Sammohana yantra from Kerala Manthrikam | K.P.Sreevasthav Alathur Palakkad 9447320192
K.P.SREEVASTHAV astrologer
0:00 / 0:00
Sammohana yantra from Kerala Manthrikam | K.P.Sreevasthav Alathur Palakkad 9447320192
143 просмотра · 3 нед. назад
K.P.SREEVASTHAV astrologer
214 тыс. подписчиков
143 просмотра · 3 нед. назад
#bestastrologerinkerala
#top10astrologerinkerala
#famousastrologerinkerala
#greatastrologerinkerala
#onlineaatrologerinkerala
#bestastrologerinpalakkad
#bestastrologer
#famousastrologer
#onlineastrologer
#sreevasthav #keralaastrologer #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
#alathurastrologer
#palakkadastrologer
#keralaastrology
#malayalamastrologer
#Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
#ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
#ആലത്തൂർശ്രീവാസ്തവ്
#ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
#കേരളജ്യോതിഷം
#കേരളജ്യോത്സ്യൻ
www.keralaastrologer.in
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: astropadurvasthav@gmail.com
Web : www.keralaastrologer.in
യന്ത്രശാസ്ത്രത്തിൽ അത്യധികം പ്രാധാന്യത്തോടെ വിവരിക്കപ്പെടുന്ന ഒന്നാണ് സമ്മോഹന യന്ത്രം. വൈഷ്ണവ സമ്പ്രദായത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ സാത്വികവും ആകർഷണാത്മകവുമായ രൂപത്തെ സൂചിപ്പിക്കുന്ന ധ്യാനഭാവമാണ് സമ്മോഹനഭാവം.
പ്രകൃതിയെയും സകല ജീവജാലങ്ങളെയും തന്റെ ദിവ്യരൂപത്താലും വേണുഗാനത്താലും തന്നിലേക്ക് ആകർഷിച്ച് ശാന്തമാക്കുന്ന ഭഗവാന്റെ ഭാവമാണിത്. കാമദേവന്റെ വശീകരണ ശക്തിയും വിഷ്ണുവിന്റെ സത്ഗുണങ്ങളും സമന്വയിക്കുന്ന അഷ്ടഭുജ സങ്കൽപ്പത്തിലാണ് ഈ മൂർത്തിയെ സാധകർ ധ്യാനിക്കുന്നത്.
"ശ്രീകൃഷ്ണം കമല പത്രാക്ഷം ദിവ്യാഭരണ ഭൂഷിതം,
ത്രിഭംഗി ലലിതാകാരം അതിസുന്ദര മോഹനം"
"ശംഖ ചക്ര ധരം ദേവം ചാപ ബാണം ച പങ്കജം,
വേണുവാദ്യം ച ധാരയന്തം ഭുജൈരഷ്ടഭിരാവൃതം"
"പീതാംബരധരം ദേവം വനമാലാ വിഭൂഷിതം,
മന്മഥായുധ സമ്പന്നം സമ്മോഹന കൃഷ്ണ ഭജേ"
ഈ ശ്ലോകപ്രകാരം താമരയിതളുകൾ പോലുള്ള നയനങ്ങളോട് കൂടിയവനും, ദിവ്യാഭരണങ്ങളും വനമാലയും അണിഞ്ഞവനുമാണ് ഭഗവാൻ. ത്രിഭംഗിയോടു കൂടി നിൽക്കുന്ന സുന്ദര സ്വരൂപിയായ കൃഷ്ണന്റെ എട്ടു കൈകളിൽ ശംഖ്, ചക്രം, കരിമ്പ് വില്ല്, പുഷ്പബാണം, താമരപ്പൂവ്, ഓടക്കുഴൽ എന്നിവ ധരിച്ചിരിക്കുന്നു.
കാമദേവ ആയുധങ്ങളാൽ വിഭൂഷിതനായ ഈ കൃഷ്ണരൂപം മനസ്സിന് ശാന്തിയും ഏകാഗ്രതയും ആകർഷണീയതയും പ്രധാനം ചെയ്യുന്നു.
