന്നേറ്റു
നിത്യജീവന്റെ വാതിൽ തുറന്നു
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
അനശ്വരതയിൽ വാഴും നിത്യദൈവം
പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും
എന്നേക്കും സ്തുതി ഉണ്ടാകട്ടെ ആമേൻ
(മരണത്തിന്റെ ഇരുളിൽ നിന്നും ഉയിർത്തെഴുന്നേറ്റു)
Glorious Gospel understanding
@Gospelforthenations2021
#christianmusic #christiansongs #gospelforthenations
#malayalamchristiandevotionalsongs