ഇപ്രകാരം ഭഗവാനെ ധ്യാനിച്ചുകൊണ്ട് യന്ത്രം എഴുതാം
ചെമ്പ് വെള്ളി സ്വർണ്ണം മുതലായ ലോഹങ്ങളിൽ ഈ യന്ത്രം എഴുതാവുന്നതാണ് യന്ത്രം എഴുതി കഴിഞ്ഞതിനുശേഷം ജലാധിവാസം ചെയ്യണം, പിറ്റേദിവസം യന്ത്രത്തിനെ എടുത്ത് പുറ്റുമണ്ണുകൊണ്ട് തേച്ചുകഴുകാം, പിന്നെ നാൽപ്പാമരപൊടി കൊണ്ടും തേച്ചു കഴുകി പുണ്യാഹം ജപിച്ചു തളിക്കണം, ശേഷം കലശമാടി സമ്മോഹമൂർത്തിയെ വിധിപ്രകാരം ആവാഹിച്ച് സപരിവാരം പൂജിക്കണം, പൂജയോടുകൂടി തന്നെ പ്രാണപ്രതിഷ്ഠാ മന്ത്രവും തൊട്ട് ജപിക്കാം, ശേഷം സമ്മോഹനമന്ത്രം യഥാശക്തി തൊട്ടു ജപിക്കണം ജപത്തിന്റെ പത്തിലൊന്ന് ഹോമിച്ച്
സമ്പാദം സ്പർശിക്കുകയും ചെയ്തതിനു ശേഷം സാധകന് ധരിക്കുവാനോ സ്ഥാപിക്കുവാനോ ആയി നൽകാവുന്നതാണ്.
ദാമ്പത്യ ബന്ധങ്ങളിലെ ഐക്യം, തൊഴിൽ-ബിസിനസ്സ് മേഖലകളിലെ അഭിവൃദ്ധി, ജനസമ്മതി, കാര്യവിജയം എന്നിവയ്ക്കാണ് ഇത് പ്രധാനമായും നിർദ്ദേശിക്കപ്പെടുന്നത്.
"യന്ത്രം സമ്മോഹനാഖ്യം സകലഭയഹരം വാഞ്ചിതാർത്ഥപ്രദം ച"
എന്ന ശ്ലോകത്തിൻറെ അർത്ഥം
'സമ്മോഹനം' എന്നു പേരുള്ള ഈ വിശിഷ്ട യന്ത്രം സാധകന്റെ സകലവിധ ഭയങ്ങളെയും ഉത്കണ്ഠകളെയും അകറ്റുകയും, അവൻ മനസ്സിൽ ആഗ്രഹിക്കുന്ന അർത്ഥങ്ങളെ പ്രധാനം ചെയ്യുകയും ചെയ്യുന്നു എന്നതാണ്.
ജാതകത്തിൽ ബുധന്റെ ദശാപഹാരകാലം നടന്നുകൊണ്ടിരിക്കുന്ന വ്യക്തികളും, ബുധൻ അനുകൂലഫലദാതാവായിരിക്കുന്ന വ്യക്തികളും സമ്മോഹനയന്ത്രം ധരിക്കുന്നത് കൂടുതൽ ഗുണകരമാണ്.
സ്ത്രീ-പുരുഷ ഭേദമന്യേ ഏവർക്കും ഇത് ധരിക്കാവുന്നതാണ്
സാധകന്റെ വ്യക്തിത്വത്തിന് ജനവശീകരണവും ആകർഷണീയതയും ലഭിക്കാനും, സമൂഹത്തിലും, ഔദ്യോഗിക രംഗത്തും തടസ്സങ്ങൾ മാറി കാര്യവിജയം കൈവരിക്കാനും ഈ യന്ത്രം ഉപകരിക്കും.
“ഓം ക്ലീം നമഃ കൃഷ്ണായ വാസുദേവായ കരകമലമധുകരായ സർവ്വജനസമ്മോഹനായ സർവ്വവിഘ്നവിനാശയായ സർവ്വകാരൈകസാധനായ സ്വാഹാ"
എന്നതാണ് സമ്മോഹന മന്ത്രം
സമ്മോഹന യന്ത്രം ധരിച്ച് ഈ മന്ത്രം ജപിക്കുന്നത് ദമ്പതികൾക്കിടയിലെ അകൽച്ച മാറ്റി സ്നേഹവും ഐക്യവും നൽകുമെന്നാണ് ശാസ്ത്രവിധി.
യന്ത്രം കേവലം ഒരു ആഭരണമല്ല, മറിച്ച് ദേവതയുടെ സൂക്ഷ്മ രൂപമാണ്. അതിനാൽ അതിനോട് പൂർണ്ണമായ ഭക്തിയും ആദരവും പുലർത്തണം.
'സമ്മോഹനം' എന്നത് ആകർഷണവും ജനസമ്മതിയും നൽകുന്ന ഒന്നായതിനാൽ, മറ്റുള്ളവരെ ഉപദ്രവിക്കാനോ ചതിക്കാനോ ഉള്ള ദുരുദ്ദേശ്യത്തോടെ ഇത് ഉപയോഗിക്കാൻ പാടില്ല.
ദിവസവും രാവിലെ കുളിച്ച് ദീപം കൊളുത്തി ഭഗവാനെ ധ്യാനിക്കുകയും, സമ്മോഹന മന്ത്രമോ ശ്രീകൃഷ്ണ നാമങ്ങളോ കുറഞ്ഞത് 9 അല്ലെങ്കിൽ 108 തവണ ജപിക്കുകയും ചെയ്യുന്നത് യന്ത്രത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കുന്നതാണ്.